Connect with us

താന്‍ ബിസിനസുകാരന്‍ തന്നെയാണ്, 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും; മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്നത് അനാവശ്യ വിവാദങ്ങളെന്ന് മോഹന്‍ലാല്‍

Malayalam

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്നത് അനാവശ്യ വിവാദങ്ങളെന്ന് പറയുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സിനിമയുടെ ഒ.ടി.ടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ലെന്ന് മോഹന്‍ലാല്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തിയേറ്റര്‍ റിലീസിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലേക്ക് നല്‍കാനിരുന്നത്. തന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ല. താന്‍ ബിസിനസുകാരന്‍ തന്നെയാണ്. 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും. താന്‍ മരിച്ചാലും സിനിമ മുന്നോട്ടുപോകും.

തിയേറ്റര്‍ ഉടമകള്‍ അത് മനസിലാക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബര്‍ 2ന് ആണ് ആഗോള റിലീസായി മരക്കാര്‍ തിയേറ്ററുകളില്‍ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഈ ചിത്രം കേരളത്തില്‍ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിന് എത്തും.

ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

More in Malayalam

Trending

Recent

To Top