Connect with us

പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട’ എന്ന് സൈജു.. ഫോണിൽ നിന്ന് ലഭിച്ച ആ വിവരങ്ങൾ; അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നു

News

പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട’ എന്ന് സൈജു.. ഫോണിൽ നിന്ന് ലഭിച്ച ആ വിവരങ്ങൾ; അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നു

പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട’ എന്ന് സൈജു.. ഫോണിൽ നിന്ന് ലഭിച്ച ആ വിവരങ്ങൾ; അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നു

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. രാസലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കി ബ്ലാക്‌മെയില്‍ ചെയ്യാനായി ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടി ഹാളുകളില്‍ പ്രത്യേക കോണുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായി അറസ്റ്റിലായ സൈജു മൊഴി നല്‍കിയിരുന്നു. ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോ സൈജുവിന്റെ ഫോണില്‍ അന്വേഷണ സംഘം കണ്ടെത്തി.

സൈജുവിന്റെ ഫോണിൽ നിന്നും അന്വേഷണ സംഘത്തെ പോലും ഞെട്ടിക്കുന്ന പലതും പുറത്ത് വരുകയാണ്.
മയക്കുമരുന്ന് പാര്‍ട്ടികളിൽ സൈജു ചെയ്തു കൂട്ടിയ ലൈംഗീക ആഭാസങ്ങളുടെ വീഡിയോ തെളിവുകളടക്കം സംബന്ധിച്ചുള്ള വിവരങ്ങളാണ് ചാറ്റില്‍നിന്നു ലഭിച്ചിരിക്കുന്നത്. വമ്പന്മാരുൾപ്പെടെ ഉള്ള ആളുകളുമായി ഇതുമായി ബന്ധപ്പെട്ട സൈജു നടത്തിയ ചാറ്റുകളുടെയും ചർച്ചകളുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചു

ഇവരെ വിളിച്ചു വരുത്തി കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള സൈജുവുമായി ചാറ്റു ചെയ്തവരെ വിളിച്ചുവരുത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളിലടക്കം സൈജു നടത്തിയ ലഹരി പാർട്ടികളിൽ പങ്കെടുത്തവരുടെ ലഹരി പാര്‍ട്ടി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നു നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇത് വ്യക്തമാക്കുന്നതാണ് സമൂഹ മാധ്യമങ്ങളിൽ ഇയാൾ പങ്കു വെച്ചിട്ടുള്ള സന്ദേശങ്ങൾ. ആലപ്പുഴ മാരാരിക്കുളത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഇന്‍സ്റ്റഗ്രാം ചാറ്റില്‍ “പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട’ എന്ന് സൈജു പറയുന്നുണ്ട്. മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും എംഡിഎംഎയാണിതെന്നും സൈജു സമ്മതിച്ചതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സൈജുവുമായി ബന്ധപ്പെട്ടവരെ മുഴുവനും അന്വേഷണ സംഘം തുടർന്നുള്ള ദിവസങ്ങളിൽ ചോദ്യംചെയ്യും. പല സ്ഥലങ്ങളിലായി നടന്ന വിവിധ പാര്‍ട്ടികള്‍ക്കിടെ സ്ത്രീകളടക്കമുള്ളവരുടെ ശരീരത്തില്‍ കഞ്ചാവ്, എംഡിഎംഎ എന്നിവകൊണ്ടു ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളും സൈജുവിന്‍റെ ഫോണിലുണ്ട്.

സൈജുവിന്റെ ഓഡി കാറിൽ ആഡംബരങ്ങളോടും കൂടിയ നക്ഷത്ര വേശ്യാലയം ഉള്ളതായി പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആഡംബര മുറിക്കു സമാനമായ എല്ലാ സൗകര്യങ്ങളും അതിനുള്ളിൽ അയാൾ സജ്ജീകരിച്ചിരുന്നു. മടക്കി വെയ്ക്കാൻ പാകത്തിന് കിടക്കയും മദ്യവും പെഗ് മെഷർ ഉൾപ്പെടെ ഉള്ള സാധനങ്ങളും തുടങ്ങി ഉപയോഗിച്ചതും ഉപായോഗിക്കാത്തതുമായ ഗർഭ നിരോധന ഉറകൾ വരെ ആ കാറിനുള്ളിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു .

അതേസമയം മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിന്റെ സുഹൃത്ത് ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഫെബി ജോണിന്റെ സുഹൃത്തുക്കൾക്കാണ് സൈജു പാർട്ടി ഒരുക്കിയത്. സൈജുവിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കുറ്റകൃത്യങ്ങളുടെ വിഡിയോകൾ അന്വേഷണ സംഘം കണ്ടെത്തി.

സൈജു തങ്കച്ചനെതിരെ 9 കേസുകൾ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും.

കൊച്ചിയില്‍ മോഡലുകളടക്കം 3 പേരുടെ മരണത്തിനിടയാക്കിയ കേസില്‍ പോലീസ് സൈജുവിനെ അറസ്റ്റ് ചെയ്തിരുന്നു. നമ്പര്‍ 18 ഹോട്ടലിലെ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ സൈജു തങ്കച്ചന്‍ ഇവരെ കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സൈജുവിനെതിരെ പോലീസ് ചുമത്തിയിരുന്നത്. സൈജുവിന് ജാമ്യം നല്‍കുന്നതിനെ പോലീസ് കോടതിയില്‍ എതിര്‍ത്തിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് സൈജുവിനെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി.

ഡി ജെ പാര്‍ട്ടികളില്‍ സജീവമായിരുന്ന സൈജു തങ്കച്ചന് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ലഹരി കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര, ഇന്‍ഫോ പാര്‍ക്ക്, മരട്, പനങ്ങാട്, ഫോര്‍ട്ട് കൊച്ചി, ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ എന്നിവിടങ്ങളിലാണ് സൈജുവിനെതിരെ പോലീസ് കേസെടുക്കുക. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജുവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ലഹരി ഉപയോഗത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. സൈജു ലഹരി ഉപയോഗിയ്ക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്

More in News

Trending

Recent

To Top