കൂടെവിടെ’ എന്ന പരമ്പരയിലെ വില്ലത്തി റാണിയമ്മ ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ വില്ലത്തിയാണ് . നിഷാ മാത്യുവാണ് റാണിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ നിഷ സിനിമകിലൂടെയാണ് അഭിനയം തുടങ്ങുന്നത്. തുടർന്ന് ഇപ്പോൾ സീരിയലുകളിലും സജീവമായിരിക്കുകയാണ്.
ജെറ്റ് എയർവേസിലാണ് നിഷാ തന്റെ കരിയർ ആരംഭിച്ചത്. അബുദാബി, ദുബായ് എയർപോർട്ടുകളിൽ ഏറെ വർഷങ്ങൾ നിഷ ജോലി ചെയ്തു. ഒരു ബിസിനസ് വുമൺ എന്ന രീതിയിലും ശ്രദ്ധ നേടിയ വ്യക്തിത്വമാണ് നിഷയുടേത്. ഒരു പ്രൊഡക്ഷൻ കമ്പനി ഉൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങൾക്ക് ദുബായിൽ നിഷാ ആരംഭിച്ചിരുന്നു.
സിനിമയോടുള്ള പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന നിഷാ, ജോയ് മാത്യു ചിത്രം ‘ഷട്ടറി’ലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ലാലിന്റെ ഭാര്യയുടെ വേഷമായിരുന്നു നിഷയ്ക്ക്. ‘കുബേര രാശി’ എന്ന തമിഴ് ചിത്രത്തിലും നിഷാ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, റാണിയാമ്മ എന്ന കഥാപാത്രത്തെ കുറിച്ചും തന്നെ പ്രേക്ഷകർ പ്രാണിയമ്മ എന്ന പേര് വിളിക്കുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് നിഷാ മാത്യു.
നിഷാ മാത്യുവുമായിട്ടുള്ള രസകരമായ അഭിമുഖം കാണാം വീഡിയോയിലൂടെ!
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....