
Malayalam
ബിഗ് ബോസ് സീസൺ 4 തീയതി പുറത്ത് ആ മത്സരാർത്ഥിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ
ബിഗ് ബോസ് സീസൺ 4 തീയതി പുറത്ത് ആ മത്സരാർത്ഥിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

2018 ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു അണിനിരന്നത്. ആദ്യ ഷോ ഹിറ്റായതിനെ തുടർന്ന് 2020 സീസൺ2 ആരംഭിച്ചു. എന്നാൽ ഈ ഷോയ്ക്ക് 100 ദിവസം പൂർത്തിയാക്കാൻ സാധിച്ചില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ പകുതിയിൽ നിർത്തി വയ്ക്കുകയായിരുന്നു.
2021 ൽ ആണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. രണ്ടാം സീസണിന് സമാനമായി കൊവിഡ് പ്രതിസന്ധി മൂലം ഷോ നിർത്തി വയ്ക്കേണ്ടി വന്നു. മണിക്കുട്ടനെ വോട്ടിംഗിലൂടെയായിരുന്നു വിജയിയായി തിരഞ്ഞെടുക്കുകയും ചെയ്തു
സീസൺ 3 അവസാനിച്ചപ്പോൾ തന്നെ 4 നെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. വളരെ വേഗം തന്നെ അടുത്ത സീസൺ തുടങ്ങുമെന്നായിരുന്നു അന്ന് പ്രചരിച്ചത്. ഇപ്പോഴിത ബിഗ് ബോസ് നാലാം സീസണിനെ കുറിച്ചുള്ള ചർച്ച തകൃതിയായി സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ അടുത്ത വർഷം തുടക്കത്തിൽ തന്നെ ഷോ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബിഗ് ബോസ് സീസൺ 4 നെ കുറിച്ചുള്ള ആര്യയുടെ വാക്കുകളാണ്. ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ”ബിഗ് ബോസ് സീസൺ 4 എന്ന് ആരംഭിക്കും എന്ന ചോദ്യത്തിനായിരുന്നു 2022 മാർച്ചിൽ തുടങ്ങുമെന്ന് മറുപടി നൽകിയത്”. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
നേരത്തെ തന്നെ ബിഗ് ബോസ് സീസൺ 4 നെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വ്ലോഗർ രേവതിയായിരുന്നു ഇതിനെ കുറിച്ചുള്ള സൂചന നൽകിയത്. കഴിഞ്ഞ സീസണിൽ രേവതി വെളിപ്പെടുത്തിയ ഇൻഫർമേഷൻ എല്ലാം ഒരു പരിധി വരെ കൃത്യമായിരുന്നു. സാധ്യത ലിസ്റ്റായിരുന്നു രേവതി പങ്കുവെച്ചത്.
രേവതി പുറത്ത് വിട്ട ലിസ്റ്റിൽ. സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, ജിയ ഇറാനി, ശ്രീലക്ഷ്മി അറയ്ക്കല്‍,ടിക് ടോക് താരം അഖില്‍ സി ജെ6, അനീഷ് രവി, കൊല്ലം സുധി, നെല്‍സണ്‍, ബിനു അടിമാലി, ലിന്റോ റോണി, സുബി സുരേഷ്, ശ്രുതി രജനികാന്ത്, അനാര്‍ക്കലി മരിക്കാര്‍, വിനോദ് കോവൂര്‍, രാജേഷ് ഹെബ്ബാര്‍ റിയാസ് ഖാൻ എന്നിവരുടെ പേരുകളാണുള്ളത്. എന്നാൽ താൻ ഈ പറഞ്ഞ പേരുകളെല്ലാം സാധ്യത ലിസ്റ്റ് മാത്രമാണെന്നും ഇവരില്‍ ആരൊക്കെ ഉണ്ടാവുമെന്ന കാര്യം ഇനിയും വ്യക്തമല്ലെന്നും രേവതി പറയുന്നുണ്ട്. ഇതില്‍ ഒരു പത്ത് പേരെങ്കിലും ഉണ്ടാവാന്‍ ചാന്‍സ് ഉണ്ടെന്നും വ്യക്തമാകകുന്നുണ്ട്. ബാക്കിയെല്ലാം ഭാഷകളിലും ബിഗ് ബോസ് ആരംഭിച്ചിട്ടുണ്ട്. മലയാളത്തിൽ ആരംഭിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരും.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...