Malayalam
ബിഗ് ബോസ് നാലാം സീസണിൽ അവതാരകൻ ആയി മോഹൻലാൽ എത്തുമോ?; മോഹൻലാൽ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ലീക്കഡ് വീഡിയോ; മത്സരാർത്ഥികൾ ഇവർ!
ബിഗ് ബോസ് നാലാം സീസണിൽ അവതാരകൻ ആയി മോഹൻലാൽ എത്തുമോ?; മോഹൻലാൽ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ലീക്കഡ് വീഡിയോ; മത്സരാർത്ഥികൾ ഇവർ!
മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം ഷോ ഉടൻ എത്തുന്നതായി സൂചന . മൂന്ന് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയായ സീസൺ അടുത്ത സീസണിലേക്ക് കടക്കുമ്പോൾ ആരൊക്കെയാകും മത്സരാർത്ഥികൾ എന്നത് ചോദ്യമാകുന്നത് പോലെ തന്നെ അവതാരകനായി ആരെത്തും എന്നുള്ളതും ചോദ്യചിഹ്നമാണ്.
ആദ്യ രണ്ട് സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ചത് മൂന്നാം സീസണില്‍ ആയിരുന്നു. പുതിയ പതിപ്പുകള്‍ കഴിയുന്നതിന് അനുസരിച്ച് ബിഗ് ബോസ് ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ച് വരികയാണ്. ഓഗസ്റ്റില്‍ നടത്തിയ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാമതൊരു സീസണ്‍ വരുന്നതിനെ പറ്റി അവതാരകന്‍ തന്നെയാണ് സൂചിപ്പിച്ചിരുന്നു. ഇതെപ്പോഴാണെന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
വൈകാതെ ബിഗ് ബോസ് നാലാം സീസണ്‍ ആരംഭിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ടൈറ്റില്‍ ലോഞ്ച് ചെയ്യുമെന്ന തരത്തില്‍ ബിഗ് ബോസിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നു. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള ഈ വീഡിയോ യൂട്യൂബിലൂടെ ലീക്ക് ആയി വന്നതാണെന്നാണ് അറിയുന്നത്. എന്തായാലും ഇതിനോട് അനുബന്ധിച്ച് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ പങ്കുവെച്ച് എല്ലാവരും എത്തികൊണ്ടിരിക്കുകയാണ്.
”അയല്‍ക്കാരനെ അറിയാത്ത അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്ത തമ്മില്‍ കാണുമ്പോള്‍ പരസ്പരം പുഞ്ചിരിക്കാന്‍ പോലും മറന്ന് പോകുന്നവര്‍, ഒരേ തീവണ്ടി വണ്ടിയില്‍ അല്ലെങ്കില്‍ ഒരേ സീറ്റില്‍ ഇരിക്കുമ്പോള്‍, പരസ്പരം ഒന്ന് നോക്കാന്‍ പോലും ശ്രമിക്കാത്തവര്‍, അങ്ങനെ ഉള്ള ഒരു സമൂഹത്തിന്റെ മുന്നിലാണ് പല തരക്കാരായ കുറച്ച് പേരെ ഒരുമിച്ച് ഒരു വീട്ടില്‍ നൂറ് ദിവസം താമസിപ്പിച്ച് ചരിത്രം എഴുതുന്നത്. ഇത് വൈവിദ്യങ്ങള്‍ നിറഞ്ഞ കേരള സമൂഹത്തിന്റെ ഒത്തുചേരല്‍. എന്ന് മോഹന്‍ലാല്‍ പറയുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ മോഹൻലാൽ തന്നെ അവതാരകനാകും എന്നുള്ള സൂചനയുമുണ്ട്.
കഴിഞ്ഞ ആഗസ്റ്റിൽ തന്നെ ബിഗ് ബോസ് സീസൺ ഫോറിനെ കുറിച്ചുള്ള ആദ്യ പ്രൊമൊ വീഡിയോയുമായി ലാലേട്ടൻ എത്തിയിരുന്നു . അന്നുതന്നെ ലാലേട്ടൻ ആകും അവതാരകൻ എന്ന് പറഞ്ഞെങ്കിലും മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ തിരക്കുകൾ കാരണം ലാലേട്ടനാകില്ല അവതാരകൻ എന്നുള്ള വർത്തകളും പ്രചരിച്ചിരുന്നു.
അങ്ങനെയെങ്കിൽ സുരേഷ് ഗോപിയോ മുകേഷോ എത്താനാണ് സാധ്യത എന്നും പ്രേക്ഷകർ പറഞ്ഞിരുന്നു. പക്ഷെ അതുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. മോഹൻലാൽ തന്നെ വരണം എന്നാണ് ഒരു കൂട്ടം പ്രേക്ഷകർ ആഗ്രഹിക്കുന്നത്. അതേസമയം സുരേഷ് ഗോപി വന്നാൽ കൂടുതൽ മികച്ചതാകും എന്നുള്ള അഭിപ്രായങ്ങളും ഉണ്ട്.
ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള ബിഗ് ബോസ് ഷോ ഹിന്ദി ഭാഷയിലാണ് കൂടുതൽ വിജയകരമായിട്ടുള്ളത്. അതിന്റെ പ്രധാന കാരണം അവതാരകനായ സൽമാൻ ഖാൻ ആണ്. മലയാളം ബിഗ് ബോസ് ഷോയെക്കാൾ കൂടുതൽ വൈകാരിക നിമിഷങ്ങൾ ഹിന്ദി സീസണുകൾ ഉണ്ടായിട്ടുണ്ട്. പ്രേക്ഷകരുടെ വ്യത്യാസമാണ് ഇത് ചൂണ്ടിക്കാട്ടുന്നത് എന്ന് പറയുമ്പോഴും പലരും മത്സരാർത്ഥികളും അവതാരകനും തമ്മിലുള്ള സംസാരത്തിലൂടെയാണ് പുതിയ ക്ലാഷ് ഉണ്ടാകുന്നത് എന്നഭിപ്രായപ്പെടാറുണ്ട്.
മറ്റൊരു പുതിയ വാർത്ത ആരൊക്കെയാണ് അടുത്ത സീസൺ മത്സരാർത്ഥികൾ എന്നുള്ളതാണ് . സ്റ്റാര്‍ മാജിക്കിലെ താരങ്ങള്‍ മുതല്‍ , സന്തോഷ് പണ്ഡിറ്റ് ,വാവ സുരേഷ് എന്നിങ്ങനെ ഈ സീസണില്‍ മത്സരാര്‍ഥികള്‍ ആവാന്‍ സാധ്യതയുള്ളവരുടെ പേര് വിവരങ്ങളും വൈറലായിരുന്നു.
ബിഗ് ബോസ് നാലാം സീസണിന്റെ ലോഗോ ജനുവരിയില്‍ റിലീസ് ചെയ്യുമെന്നും പറയുന്നുണ്ട്. ഇതോടെ ബിഗ് ബോസ് ആരാധകരും ആവേശത്തിലാണ്. ഇത്രയും നാളായിട്ടുള്ള കാത്തിരിപ്പ് ഉടനെ അവസാനിക്കുമെന്ന് തന്നെയാണ് അറിയുന്നത്.
about bigg boss