Connect with us

ആരാടാ എന്നെ തല്ലി പപ്പടമാക്കിയത്?; ഒരു മയത്തിലൊക്കെ തല്ലിച്ചതയ്ക്കാമായിരുന്നു ; അമ്പാടിയുടെ അടിയിൽ നരസിഹം നിലവിളിച്ചു; ഈ ആഴ്ച തന്നെ അധീന ഒന്നിക്കും; അമ്മയറിയാതെ അടിപൊളി എപ്പിസോഡ്!

Malayalam

ആരാടാ എന്നെ തല്ലി പപ്പടമാക്കിയത്?; ഒരു മയത്തിലൊക്കെ തല്ലിച്ചതയ്ക്കാമായിരുന്നു ; അമ്പാടിയുടെ അടിയിൽ നരസിഹം നിലവിളിച്ചു; ഈ ആഴ്ച തന്നെ അധീന ഒന്നിക്കും; അമ്മയറിയാതെ അടിപൊളി എപ്പിസോഡ്!

ആരാടാ എന്നെ തല്ലി പപ്പടമാക്കിയത്?; ഒരു മയത്തിലൊക്കെ തല്ലിച്ചതയ്ക്കാമായിരുന്നു ; അമ്പാടിയുടെ അടിയിൽ നരസിഹം നിലവിളിച്ചു; ഈ ആഴ്ച തന്നെ അധീന ഒന്നിക്കും; അമ്മയറിയാതെ അടിപൊളി എപ്പിസോഡ്!

ആടുതോമ സ്റ്റൈൽ അടിയൊക്കെ കണ്ടിരിക്കുകയാണ് മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ. അമ്മയറിയാതെ പരമ്പരയുടെ ഇന്നലെത്തെ എപ്പിസോഡ് കണ്ട് കയ്യടിച്ചവരായിരിക്കും അമ്മയറിയാതെ പ്രേക്ഷകർ. മലയാളികളുടെ ത്രില്ലിംഗ് ക്രൈം സീരിയൽ അമ്മയറിയാതെ ഒരു മെഗാ തല്ല് കഴിഞ്ഞെത്തിരിയിരിക്കുകയാണ്. അമ്പാടിയുടെ ആടുതോമ ഇരുട്ടടിയ്ക്കിടയിലും അമ്പാടി അലീന പ്രണയം എന്താകുമെനാണ് പ്രേക്ഷകർ നോക്കുന്നത്.

നിങ്ങളെ എല്ലാവരെയും നിരാശപ്പെടുത്തിയാണ് കഴിഞ്ഞ ആഴ്ച അധീന പ്രണയം കാണിച്ചത്. അതായത് ആ ഒരു മെസേജ് , ഇനി ഒരിക്കലും ഇങ്ങോട്ട് വിളിക്കരുത് , ഞാൻ അങ്ങോട്ടും വിളിക്കില്ല എന്നൊക്കെ പറഞ്ഞ ആ മെസേജ് അമ്പാടി അയച്ചപ്പോൾ തന്നെ എല്ലാവര്ക്കും വിഷമമായിരുന്നു. അമ്പാടിയോട് ദേഷ്യം തോന്നിയവർ പോലും ഉണ്ടായിരുന്നു.

കാരണം ആ മാരനും അനുപമയും ചേർന്ന് പറയുമ്പോഴേക്കും എടുത്തു ചടനെ ഉള്ളോ അമ്പാടി എന്നായിപ്പോയി പല പ്രേക്ഷകരും. പക്ഷെ അമ്പാടി സ്വാഭാവികമായി ഒരു മനുഷ്യൻ ചെയ്യുന്നതും ചിന്തിക്കുന്നതും മാത്രമാണ് ചെയ്തത് എന്ന് പറഞ്ഞ പ്രേക്ഷകരും ഉണ്ടായിരുന്നു . അല്ലാതെ അലീനയെ വെറുത്തിട്ടോ ബന്ധം വേണ്ട എന്ന് വച്ചിട്ടോ അല്ല.. അങ്ങനെ ഒരു മെസേജ് കാണുമ്പോൾ എങ്കിലും ടീച്ചർ തിരികെ വിളിക്കുമെന്ന് കരുതിക്കാണണം…

അത് അലീന ടീച്ചർ കാണുന്നത് രണ്ടു ദിവസം വൈകിയയാണ്. അപ്പോഴുള്ള അലീന ടീച്ചറുടെ സാഹചര്യം അതും പ്രേക്ഷകർക്ക് മാത്രമേ അറിയു,,, മാഷിന് അറിയില്ലല്ലോ… എങ്കിലും ടീച്ചർ അത് വായിച്ചിട്ട് വേദനിക്കുന്നെങ്കിലും ടീച്ചർ അമ്പാടിയുടെ മാനസികാവസ്ഥയെ മനസിലാക്കുന്നുണ്ട്. ഒന്ന് ചോദിപ്പിക്കാൻ തന്നയായിരുന്നു അലീന ആദ്യം അമ്പാടിയെ വിളിക്കാതെ ഇരുന്നത്. പിന്നെ അലീന തികച്ചും പ്രണയ ട്രാക്കിൽ നിന്നും മാറി നല്ല അഡ്വെഞ്ചർ ട്രാക്കിലേക്ക് പോയി…

ഏതായാലും അലീന മെസേജ് കണ്ടിട്ട് അമ്പാടിയെ വിളിക്കുന്നുണ്ട് , പക്ഷെ അപ്പോഴും അമ്പാടിക്ക് പിണക്കം…എന്നാൽ ഇന്നലത്തെ എപ്പിസോഡിൽ അമ്പാടി ടീച്ചറെ കുറിച്ച് മാരനോട് പറയുന്ന സീൻ കണ്ടപ്പോൾ ഈ പിണക്കം അധികം വലിച്ചുനീട്ടില്ല എന്ന് ബോധ്യമായി.

അലീന ടീച്ചറുടെ കാര്യം പറഞ്ഞപ്പോൾ തന്നെ അമ്പാടിയുടെ മുഖം ഒന്ന് തുടുത്തു… ഉടനെ മാരൻ ചോദിക്കുന്നുണ്ട് , ” ബ്രോ….അലീന ടീച്ചർ ബ്രോയുടെ ലവർ ആണോ ?”

അത് കേട്ടപ്പോഴുള്ള അമ്പാടിയുടെ മുഖത്തെ നാണം ചിരി…ഇതെല്ലാമാണ് ഇപ്പോൾ പ്രേക്ഷകരെ സന്തോഷിപ്പിച്ചിരിക്കുന്നത്. അലീന ടീച്ചറെ പ്രണയിക്കുന്നത് കൊണ്ടല്ലെ ഇങ്ങനെ ഊണും ഉറക്കവുമില്ലാതെ വിഷമിച്ചു നടക്കുന്നത്… ഇതൊക്കെ പറയാതെ മനസിലാക്കേണ്ടേ മാരാ… എന്ന് മാരനോട് പ്രേക്ഷകർ ചോദിക്കുന്നുമുണ്ട്.

പിന്നെ, സംഭവിച്ചത്തിൽ അടിപൊളി എന്നത് ആ അലമ്പൻ ട്രൈനെർക്ക് ഇട്ട് നല്ല അടികൊടുത്തതാരിരുന്നു… അമ്പാടിയുടെ ബോഡി ഫിറ്റ് അല്ല.. ഈ ഐ പി എസ് പണിക്ക് അമ്പാടി ജോജിയച്ചതല്ല എന്നൊക്കെയുള്ള നരസിംഹത്തിന്റെ ഡയലോഗിന് പ്രവർത്തിച്ചു കാണിച്ചു കൊടുത്ത അമ്പാടി മാഷിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

പിന്നെ ലാലേട്ടൻ തലയിൽ ചുറ്റി അടിക്കുന്ന പോലെ നരസിംഹനെ പിടിച്ചിട്ട് ഒരു മയവും ഇല്ലാതെ തല്ലിച്ചതക്കുവാരുന്നില്ലേ …. ആ അടിയുടെ തുടക്കം മുതൽ ഉള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്,… എല്ലാം അടിപൊളിയായി….

ഇരുട്ടടിയെ കുറിച്ച് പ്രേക്ഷകർ പറയുന്നത് ഇങ്ങനെയാണ്, “ഒരുപാട് നാളുകൾ ക്ക് ശേഷം അമ്പാടി മാസ് ബിജിഎം…പിന്നെ നരസിംഹം എല്ലാം കഴിഞ്ഞിട്ട് സുരാജ് വെഞ്ഞാറമ്മൂട് സ്റ്റൈലിൽ എന്റെ അമ്മച്ചീ ഇവന് പ്രാന്താണ്… എടാ ഒരു മയത്തിലൊക്കെ അടിക്കടാ….പല്ലു പോയാൽ കാണാൻ കൊള്ളില്ലടാ….ഏതായാലും അമ്പാടി മാന്യനാണ്.. പല്ലു കൊഴിഞ്ഞിട്ടുണ്ടോ എന്നറിയില്ല… എങ്കിലും അടിച്ചു നരസിംഹന്റെ കവിള് തുടുപ്പിച്ചിട്ടുണ്ട്.. ഇപ്പോൾ കവിളൊക്കെ നരസിംഹം ഒന്ന് ഉഷാറായിട്ടുണ്ട്… പിന്നെ ആ ഗർജ്ജനത്തിന് ചെറിയ മാറ്റമുണ്ട്… പുള്ളി ഗർജിച്ചപ്പോൾ മ്യാവൂ എണ്ണായിപ്പോയില്ലേ…”

about ammayariyathe

Continue Reading
You may also like...

More in Malayalam

Trending

Recent

To Top