മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് സൗഭാഗ്യയും അര്‍ജുനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യയും അര്‍ജുനും.
സുദര്‍ശന അര്ജുന് ശേഖര്‍ എന്നണ് മകള്‍ക്ക് അര്‍ജുനും സൗഭാഗ്യയും പേരിട്ടിരിക്കുന്നത്. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് സൗഭാഗ്യയ്ക്കും കുഞ്ഞിനും ആശംസകള്‍ നേരുന്നത്. ടിക്ടോക്കിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം.
നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സൗഭാഗ്യയും അര്ജുന് സോമശേഖറുമായുള്ള വിവാഹം നടന്നത്. അര്‍ജുനും മികച്ച ഒരു നര്‍ത്തകനാണ്. ചക്കപ്പഴം എന്ന പരമ്പരയില്‍ അര്ജുന് നേരത്തെ അഭിനയിച്ചിരുന്നു.
2020 ഫെബ്രുവരി 19 ന് ആയിരുന്നു ഇരുവരും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുഞ്ഞുകണ്മണിയെത്തും മുന്‍പേ നടത്തിയ വളക്കാപ്പിന്റെ വിശേഷങ്ങള്‍ ഒക്കെയും സോഷ്യല്‍ മീഡിയയില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. അന്നേ തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് പെണ്കുട്ടിയാകും എന്ന നിഗമനത്തില്‍ ആയിരുന്നു അര്‍ജുനും സൗഭാഗ്യയും.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...