‘ആന്റണി സാര്‍ ടൈപ്പ് ചെയ്ത് തന്നതാണോ ബ്രോ?’, മരയക്കാറിനെ കുറിച്ച് പോസ്റ്റിട്ട സിജുവിനോട് ആരാധകന്; പുള്ളിക്കൊന്നും അതിനുള്ള നേരമില്ല ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണി കൊണ്ടിരിക്കുകയായിരിക്കും എന്ന് താരം

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സിജു വിത്സന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തെ കുറിച്ച് സിജു പങ്കുവെച്ച പോസ്റ്റും അതിന് വന്ന കമന്റിന് താരം നല്കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
‘മരക്കാര്‍ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തി. തിയേറ്റര്‍ എക്സ്പീരിയന്‍സ് മിസ് ചെയ്യരുത്” എന്നാണ് സിജു വിത്സന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
‘നല്ല സിനിമകള്‍ക്കൊപ്പം നില്ക്കുക’ എന്ന ഹാഷ്ടാഗും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ”ആന്റണി സാര്‍ ടൈപ്പ് ചെയ്ത് തന്നതാണോ ബ്രോ?” എന്നാണ് ഒരു കമന്റ്. മരക്കാറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു ഈ കമന്റ്.
ഇതിന് സിജു നല്കിയ മറുപടിയാണ് വൈറലായത്. ”പുള്ളിക്കൊന്നും അതിനുള്ള നേരമില്ല ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണി കൊണ്ടിരിക്കുകയായിരിക്കും. പിന്നെ എനിക്ക് ടൈപ്പിംഗ് അറിയാവുന്നത് കൊണ്ടും, എന്നിലെ പ്രേക്ഷകന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതു കൊണ്ടും, തത്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല” എന്നാണ് സിജുവിന്റെ മറുപടി.
അതേസമയം, മരക്കാര്‍ ചിത്രത്തിനെതിരെ നെഗറ്റീവ് കാമ്പയ്നും ഡീഗ്രേഡിംഗുമാണ് നടക്കുന്നത്. റിലീസിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...