Connect with us

മാളിയേക്കൽ റാണിയെ തറപറ്റിക്കാൻ മാളിയേക്കൽ ഋഷികേശ്; തിരിച്ചുവരവ് വമ്പനാക്കി ഋഷി; കൂടെവിടെയിൽ പ്രേക്ഷകർ ആഗ്രഹിച്ച ക്യാമ്പസ് പ്രണയം എത്തിപ്പോയി !

Malayalam

മാളിയേക്കൽ റാണിയെ തറപറ്റിക്കാൻ മാളിയേക്കൽ ഋഷികേശ്; തിരിച്ചുവരവ് വമ്പനാക്കി ഋഷി; കൂടെവിടെയിൽ പ്രേക്ഷകർ ആഗ്രഹിച്ച ക്യാമ്പസ് പ്രണയം എത്തിപ്പോയി !

മാളിയേക്കൽ റാണിയെ തറപറ്റിക്കാൻ മാളിയേക്കൽ ഋഷികേശ്; തിരിച്ചുവരവ് വമ്പനാക്കി ഋഷി; കൂടെവിടെയിൽ പ്രേക്ഷകർ ആഗ്രഹിച്ച ക്യാമ്പസ് പ്രണയം എത്തിപ്പോയി !

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ അങ്ങനെ വീണ്ടും കാമ്പസ് ലവ് സ്റ്റോറിയിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അങ്ങനെ ഋഷി മാളിയേക്കലിൽ എത്തിയ കാഴ്ച ഉണ്ടായിരുന്നു. ‘അമ്മ പറഞ്ഞ കഥ പൂർണ്ണമായും ഋഷി ഉൾക്കൊണ്ടിട്ടുണ്ട്… ആ കഥയിലെ കഥാപാത്രങ്ങളായ രണ്ടുപേർ ഇനിയുണ്ട് റാണിയമ്മയും ജഗനും… അവരിലൂടെ കഥ ഇനിയും ബാക്കി വരും. പ്രത്യേകിച്ച് ജഗൻ റാണിയമ്മയ്‌ക്കൊപ്പം ചേരുന്നതിനു പിന്നിലെ കഥയുണ്ട്. അതുപോലെ റാണിയമ്മ ആദി സാറിനെ പറഞ്ഞു പറ്റിച്ച… പറഞ്ഞു വരുതിയിലാക്കിയത് എങ്ങനെ എന്നതും നമുക്ക് വഴിയേ അറിയാൻ സാധിക്കും..

തല്ക്കാലം ഋഷി അറിയേണ്ടത് അറിഞ്ഞിട്ടുണ്ട്… അത് അറിഞ്ഞുവച്ചതുകൊണ്ടുതന്നെ പഴയ കലിപ്പൻ ഋഷിയുടെ ചോരത്തിളപ്പോടെയാണ് ഋഷി മാളിയേക്കലിലേക്ക് ചെന്നുകയറിയത്. റാണിയമ്മയുടെ അപകടം പിടിച്ച സ്വഭാവം അവിടെയും കാണാം.. അതായത് കുശാഗ്ര ബുദ്ധിക്കാരിയായ റാണി… അവർ അവിടെ വളരെ സമാധാനത്തോടെ സ്നേഹത്തോടെയാണ് ഋഷിയെ സ്വീകരിച്ചത് . അതുതന്നെ വലിയ ഒരു ട്രാപ് ആണ്…

അതിൽ രണ്ടും കല്പിച്ചുള്ള വരവാണ് എന്ന് അനന്തൻ പറയുമ്പോൾ ലക്ഷ്മി ആന്റിയുടെ മുഖത്തെ ഒരു ചിരി ഉണ്ട്. പിന്നെ ഋഷി വെറുതെയങ്ങ് കയറിപ്പോയതുമല്ല, സൂര്യയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതുമായി ബന്ധപ്പെടുത്തി തന്നെ ഋഷി അവിടെ ഒരു സംസാരം നടത്തുന്നുണ്ട്… പിന്നെ ഒളിച്ചോടിപ്പോയി എന്ന് പറയുന്നത് ഒരു തെറ്റല്ല… ആണോ? അല്ലാ…

പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ഒരുമിച്ചു പോയി… ഒന്ന് മാറിനിന്നു എന്നുമാത്രം…. റാണിയമ്മ സൂര്യയെ ഉപദ്രവിക്കും എന്നുള്ളതുകൊണ്ട് ഒളിച്ചു താമസിച്ചു, അതിൽ പ്രശ്നമില്ല…. നമ്മുടെ സമൂഹത്തിലായിരുന്നെങ്കിൽ ഒരു വലിയ വർത്തയാകുമായിരുന്നു.. പക്ഷെ അങ്ങനെ ഒരു വർത്തയാക്കേണ്ട ഒരു കാര്യവുമില്ല.. ഒരു വീട്ടിൽ സാധാരണയായി സംഭവിക്കാൻ സാധ്യതയുള്ളതൊക്കെത്തന്നെയാണ്… അതിൽ വലിയ സദാചാര പ്രശ്നം ഒന്നും കാണേണ്ട…

അത് പ്രശ്നമാകുന്നവർ ആ മിത്രയെ പിടിച്ചു മാളിയേക്കലിന് പുറത്താക്കണം. പിന്നെ ഈ ഋഷി സാർ ഇത്ര നാൾ ഒരു സിംഗിൾ പസങ്കേ ആയതുകൊണ്ടാകും എല്ലായിപ്പോഴും മുറിയൊക്കെ തുറന്നിട്ട് ഇരിക്കുന്നത്. പക്ഷെ, മിത്രയുണ്ട് സൂക്ഷിക്കുക.. അതുകൊണ്ട് ഇനിയെങ്കിലും ഋഷി സാർ ആ മുറിയുന്നു അടച്ചിടുക… ഒപ്പം മൊബൈൽ ഫോൺ കൈയിൽ തന്നെ സൂക്ഷിക്കുക…

മുൻപും സൂര്യ വിളിക്കുമ്പോൾ ആ നീതുവും നിമയും ഫോൺ എടുത്തുകൊണ്ട് പോകുമായിരുന്നു… അപ്പോൾ സൂര്യ വിളിച്ചില്ല എന്ന് ഋഷിയും ഋഷി സാർ വിളിച്ചിട്ട് എടുത്തില്ല എന്ന് സൂര്യയും കരുത്തുമായിരുന്നു.. ഇനിയാണെങ്കിൽ വരാൻ പോകുന്നത് കൂടുതലും ഫോൺ സംസാരമാണ് . നയന എഴുതിയ കഥയിലും ഒരുപാട് ഫോൺ സംഭാഷണം ഉണ്ടായിരുന്നു.

അപ്പോൾ അത് നമുക്ക് മിസ് ആകാതിരിക്കാൻ ഇനി ഋഷിയാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെ കഴിഞ്ഞ ദിവസത്തെ ഒരു ഹൈലൈറ്റ് മിത്ര ഋഷിയെ വന്നു കണ്ടു സംസാരിക്കുന്നതാണ്… വളരെ നല്ല ഡയലോഗുകളാണ് റൈറ്റർ മാമൻ കഴിഞ്ഞ ദിവസം മിത്രയ്ക്ക് കൊടുത്തത്. ശരിക്കും മിത്ര അത് അസലായിട്ട് ചെയ്തു. “സൂര്യ നല്ല കുട്ടിയാണ് . അവൾ നിനക്ക് നാന്നായി ചേരും… അതും പറഞ്ഞുള്ള മിത്രയുടെ നിൽപ്പ് അതും സൂപ്പർ… “

പിന്നെ സൂര്യയും ഋഷിയും ഫോണിൽ സംസാരിച്ചതും അതിനിടയിൽ മിത്ര കടന്നുവന്നതും കറക്റ്റ് ആയി… അക്ഷരാർത്ഥത്തിൽ ഋഷിയെ ഞെട്ടിച്ചു എന്ന് പറഞ്ഞതും സത്യമാണ്. കാരണം ഈ സീൻ ആയിരുന്നില്ലങ്കിൽ തനി ബോർ ആയിപ്പോയേനെ… ഇതിപ്പോൾ വലിയെ മെലോഡ്രാമ കാണിച്ചില്ല.. പിന്നെ മിത്ര കൊടുത്ത സ്വാതന്ത്ര്യം, നീതുവിനെയും നിമയെയും പോലെ സൂര്യയും ഇനി ചേച്ചി എന്ന് വിളിച്ചോളാൻ… അതായത് ഇനി ഇപ്പോൾ ഒളിഞ്ഞിരുന്നുള്ള കളികൾ മാത്രമേ കാണൂ… റാണിയമ്മയിലും കൂടുതൽ സ്പെയ്സ് മിത്രയ്ക്ക് ഋഷിയുടെ ഇടയിൽ കിട്ടും.. കാരണം മിത്രയോട് ഒരു സഹതാപം ഏതായാലും ഋഷിയ്ക്ക് ഉണ്ട്.

പിന്നെ ടീച്ചറുടെ ഉപദേശവും മുന്നോട്ടുള്ള പോക്കും…ഇത് സൂര്യക്ക് ഒരു തിരിച്ചുവരവാണ് ,,, എല്ലാ അർത്ഥത്തിലും… അത് ഇന്നത്തെ എപ്പിസോഡിലും കാണാം.. പിന്നെ സന സൂര്യയോട് പറഞ്ഞ ആ ഡയലോഗ് ഞങ്ങളും ചോദിക്കുകയാണ് ശശി സാറെ… അപ്പോൾ ഇനി ക്യാമ്പസിൽ കിടിലം റൊമാൻസ് സീൻ ഒക്കെ പ്രതീക്ഷിക്കാം.

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top