2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തു വിട്ട് ട്വിറ്റര്‍ ഇന്ത്യ. നടന്മാരില് ദളപതി വിജയ് ഒന്നാമതാണെങ്കിൽ കീര്‍ത്തി സുരേഷ് ആണ് നടിമാരിൽ പട്ടികയില്‍ ഒന്നാമത് എത്തിയത്. പൂജ ഹെഗ്ഡെ, സമാന്ത, കാജല്‍ അഗര്‍വാള്‍, മാളവിക മേനോന്, രാകുല്‍ പ്രീത്, സായി പല്ലവി, തമന്ന, അനുഷ്ക ഷെട്ടി, അനുപമ പരമേശ്വരന് എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ നായികമാര്‍.
തെലുങ്ക് താരം പവന് കല്യാണ്‍ ആണ് രണ്ടാം സ്ഥാനത്ത്. മഹേഷ് ബാബു, സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്ജുന്, രജനീകാന്ത്, രാം ചരണ്‍, ധനുഷ്, അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ തെന്നിന്ത്യന്‍ ചിത്രം ‘മാസ്റ്റര്‍’ ആണ്. അജിത് ചിത്രം ‘വാലിമൈ’ ആണ് രണ്ടാമത്. ‘ബീസ്റ്റ്’, ‘ജയ് ഭീം’, ‘വക്കീല്‍ സാബ്’, ‘ആര്‍ആര്‍ആര്‍’, ‘സര്‍ക്കാറു വാരി പാടാ’, ‘പുഷ്പ’, ‘ഡോക്ടര്‍’, ‘കെജിഎഫ് 2’ എന്നിവയാണ് ട്വിറ്ററിലൂടെ ട്രെന്‍ഡിംഗില്‍ ഇടം നേടിയ മറ്റ് സിനിമകള്‍
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ എമ്പുരാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നേരത്ത, ഇതുവരെ 58 കോടിയിലേറെ അഡ്വാൻസ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...