Connect with us

റിസര്‍വ്വേഷനിലൂടെ100 കോടി ക്ലബ്ബില്‍ ഇടം നേടി…റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ.. മരക്കാര്‍ റിലീസ് 4100 തിയറ്ററുകളില്‍

Malayalam

റിസര്‍വ്വേഷനിലൂടെ100 കോടി ക്ലബ്ബില്‍ ഇടം നേടി…റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ.. മരക്കാര്‍ റിലീസ് 4100 തിയറ്ററുകളില്‍

റിസര്‍വ്വേഷനിലൂടെ100 കോടി ക്ലബ്ബില്‍ ഇടം നേടി…റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ.. മരക്കാര്‍ റിലീസ് 4100 തിയറ്ററുകളില്‍

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മരക്കാർ നാൾ തിയേറ്ററുകൾ എത്തുകയാണ്. റിലീസിന് മുമ്പ് തന്നെ റിസര്‍വ്വേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം.

ലോകവ്യാപകമായുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് മരക്കാര്‍ 100 കോടി നേടിയിരിക്കുന്നത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് മരക്കാര്‍. മരക്കാര്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. അങ്ങനെയാണ് ചിത്രം നൂറ് കോടി നേടിയത്. റിലീസിന്റെ ഭാഗമായി മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് കുറിച്ചിട്ടുണ്ട്.

ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതല്‍ റിലീസിംഗ് സെന്ററുകളാണ് മരക്കാര്‍ നേടിയത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. 6,000 ഷോകളാണ് ദിവസേന നടക്കുക. കേരളത്തില്‍ 631സ്‌ക്രീനുകളിലാണ് പ്രദര്‍ശനം നടക്കുക. അതില്‍ 626 സ്‌ക്രീനുകളിലും നാളെ ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ ഇത്രയധികം തിയേറ്ററുകളില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ചെയ്യുന്നത്.

ഏകദേശം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രം നാളെ റിലീസിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂലം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങളും കരസ്ഥമാക്കി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

More in Malayalam

Trending

Recent

To Top