
Social Media
ഫോട്ടോഗ്രാഫറോട് മാപ്പ് ചോദിച്ചു, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നൽകി; കയ്യടിച്ച് സോഷ്യൽ മീഡിയ
ഫോട്ടോഗ്രാഫറോട് മാപ്പ് ചോദിച്ചു, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നൽകി; കയ്യടിച്ച് സോഷ്യൽ മീഡിയ

തന്റെ ചിത്രമെടുക്കാന്‍ കാത്തു നിന്ന ഫോട്ടോഗ്രാഫറെ തന്റെ സെക്യൂരിറ്റി ഗാര്‍ഡ് തള്ളിയിട്ടപ്പോള്‍ മാപ്പ് ചോദിച്ചെത്തിയ സാറയുടെ വീഡിയോ ശ്രദ്ധ നേടുന്നു.
സാറയുടെ പുതിയ സിനിമയായ അത്രംഗി രേ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ സാറ അഭിനയിച്ച പാട്ട് കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇതിന്റെ ലോഞ്ചിംഗ് പരിപാടിയ്ക്ക് എത്തിയതായിരുന്നു താരം. സാറ പുറത്ത് വന്നപ്പോള്‍ ചിത്രം എടുക്കാനായി പാപ്പരാസികള്‍ തിരക്ക് കൂട്ടുകായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനിടെ സാറയുടെ സുരക്ഷാ ജീവനക്കാരില്‍ ഒരാളുടെ തള്ളില്‍ ഒരു ഫോട്ടോഗ്രാഫര്‍ വീഴുകയായിരുന്നു.
ഇത് കണ്ടതും സാറ ഫോട്ടോഗ്രാഫര്‍മാരുടെ അരികിലേക്ക് എത്തുകയും മാപ്പ് ചോദിക്കുകയുമായിരുന്നു. ഇങ്ങനെ ചെയ്യരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നടി താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട്. തളളിയിട്ടത് ആരെയാണ് എന്ന് ചോദിച്ചു കൊണ്ടാണ് സാറ വരുന്നത്.
എന്നാല്‍ ആരും വീണില്ലെന്ന് സെക്യൂരിറ്റി ഗാര്‍ഡുമാര്‍ പറയുന്നുണ്ട്. പക്ഷെ അങ്ങനെയല്ലെന്നും ഒരാള്‍ വീണെന്നും അയാള്‍ പോയതാണെന്നും സാറ അവരെ തിരുത്തുന്നുണ്ട്. വീണയാള്‍ പോയെന്ന് അറിഞ്ഞ താരം അയാളോട് മാപ്പ് പറഞ്ഞതായി അറിയിക്കണമെന്ന് മറ്റ് ഫോട്ടോഗ്രാഫര്‍മാരോടായി പറയുകയാണ്.
ഇനി ഇതുപോലെ ചെയ്യരുത് ആരേയും തള്ളിയിടരുതെന്നും സാറ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടായി പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...