മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ പല നിര്‍ണായക സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ വേളയിലെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂറ്റന്‍ ജലസംഭരണിയില്‍ ചിത്രീകരിച്ച കപ്പല്‍ രംഗങ്ങളും സംഘട്ടനരംഗങ്ങളില്‍ മോഹന്‍ലാലിന്റെ ചടുലതയും മെയ്വഴക്കവും വീഡിയോയില്‍ കണ്ടറിയാം. ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ റിലീസ് ചെയ്തത്. വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴും ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാംപെയ്നും ഡീഗ്രേഡിംഗും നടക്കുന്നുണ്ട്.
ചിത്രത്തിന്റെ വ്യാജ പ്രിന്റ് ടെലിഗ്രാമില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്.
പ്രഭു, അര്ജുന്, അശോക് സെല്വന്, പ്രണവ് മോഹന്‍ലാല്‍, അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്ശന്, ഫാസില്‍, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...