Connect with us

‘കുറുപ്പിനോട് ഞങ്ങള്‍ക്ക് നന്ദി ആളുകള്‍ ഇപ്പോഴും തിയറ്ററിലേക്ക് വരുമെന്ന് ആ സിനിമ കാണിച്ചുതന്നു’; വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍

Malayalam

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേയ്ക്ക് പ്രേക്ഷകര്‍ എത്തുമെന്ന് തെളിയിച്ച സിനിമയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പെ’ന്ന് പ്രിയദര്‍ശന്‍, ആ ചിത്രത്തോട് തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും പ്രിയ ദര്‍ശന്‍ പറഞ്ഞു.

”നമ്മുടെ നാട്ടില്‍ ആകെയുള്ള ഒരു വിനോദം എന്നത് സിനിമയാണ്. അതുകൊണ്ട് തീര്‍ച്ഛയായും ആളുകള്‍ തിയറ്ററുകളിലേക്ക് പോകും. അതായിരുന്നു കുറുപ്പ് എന്നു പറയുന്ന പടത്തിന്റെ ഏറ്റവും വലിയ വിജയം.

ആളുകള്‍ തിയറ്ററുകളില്‍ വന്നു അത് കാണാനായിട്ട്. ആ സിനിമയോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്. ആളുകള്‍ ഇപ്പോഴും തിയറ്ററിലേക്ക് വരുമെന്ന് ആ സിനിമ കാണിച്ചുതന്നു”, പ്രിയദര്‍ശന്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കിയുള്ള തന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാറി’ന്റെ റിലീസിന് മുന്നോട്ടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് പ്രിയദര്‍ശന്റെ പ്രതികരണം. നിലവിലെ പശ്ചാത്തലത്തില്‍ തിയറ്ററില്‍ വന്ന് ആളുകള്‍ സിനിമ കാണാന്‍ തയ്യാറാവുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

More in Malayalam

Trending

Recent

To Top