Malayalam
പ്രണയം ജീവിതത്തിൽ അത്ര നല്ല അനുഭവമല്ല തന്നത്; ഞാൻ നിരസിച്ചതിലും വളരെ മോശമായി അവർ നിരസിച്ചിട്ടുണ്ട് ; ബിഗ് ബോസിൽ നിന്നിറങ്ങിപ്പോൾ വേദനിപ്പിച്ചതിനെ കുറിച്ചും മണിക്കുട്ടൻ!
പ്രണയം ജീവിതത്തിൽ അത്ര നല്ല അനുഭവമല്ല തന്നത്; ഞാൻ നിരസിച്ചതിലും വളരെ മോശമായി അവർ നിരസിച്ചിട്ടുണ്ട് ; ബിഗ് ബോസിൽ നിന്നിറങ്ങിപ്പോൾ വേദനിപ്പിച്ചതിനെ കുറിച്ചും മണിക്കുട്ടൻ!
ഇന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളം മൂന്നാം പതിപ്പിൽ ടൈറ്റില്‍ വിന്നറായ മണിക്കുട്ടന്‍ ഇന്നും നേരിടുന്ന ചോദ്യം വിവാഹമാണ്. കാരണം ബിഗ് ബോസ് ഷോയിലേക്ക് വന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞതും വിവാഹം കഴിക്കാൻ ആണെന്നാണ്. എന്നാൽ ഷോയ്ക്കുള്ളിൽ അത്ര നല്ല അനുഭവമല്ല പ്രണയവുമായി ബന്ധപ്പെട്ട് മണിക്കുട്ടന് അഭിമുഖീകരിക്കേണ്ടി വന്നത്.
ഷോ അവസാനിച്ചപ്പോഴും മണിക്കുട്ടൻ നിരവധി ആരോപണങ്ങൾക്കിടയിൽ പെടുകയായിരുന്നു. സഹ മത്സരാർത്ഥിയ്ക്ക് തോന്നിയ പ്രണയം മണിക്കുട്ടനെ വാർത്താ കോളങ്ങളിൽ സ്ഥിര സാന്നിധ്യമാക്കി. എന്നാൽ ഗോസിപ്പുകൾ പലതും വ്യാജമാണെന്ന് ആരാധകർക്ക് തന്നെ അറിയാമായിരുന്നു.
എന്നാൽ, ഇപ്പോൾ മണിക്കുട്ടൻ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിലും മണിക്കുട്ടന് ബിഗ് ബോസ് അനുഭവങ്ങൾ പറയേണ്ടി വന്നു.
‘പതിനഞ്ച് വര്‍ഷമായി സിനിമയില്‍ പൊരുതി നില്‍ക്കുകയാണ്. അതിലും വലിയ സംഘട്ടനം ഒന്നും ഉണ്ടാവില്ല എന്ന വിശ്വാസത്തിലാണ് മണിക്കുട്ടൻ ബിഗ് ബോസിലേക്ക് കടന്നത് . ലാലേട്ടന്റെ കൂടെ നാല് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. ബിഗ് ബോസിലേക്ക് വരുമ്പോള്‍ എല്ലാ മത്സരാര്‍ഥികള്‍ക്കും കൊടുത്ത പിന്തുണ മാത്രമേ എനിക്കും തന്നിട്ടുള്ളു. അല്ലാതെ ഞാനൊരു നടനാണെന്ന പരിഗണന ഒന്നും ഇല്ലായിരുന്നു. ഞാന്‍ തെറ്റ് ചെയ്താല്‍ എന്നെ വഴക്ക് പറയും. ഞാന്‍ ചെയ്തത് ശരിയാണെങ്കില്‍ കൊള്ളാം എന്നും പറയും. സിസിഎല്ലിന്റെ ക്യാപ്റ്റന്‍ ലാലേട്ടനായിരുന്നു. സിനിമ ചെയ്യുന്നതിനെക്കാളും കൂടുതല്‍ എനിക്ക് അദ്ദേഹത്തിന്റെ കൂടെ സമയം ചെലവഴിക്കാന്‍ അങ്ങനൊരു അവസരം ലഭിച്ചിരുന്നു.
അമ്മ ഷോ യിലൂടെയും ലാലേട്ടനുമായി ഇടപഴകാനുള്ള അവസരം കിട്ടിയിട്ടുണ്ട്. മമ്മൂട്ടി സാറുമായി അങ്ങനെയുള്ള അവസരങ്ങള്‍ കുറവായിരുന്നു. രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരും നമുക്ക് പഠിക്കാനുള്ള യൂണിവേഴ്‌സിറ്റി പോലയൊണ്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല ക്യാമറയ്ക്ക് പുറകില്‍ സെറ്റിലൊക്കെ അവര് മറ്റുള്ളവരുമായി ഇടപഴകുന്നതും രീതികളുമൊക്കെ പഠിക്കാനുള്ളതാണ്. സിനിമയെ നമ്മള്‍ സ്‌നേഹിച്ചാല്‍ ഒരുപാട് ഭാഗ്യം സിനിമ നമുക്ക് തരും. കിട്ടുന്ന ഓരോ അവസരങ്ങളും ബഹുമാനത്തോട് കൂടി തന്നെ നമ്മള്‍ കൊണ്ട് പോകണം. എങ്കില്‍ മാത്രമേ നമ്മളിലെ നടനും മനുഷ്യനും കലാകാരനെയുമൊക്കെ കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. ഇതൊക്കെ മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പഠിച്ചെടുത്തതാണ്.
ബിഗ് ബോസിനെ കുറിച്ച് പറയുകയാണെങ്കില്‍ ഈ പ്ലാറ്റ്‌ഫോമിലേക്ക് എത്തി കഴിഞ്ഞിട്ട് ആളുകളുടെ വെറുപ്പ് സമ്പാദിക്കാതെ ഇരിക്കുക എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു. ഒരോ ദിവസവും എങ്ങനെ അവിടെ നിന്ന് പോകും എന്ന് മാത്രമേ കരുതിയിട്ടുള്ളു. 96 ദിവസത്തിന് ശേഷമാണ് ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങുന്നത്.
പക്ഷേ പുറത്ത് വന്നതിന് ശേഷം ഒരാഴ്ചത്തെ വോട്ടിങ് ആയിരുന്നു. ആ സമയത്ത് ഈ സീസണില്‍ ഉണ്ടായിരുന്ന മത്സരാര്‍ഥികളും മറ്റ് താരങ്ങളുമൊക്കെ അവര്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി വന്നു. അവരുടെ പ്രിയ മത്സരാര്‍ഥിയെ കുറിച്ച് പറയുന്നതൊക്കെ ശരിയാണ്. പക്ഷേ ഞാന്‍ അതിന് അര്‍ഹനല്ല എന്ന് പറഞ്ഞത് ഏറെ വേദനിപ്പിച്ചു. അത് എന്റെ സ്വന്തം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു എന്നതാണ് കൂടുതല്‍ വേദന നല്‍കിയത്. മറ്റൊരു മത്സരാര്‍ഥിക്കും അങ്ങനൊരു അവസരം വന്നിട്ടില്ല.
എന്റെ അടുത്ത് കുറേ പേര്‍ വിവാഹാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അവരോട് വളരെ സ്‌നേഹത്തോടെ തന്നെ ഞാന്‍ നിരസിച്ചിട്ടുമുണ്ട്. കാരണം അവരോട് എനിക്ക് ഒന്നും തോന്നാത്തത് കൊണ്ടാണ്. എനിക്കങ്ങോട്ട് തോന്നി പറഞ്ഞവരൊക്കെ അതിനെക്കാളും മോശമായി നിരസിച്ചിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ അത്രയും നല്ല എക്‌സീപിരിയന്‍സ് അല്ല എനിക്ക് ഉണ്ടായിട്ടുള്ളത്. നമുക്ക് പറഞ്ഞിട്ടുള്ള ആളെ ഞാന്‍ നോക്കുകയാണ്. നമ്മുടെ പ്രൊഫഷനെ കുറിച്ചും കുടുംബത്തെ കുറിച്ചും അറിയുന്ന ആളായിരിക്കണം. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
about manikkuttan