മലയാളി പ്രേക്ഷകര്‍ കാത്തിരുിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. കടുവയുടെ സെറ്റില്‍ മോശം ഭക്ഷണം നല്കി എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ആരോപണം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന 35 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷൂട്ടിംഗിനായി ലൊക്കേഷനില്‍ എത്തിച്ച കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റലിപ്പള്ളിക്ക് എതിരെയാണ് പരാതി. സെറ്റിലെ മോശം ഭക്ഷണം കാരണം ഭക്ഷ്യവിഷബാധ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. പറഞ്ഞ വേതനമല്ല നല്‍കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
സിനിമക്കെതിരെയോ നിര്‍മ്മാതാക്കള്‍ക്കെതിരെയോ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതി നല്‍കിയിട്ടില്ല. ഒരു ദിവസം 500, 350 രൂപയാണ് പറഞ്ഞിരുന്നത്. എന്നാല്‍ പണം കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും സെറ്റില്‍ നിന്നും തിരികെ പോയിട്ടുണ്ട്.
കഴിക്കാന്‍ വളരെ മോശമായ ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നല്‍കിയിരുന്നതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സിനിമ റിലീസ് ചെയ്താല്‍ തനിക്കും കുടുംബത്തിനും അപകീര്‍ത്തി ഉണ്ടാക്കുമെന്ന് ആരോപിച്ച് പാല സ്വദേശിയായ ജോസ് കുറുവിനാക്കുന്നേല്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ എമ്പുരാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നേരത്ത, ഇതുവരെ 58 കോടിയിലേറെ അഡ്വാൻസ്...
ബോളിവുഡ് സിനിമാ ഇൻഡസ്ട്രി ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വഴിത്തിരിവായെന്ന് നടൻ പൃഥ്വിരാജ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
പ്രേക്ഷർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എമ്പുരാൻ ഒരു ചരിത്ര...