കുറച്ചധികം ദിവസമായി അമ്മയറിയാതെ കഥ കടന്നു പോകുന്നത് ഹൃദയ ഭേദകമായ നിമിഷങ്ങളിലൂടെയാണ്. അലീനയുടെയും അമ്പാടിയുടെയും കഥയിലൂടെയാണ് അമ്മയറിയാതെ പരമ്പര മുന്നോട്ട് പോകുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കാണാനായിട്ടാണ് പ്രേക്ഷകർ ദിവസവും കാത്തിരിക്കുന്നത് . എന്നാൽ പ്രേക്ഷകരെ വേദനയിലാക്കുന്ന കഥാനിമിഷമാണ് ഇപ്പോഴുള്ളത്.
ആദ്യം മുതൽ അമ്മയറിയാതെ ത്രില്ലെർ സ്റ്റോറി ആയിരുന്നു. ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ പരമ്പര കൊലപാതകങ്ങളിലൂടെയും പക തീർക്കലിലൂടെയും തന്നെയാണ് കടന്നുപോയത്. സാധാരണ ‘അമ്മ അമ്മായിയമ്മ പരമ്പരകളുടെ രൂപത്തിൽ നിന്നും മലയാളം സീരിയലുകൾ മാറിവന്നപ്പോൾ ത്രില്ലെർ രൂപത്തിൽ എത്തിയ ആദ്യ പരമ്പര അമ്മയറിയാതെ ആണ്.
ഇന്നത്തെ എപ്പിസോഡിൽ കൂടുതലും അലീനയുടെയും അമ്പാടിയുടെയും അവസ്ഥ തന്നെയാണ് കാണിക്കുന്നത്. അനുപമ മനഃപൂർവം തന്നെയും അമ്പാടിയെയും തമ്മിൽ പിരിക്കാൻ ശ്രമിച്ചതാണെന്ന് അലീന മനസിലാക്കുന്നുണ്ട്. പക്ഷെ അമ്പാടി ഒന്നും അറിയാതെ ക്യാമ്പിൽ മറ്റൊരു അഗ്നി പരീക്ഷ നേരിടുകയാണ്.
‘അമ്മ മകൾ വാത്സല്യവും പക്വതയുള്ള അലീന അമ്പാടി പ്രണയവും അതോടൊപ്പം തന്നെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് സ്ത്രീകൾ തന്നെ പൊരുതുന്ന കാഴ്ചകളും അമ്മയറിയാതെയിൽ കാണാം. എന്നാൽ കഥയുടെ ഇപ്പോഴുള്ള പോക്ക് ശത്രുപക്ഷത്തിന് അനുകൂലമായിട്ടാണ്. അമ്പാടിയെ സച്ചി രംഗത്തിറക്കിയ നരസിംഹം തല്ലിച്ചതച്ചതും അതിന് അനുപമയുടെ ശിശ്രൂഷയും ഇന്നത്തെ എപ്പിസോഡിൽ പ്രേക്ഷകർക്ക് വീണ്ടും വേദന തരുന്നതാണ്.
സച്ചിയെ വകവരുത്താൻ വന്ന അനുപമ, സച്ചിയേ വെറുക്കുന്ന അമ്പാടിയെ ഇത്രത്തോളം നോവിക്കുന്നത് തെറ്റാണ്. പക്ഷെ സത്യങ്ങൾ അറിയാതെ അനുപമ ഈ കാട്ടിക്കൂട്ടുന്നത് അവസാനം ഒറ്റപ്പെടാൻ കാരണം ആകുകയേ ഉള്ളു. പിന്നെ നരസിംഹം, അയാൾ അധികനാൾ കഥയിൽ ഉണ്ടാകില്ല.. ഈ ആഴ്ച തന്നെ അയാളെ അമ്പാടി വകവരുത്തുന്നുണ്ട്..
എന്നാൽ അലീന അമ്പാടി സീനുകൾ എല്ലാം നൊമ്പരപ്പെടുത്തുന്നതാണ്. ദ്രൗപതി ‘അമ്മ അമ്പാടിയെ കാണാൻ വരുന്നതും അതുപോലെ അമ്പാടി അലീന ടീച്ചർക്ക് തന്റെ ഇപ്പോഴുള്ള അവസ്ഥ കാണിച്ചുകൊടുക്കുന്നതും കഴിഞ്ഞ ജനറൽ പ്രൊമോയിൽ ഉണ്ടായിരുന്നു. അതിൽ അമ്പാടിയുടെ അവസ്ഥ കണ്ട് കരയുന്ന അലീനയെ കാണുമ്പോൾ ആരും കൂടെ കരഞ്ഞു പോകും. പിന്നെ അമ്പാടിയും അലീനയും ഇപ്പോൾ ഒരേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്..
ശാരീരികമായും മാനസികമായും മുറിവേറ്റവരാണ് അവർ രണ്ടു പേരും. എങ്കിലും ഈ ആഴ്ച്ച ദ്രൗപതി ‘അമ്മ എത്തുന്നതോടെ അലീനയുടെയും അമ്പാടിയുടെയും പിണക്കം മാറാൻ സാധ്യത കാണുന്നുണ്ട്. അതോടൊപ്പം അലീനയും അമ്പാടിയും വീഡിയോ കാളിൽ വരുന്നുണ്ട്. ഒരു വട്ടമെങ്കിലും അവർ തമ്മിൽ സംസാരിച്ചാൽ തീരുന്ന പിണക്കമേ ഇപ്പോഴുള്ളൂ. അതുകൊണ്ട് ഈ ആഴ്ച്ച അലീനയും അമ്പാടിയും ഒന്നിക്കുമെന്നുള്ള സൂചനയും പ്രൊമോയിൽ ഉണ്ടായിരുന്നു. അപ്പോൾ ഇന്നത്തെ എപ്പിസോഡിലെ കഥയ്ക്കായി നമുക്ക് കാത്തിരിക്കാം .
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...