വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്‌നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്.
എം.മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന ‘കടൈസി വിവസായി’ എന്ന ചിത്രത്തിന് എതിരെയാണ് ഇളയരാജ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്നാണ് ഇളയരാജയുടെ പരാതി.
ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെ ആയിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല. തുടര്‍ന്ന് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരുന്നു.
തന്റെ അനുവാദമോ അറിവോ കൂടാതെയാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്തത് എന്നാണ് ഇളയരാജ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍, ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മലയാളികള്‍ക്ക് എം.ജി ശ്രീകുമാര്‍ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികള്‍ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല്...
നെറ്റ്ഫ്ളിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരീസായ ദ ആര്‍ച്ചീസിലൂടെ അഭിനയരംഗത്തേയ്ക്ക് ചുവടുറപ്പിച്ചിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്....
നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...