
News
നടൻ ബ്രഹ്മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി
നടൻ ബ്രഹ്മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി

നടൻ ബ്രഹ്മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വെർസോവയിലെ ഫ്ലാറ്റിൽ നിന്നാണ് നടന്റെ മൃതദേഹം കണ്ടെത്തിയത്. പകുതി ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹമെന്ന് പത്രം റിപ്പോർട്ട് ചെയ്തു
മിശ്രയുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വന്നുതുടങ്ങിയതിന് പിന്നാലെ അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു. ഫ്ലാറ്റിന്റെ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായതിനാൽ, പൂട്ട് തകർത്താണ് പൊലീസ് അകത്തു കയറിയത്. പിന്നാലെ ശുചിമുറിയിലെ തറയില് നടന്റെ മൃതദേഹം കണ്ടെത്തുക ആയിരുന്നു.
നടൻ മരിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. നാല് വർഷത്തിലേറെയായി തന്റെ ഫ്ലാറ്റിൽ തനിച്ചായിരുന്നു നടന്റെ താമസം.
മിർസാപൂരിൽ ലളിത് എന്ന കഥാപാത്രത്തെയാണ് ബ്രഹ്മ മിശ്ര ശ്രദ്ധ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹസീൻ ദിൽറുബ (2021), കേസരി (2019), ചോർ ചോർ സൂപ്പർ ചോർ (2013) എന്നീ ചിത്രങ്ങളിലും മിശ്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
സോഷ്യൽ മീഡിയ താരവും, പോ ക്സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....