Connect with us

‘ആന്റണിക്ക് വേഷം കൊടുക്കൂ’ എന്ന് ലാല്‍ സാര്‍ ഇന്ന് പറയാറുണ്ട്, ‘ആന്റണി വന്നാല്‍ ഭാഗ്യമാണ്’ എന്ന കമന്റ് താനും കേട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍

Malayalam

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. കിലുക്കം മുതലുള്ള സിനിമകളിലാണ് താന്‍ മുഖം കാണിക്കാന്‍ തുടങ്ങിയത് എന്നാണ് ആന്റണി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

യാദൃച്ഛികമായാണ് പലപ്പോഴും ചെറിയ രംഗങ്ങളില്‍ മുഖം കാണിക്കുന്നത്. ഓര്‍മ്മ ശരിയാണെങ്കില്‍ കിലുക്കം സിനിമ മുതലാകും തുടക്കം. അന്ന് പ്രിയദര്‍ശന്‍ സാറുമായി സെറ്റില്‍ സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതിന് അനുസരിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് ചെല്ലുകയായിരുന്നു.

അതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ സിനിമകളില്‍ ചെറിയ രംഗങ്ങളിലൂടെ വന്നു പോയി. പിന്നീട് ലാല്‍ സാര്‍ തന്നെ സെറ്റിലിരുന്ന് ചോദിക്കാന്‍ തുടങ്ങി, ആന്റണിക്ക് വേഷമില്ലേ…അഭിനയിക്കുന്നില്ലേ… എന്നെല്ലാം. അങ്ങനെ മറ്റു സിനിമകളിലും മുഖം കാണിച്ചു.

‘ആന്റണിക്ക് വേഷം കൊടുക്കൂ’ എന്ന് ലാല്‍ സാര്‍ ഇന്ന് പറയാറുണ്ട്. ‘ആന്റണി വന്നാല്‍ ഭാഗ്യമാണ്’ എന്ന കമന്റ് താനും കേട്ടിട്ടുണ്ട്. എന്നാല്‍ അതിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും ആന്റണി പറയുന്നു. ദൃശ്യം സിനിമാ സീരിസുകളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിലും ആന്റണി അവതരിപ്പിച്ച രംഗങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

More in Malayalam

Trending