Connect with us

തട്ടമിടാത്ത നിങ്ങള്‍ നരകത്തില്‍ പോകുമെന്ന് കമന്റ്… രാമസിംഹമെന്ന് പേരിടാം, അതാവുമ്പോള്‍ സ്വര്‍ഗം ഉറപ്പാണെല്ലോയെന്ന് ഐഷ

Social Media

തട്ടമിടാത്ത നിങ്ങള്‍ നരകത്തില്‍ പോകുമെന്ന് കമന്റ്… രാമസിംഹമെന്ന് പേരിടാം, അതാവുമ്പോള്‍ സ്വര്‍ഗം ഉറപ്പാണെല്ലോയെന്ന് ഐഷ

തട്ടമിടാത്ത നിങ്ങള്‍ നരകത്തില്‍ പോകുമെന്ന് കമന്റ്… രാമസിംഹമെന്ന് പേരിടാം, അതാവുമ്പോള്‍ സ്വര്‍ഗം ഉറപ്പാണെല്ലോയെന്ന് ഐഷ

ഇസ്ലാം മതം ഉപേക്ഷിച്ച് രാമസിംഹനെന്ന് പേര് സ്വീകരിച്ച അലി അക്ബറിനെ ട്രോളി സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന. ലക്ഷദ്വീപ് ഭാഷയിലെഴുതിയ അടിക്കുറിപ്പോടെ ഐഷ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റിന് മറുപടിയായിട്ടാണ് സംവിധായിക ഇങ്ങനെ കുറിച്ചത്.

തട്ടമിടാത്ത നിങ്ങള്‍ നരകത്തില്‍ പോകുമെന്നായിരുന്നു ഐഷയുടെ ചിത്രത്തിന് വന്ന പരിഹാസ കമന്റ്. സംഘപരിവാര്‍ അനുകൂല ?അക്കൗണ്ടിന് അതേനാണയത്തില്‍ ഐഷ മറുപടി നല്‍കി. എന്നാല്‍ പിന്നെ രാമസിംഹമെന്ന് പേരിടാം, അതാവുമ്പോള്‍ സ്വര്‍ഗം ഉറപ്പാണെല്ലോയെന്ന് ഐഷ കുറിച്ചു.

ഇസ്ലാം മതത്തില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ചതിനെതിരെ സംവിധായകന്‍ അലി അക്ബറിന് നേരെ ട്രോളുകളാണ് ഉയരുന്നത്. മുസ്ലീം മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് അലി അക്ബര്‍. ‘രാമസിംഹന്‍’ എന്ന പേര് സ്വീകരിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ആഹ്ളാദപ്രകടനം നടത്തിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം മതം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.

ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അലി അക്ബര്‍ നടത്തിയ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്റെ അക്കൗണ്ടിന് ഒരു മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു അക്കൗണ്ട് വഴി ലൈവില്‍ വന്നാണ് മതം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

മതം മാറാന്‍ തീരുമാനമെടുത്തതിനുള്ള കാരണം വ്യക്തമാക്കി അദ്ദേഹം എത്തിയിരുന്നു. തീര്‍ത്തും വ്യക്തിപരമായാണ് തീരുമാനം എടുത്തതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു

More in Social Media

Trending

Recent

To Top