Connect with us

നമ്മള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു; എന്നാൽ വരാഞ്ഞത് വിരോധം കൊണ്ടുതന്നെ; ജയന്തിയുടെ വിവാഹത്തിന് ശിവൻ വരാത്തതിനെ കുറിച്ച് അപ്സര!

Malayalam

നമ്മള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു; എന്നാൽ വരാഞ്ഞത് വിരോധം കൊണ്ടുതന്നെ; ജയന്തിയുടെ വിവാഹത്തിന് ശിവൻ വരാത്തതിനെ കുറിച്ച് അപ്സര!

നമ്മള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു; എന്നാൽ വരാഞ്ഞത് വിരോധം കൊണ്ടുതന്നെ; ജയന്തിയുടെ വിവാഹത്തിന് ശിവൻ വരാത്തതിനെ കുറിച്ച് അപ്സര!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപ്സര. ഏഷ്യനെറ്റ് , കൈരളി എന്നിങ്ങനെ മുൻനിര ചാനലുകളിൽ എല്ലാം താരം സജീവ സാന്നിധ്യമാണ് . ചോറ്റാനിക്കര ക്ഷേത്രത്തിൽ വെച്ചായിരുന്നു നീണ്ടനാളത്തെ പ്രണയത്തിന് ശേഷമുള്ള അപ്സരയുടെയും ആൽബിയുടെയും വിവാഹം നടന്നത് .. മിനിസ്ക്രീനിലെ പ്രമുഖതാരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കായി റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.

അപ്സരയുടേയും ആൽബിയുടേയും വിവാഹത്തിന് പിന്നാലെയും പതിവുപോലെ നിരവധി വിവാദങ്ങൾ തലപൊക്കിയിരുന്നു. താരങ്ങൾക്ക് വേറെ കുട്ടികൾ ഉണ്ടെന്നുള്ളതായിരുന്നു വിവാദങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. പിന്നീട് ഇതിന് മറുപടിയുമായി അപ്സരയും ആൽബിയും രംഗത്ത് എത്തിയിരുന്നു. ഇതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊന്നായിരുന്നു നടൻ സജിൻ വിവാഹത്തിന് എത്താതിരുന്നത്. ഇതിനെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

ചിപ്പി, ഗോപിക, ഗിരീഷ് നമ്പ്യാർ,യതി കുമാർ എന്നിങ്ങനെ സാന്ത്വനത്തിലെ മിക്കതാരങ്ങളും വിവാഹത്തിന് ശേഷമുള്ള സൽക്കാരത്തിന് എത്തിയിരുന്നു. ശിവനും ഷഫ്നയും മാത്രം എത്തിയിരുന്നില്ല. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സജിൻ. ശിവൻ എന്ന കഥാപാത്രത്തിന് കുടുംബപ്രേക്ഷകരുടെ ഇടയിലും യൂത്തിനിടയിലും ആരാധകരുണ്ട്. അപ്സരയുടെ വിവാഹത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു അതിഥി കൂടിയായിരുന്നു സജിൻ.

ഇപ്പോഴിത വിവാഹത്തിന് സജിനും ഷഫ്നയും വരാത്തതിനെ കുറിച്ചും ഇതിനെ തുടർന്നുണ്ടായ ഗോസിപ്പുകളെ കുറിച്ചും മനസ് തുറക്കുകയാണ് അപ്സരയും ആൽബിയും. ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വരാത്തത് എന്താണെന്ന് താൻ അവരോട് ചോദിച്ചിട്ടില്ല. പെട്ടെന്ന് അവർക്ക് എന്തെങ്കിലും അത്യാവശ്യം വന്നിട്ടുണ്ടായിരിക്കാമെന്നാണ് അപ്സര പറയുന്നത്.

“:ഇപ്പോൾ വർക്ക് ചെയ്യുന്ന സാന്ത്വനം, സെലിബ്രിറ്റി കിച്ചൺ മാജിക്, കഴിഞ്ഞ പൗർണ്ണമിത്തിങ്കൾ തുടങ്ങിയ സീരിയലിലെ താരങ്ങളെ മാത്രമേ കല്യാണത്തിന് ക്ഷണിച്ചിരുന്നുള്ളൂ. ഇപ്പോഴത്തെ സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്. പിന്നെ വരാൻ പറ്റാത്തത് അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാവും. പിന്നെ എന്താണ് വരാത്തത് എന്ന് ഞാൻ ചോദിച്ചില്ല. പെട്ടെന്ന് അവർക്ക് എന്തെങ്കിലും ഒരു അത്യാവശ്യം ഉണ്ടായിരിക്കാമെന്നും അപ്സര പറയുന്നു.

എന്നാൽ വരാത്തവരെ ഓർത്ത് തനിക്ക് വിഷമം ഇല്ലെന്നും അപ്സര പറയുന്നുണ്ട്. സാന്ത്വനം കൂടാതെ കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന സെലിബ്രിറ്റി കിച്ചൺ മാജിക് എന്നൊരു ഷോ കൂടി ചെയ്യുന്നുണ്ട്. ചേട്ടൻ ആണ് സംവിധാനം ചെയ്യുന്നത്. ഞങ്ങൾ എട്ട് ആർട്ടിസ്റ്റുകൾ ചേർന്നൊരു ഷോയാണ്. സത്യത്തിൽ എല്ലവരോടും പറയുന്നത് പോലെയാണ് അവിടേയും കല്യാണം വിളിച്ചത്. ഈ ഷോയിലെ ചില അടുത്ത സുഹൃത്തുക്കളുണ്ട് ഞങ്ങൾക്ക്. അവരോടും ഇതേ പോലെയാണ് വിവാഹം പറഞ്ഞത്. വിവാഹത്തിന്റെ തലേദിവസം എത്തിയ ഇവർ ഡിസംബർ 1ാം തീയതി ഉച്ചയ്ക്കാണ് പോയത്. ഞങ്ങൾ രണ്ടാളും ഒന്നും അറിഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളും അവരായിരുന്നു ചെയ്ത് തന്നത്. സ്വന്തം സഹോദരങ്ങളെ പോലെയായിരുന്നു ഇവരെന്നും അപ്സര പറയുന്നു.

പിന്നീട് ആൽബിയും സജിൻ വരാത്തതിനെ കുറിച്ച് പറഞ്ഞിരുന്നു. സജിൻ തങ്ങളുടെ നാട്ടുകാരനാണ്. വേറെ വഴിയ്ക്കും അദ്ദേഹത്തെ അറിയാം. നമുക്ക് ഏറെ ഇഷ്ടമാണ്. സജിൻ വരാത്തത് തിരക്ക് കൊണ്ടായിരിക്കും. വരാത്തവരെ കുറിച്ച് സംസാരിക്കുന്നതിനെക്കാളും വന്നവരെ കുറിച്ച് പറയുന്നതായിരിക്കും നല്ലത്. സജിനൊക്കെ വരുമെന്നും ആൽബി അഭിമുഖത്തിൽ പറയുന്നു.

വിവാഹ ദിവസം തന്നെ സജിനും ഭാര്യ ഷഫ്നയും വരാത്തതിനെ കുറിച്ച് അപ്സരയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അതിന് രസകരമായ മറുപടി എന്ന രീതിയിൽ ”സാന്ത്വനത്തിലെ ജയന്തിയോടുള്ള വിരോധം കൊണ്ട് മാത്രമാണ് ശിവന്‍ വരാതിരുന്നത് എന്ന് വേണമെങ്കില്‍ പറയാം. എന്ന് തമാശ രൂപേണേ അൽബി പറഞ്ഞിരുന്നു. എന്നാൽ അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹം വിളിച്ചിരുന്നു എന്നും അപ്സരയും കൂട്ടിച്ചേർത്തു.

പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യം തന്നെയാണ് അപ്സര അന്നും പറഞ്ഞത്. നടിയുടെ വാക്കുകൾ ഇങ്ങനെ…” നമ്മള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും തിരക്കോ അത്യാവശ്യമോ ഉണ്ടായിരിക്കും. കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ കണ്ടിരുന്നു. ഷഫ്‌ന ചേച്ചിയും സജിന്‍ ചേട്ടനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിന് മുന്‍പ് രണ്ടാളും എനിക്ക് എല്ലാ അനുഗ്രഹങ്ങളും തന്നിരുന്നു. ഫങ്ഷന്‍ അറ്റന്‍ഡ് ചെയ്യാത്തത് അവര്‍ക്കെന്തെങ്കിലും അസൗകര്യമുണ്ടായിരിക്കും എന്നായിരുന്നു അപ്സര പറഞ്ഞത്.

വിവാഹ റിസപ്ഷനായിരുന്നു ഗോപിക എത്തിയത്. ചടങ്ങിനെത്തിയ ഗോപിക അപ്സരയ്ക്കും ആൽബിയ്ക്കുംആശംസകളും നേർന്നിരുന്നു. ”ഞാനും അപ്‌സരയും സീരിയലില്‍ കട്ട അടിയാണെങ്കിലും നേരിട്ട് നല്ല ക്ലോസാണ്. അവളുടെ കല്യാണത്തില്‍ പങ്കെടുക്കാനായില്ല, എന്നാല്‍ റിസപ്ക്ഷനില്‍ വരാന്‍ കഴിഞ്ഞു. ഒരുപാട് സന്തോഷമുണ്ട്. അപ്‌സരയ്ക്കും ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു എന്നായിരുന്നു അഞ്ജലി പറഞ്ഞത്. സാന്ത്വനത്തില്‍ അഞ്ജലിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് കാണുന്നത്.

റിസപ്ഷന് കുടുംബസമേധമായിരുന്നു ഗിരീഷ് നമ്പ്യാർ എത്തിയത്. ഇത് കൂടാതെ സോഷ്യൽ മീഡിയയിൽ ആശംസയും പങ്കുവെച്ചിരുന്നു. ”അപ്‌സിന് എല്ലാവിധ ആശംസകളും. നല്ലൊരു ലവ് സ്‌റ്റോറി തന്നെയാണ് അവരുടേത്. അവര്‍ തന്നെ അത് വെളിപ്പെടുത്തട്ടെ. നിങ്ങളുടെ സ്‌നേഹമാണ് സാന്ത്വനത്തിന്റെ വിജയം. ഇനിയും നല്ല നല്ല രംഗങ്ങള്‍ ഉണ്ടായിരിക്കും, എപ്പോഴും പിന്തുണ വേണെമെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്.

about santhwanam

More in Malayalam

Trending

Recent

To Top