Connect with us

സ്ത്രീകളെ നിങ്ങൾ എന്നെ വിശ്വസിക്കൂ.. നിങ്ങൾ സന്തോഷവതികളായിരുന്നാൽ മതിയെന്ന് സൗഭാഗ്യ, ‘സിസേറിയൻ കഴിഞ്ഞ് 12-ാം ദിവസം’ ഡാൻസ് വീഡിയോയുമായി താരം; വീഡിയോ വൈറൽ

Social Media

സ്ത്രീകളെ നിങ്ങൾ എന്നെ വിശ്വസിക്കൂ.. നിങ്ങൾ സന്തോഷവതികളായിരുന്നാൽ മതിയെന്ന് സൗഭാഗ്യ, ‘സിസേറിയൻ കഴിഞ്ഞ് 12-ാം ദിവസം’ ഡാൻസ് വീഡിയോയുമായി താരം; വീഡിയോ വൈറൽ

സ്ത്രീകളെ നിങ്ങൾ എന്നെ വിശ്വസിക്കൂ.. നിങ്ങൾ സന്തോഷവതികളായിരുന്നാൽ മതിയെന്ന് സൗഭാഗ്യ, ‘സിസേറിയൻ കഴിഞ്ഞ് 12-ാം ദിവസം’ ഡാൻസ് വീഡിയോയുമായി താരം; വീഡിയോ വൈറൽ

നവംബർ 29ന് ആണ് സൗഭാഗ്യക്കും അർജുന്‍ സോമശേഖരനും പെണ്‍കുഞ്ഞ് ജനിച്ചത്. തനിക്ക് ഒരു പേരക്കുട്ടി പിറന്ന വിശേഷം സൗഭാഗ്യയുടെ അമ്മയും നർത്തകിയും നടിയുമായ താരാ കല്യാണ്‍ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്. സുദര്‍ശന അര്‍ജുന്‍ എന്നാണ് ഇവര്‍ മകള്‍ക്ക് പേരിട്ടത്.

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയതും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കിട്ടിരുന്നു. പ്രസവ ശേഷം വീണ്ടും ചുവടുവെക്കാനായതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്.

ഇപ്പോഴിതാ, സിസേറിയൻ കഴിഞ്ഞ് 12-ാം ദിവസം ഒരു ഡാൻസ് വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് താരം.

സിസേറിയൻ പേടിക്കേണ്ട ഒന്നല്ല അതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കൂ എന്ന് കുറിച്ചുകൊണ്ടാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “സി സെക്ഷന് ശേഷമുള്ള 12-ാം ദിവസം. അമ്മയാകാൻ തയ്യാറെടുക്കുന്നവരെ ഭയപ്പെടുത്തുന്നത് നിർത്തൂ.. സ്ത്രീകളെ നിങ്ങൾ എന്നെ വിശ്വസിക്കൂ.. നിങ്ങൾ സന്തോഷവതികളായിരുന്നാൽ മതി! അതൊന്നും വലിയ കാര്യമല്ല.. ഭാഗ്യവശാൽ മെഡിക്കൽ സയൻസ് വളരെ പുരോഗമിച്ചിരിക്കുന്നു.. സി സെക്ഷനുകളെ കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം മിഥ്യയാണ്.. പ്രതീക്ഷ കൈവിടരുത്.. അത് ആസ്വദിക്കൂ.” സൗഭാഗ്യ കുറിച്ചു. താരാ കല്യാൺ ഉൾപ്പടെയുള്ളവർ വീഡിയോക്ക് കമന്റ് ചെയ്‌തിട്ടുണ്ട്.

സിസേറിയനെ ചുറ്റിപ്പറ്റിയുള്ള നുണകൾ എല്ലാം മനസിലാക്കി തന്ന തന്റെ ഡോക്ടർ അനിതാ പിള്ളയ്ക്കും സൗഭാഗ്യ നന്ദി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ പ്രസവത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ വിശദീകരിച്ചപ്പോഴും സൗഭാഗ്യ ഡോക്ടർക്ക് നന്ദി പറഞ്ഞിരുന്നു.

പെട്ടെന്നായിരുന്നു സി സെക്ഷൻ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഞാൻ ഭയന്നു വിറച്ചു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും എന്റെ മാലാഖ ഡോ.അനിതയുമാണ് അത് സുഖകരമായ അനുഭവമാക്കി മാറ്റിയതിന് പിന്നിലെന്ന് സൗഭാഗ്യ പറഞ്ഞു. സിസേറിയൻ ഞാൻ വിചാരിച്ചതുപോലെ അത്ര ഭയാനകമല്ല. ഒരു സ്വപ്നം പോലെയാണ് അത് കടന്നുപോയത്. തീർച്ചയായും തന്റെ അനുഭവം വിശദമായി പങ്കുവയ്ക്കാമെന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. തന്റെ ഡോക്ടര്‍ അനിതക്കൊപ്പമുള്ള ചിത്രങ്ങളും സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top