ഗജനി ഇനിമുതൽ മുറിവേറ്റ വിഷപ്പാമ്പ്; പ്രതികാരം നടത്തി അലീന തിരികെയെത്തുമ്പോൾ അമ്പാടി ഒരു മെസേജിൽ ബന്ധം അവസാനിപ്പിക്കുന്നു ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !
ഗജനി ഇനിമുതൽ മുറിവേറ്റ വിഷപ്പാമ്പ്; പ്രതികാരം നടത്തി അലീന തിരികെയെത്തുമ്പോൾ അമ്പാടി ഒരു മെസേജിൽ ബന്ധം അവസാനിപ്പിക്കുന്നു ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !
ഗജനി ഇനിമുതൽ മുറിവേറ്റ വിഷപ്പാമ്പ്; പ്രതികാരം നടത്തി അലീന തിരികെയെത്തുമ്പോൾ അമ്പാടി ഒരു മെസേജിൽ ബന്ധം അവസാനിപ്പിക്കുന്നു ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !
ഉദ്വേഗജനകമായ എപ്പിസോഡ് എന്നൊക്കെ പറയാറില്ലേ അതായിരുന്നു അമ്മയറിയാതെ മഹാ എപ്പിസോഡ്. കഴിഞ്ഞ ദിവസങ്ങളിൽ അമ്മയറിയാതെ പരമ്പരയുടെ കഥയാണ് ഏഷ്യാനെറ്റ് പ്രൊമോ വിഡിയോയ്ക്കും അതുപോലെതന്നെ ഇൻസ്റ്റാഗ്രാം ഫേസ്ബുക് പോലെ എല്ലാ സോഷ്യൽ മീഡിയയിലും ചർച്ചയായത്.
അലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ശ്രീതുവിനെ കിട്ടിയതാണ് അമ്മയറിയാതെ പരമ്പരയുടെ വിജയം എന്ന് പറഞ്ഞുവേണം മഹാ എപ്പിസോഡിനെ കുറിച്ച് പറയാൻ .. അതുപോലെ തുടക്കം തന്നെ പീറ്റർ പപ്പയുടെ പ്രാർത്ഥന. ഉരുകിയൊഴുകുന്ന മെഴുതിരിയ്ക്ക് മുന്നിൽ മുട്ടുകുത്തിനിന്ന് “കർത്താവെ എന്റെ കുടുംബം എന്റെ മകൾ” എന്ന് പറയുമ്പോൾ അപ്പുറത്ത് അലീന അവളുടെ പ്രതികാരം തീർക്കുകയാണ്. അവളുടെ കർത്തവ്യം തീർക്കുന്നു….
അതിനിടയിൽ അമ്പാടി അലീനയെ ഓർത്ത് വേദനയോടെ നിൽക്കുന്ന മറ്റൊരു രംഗം. അതിനു കൊടുത്തിരിക്കുന്ന ബാക്ക് ഗ്രൗണ്ട് മ്യുസിക്ക്… എല്ലാം ആദ്യത്തെ ഭാഗത്തുതന്നെ ഒരു തരംഗമായിരുന്നു. അമ്മയറിയാതെ മഹാ എപ്പിസോഡിനായി കാത്തിരുന്നവരെ ഒട്ടും നിരാശപ്പെടുത്താതെ പിടിച്ചിരുത്താൻ വേണ്ടതെല്ലാം തുടക്കം തന്നെ ഒരുക്കി വച്ചിരുന്നു …
എന്നാൽ, മാരൻ വന്നു ഓരോന്ന് പറഞ്ഞ് അമ്പാടിയിൽ വിഷം കയറ്റി…
” അപ്പോൾ അമ്പാടി പറഞ്ഞ വാക്കുകൾ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി. സത്യം അറിയാതെ ഒന്നും കേൾക്കാതെ അമ്പാടി ആ പറഞ്ഞതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല. എന്നാൽ, അലീന അതിലൊന്നും ആയിരുന്നില്ല ശ്രദ്ധ കൊടുത്തത്. അവൾ ജീവൻ പണയപ്പെടുത്തി യുദ്ധത്തിനുള്ള കളമൊരുക്കുകയായിരുന്നു.
എപ്പിസോഡ് കണ്ട നിങ്ങൾ ഓരോരുത്തരും നെഞ്ചിടുപ്പോടെയാണ് ഓരോ നിമിഷവും കണ്ടിരുന്നിരിക്കുക. പ്രൊമോയിൽ കാണിച്ച ത്രില്ല് ഒട്ടും ചോർന്നു പോകാതെ തന്നെ കഥയിലും കാണിച്ചു. ലാലി മോളുടെ അഭിനയവും വിസ്മരിക്കാൻ സാധിക്കുന്നതല്ല. ലാലിമോളും മത്സരിച്ചഭിനയിച്ചിട്ടുണ്ട് .
പിന്നെ അലീനയും ജിദേന്ദ്രനും നേർക്കുനേർ വന്ന രംഗം. അതിൽ ഒരൊറ്റ കുറവ് തോന്നിയത് പഴയ ശബ്ദം അല്ലല്ലോ എന്നോർത്തിട്ടാണ്…. അത് പിന്നെ കേട്ട് ശീലിച്ചതിൽ വ്യത്യാസം വന്നതിന്റെ പ്രശ്നം. പക്ഷെ പരസ്പരം വെടിയുതിർത്തതും കത്തികൊണ്ട് കുത്തിയതും എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.
എന്നാലും അലീന ടീച്ചർക്ക് കുറേക്കൂടി ഡയലോഗ് കൊടുക്കാമായിരുന്നു, പെട്ടന്ന് ആ സീൻ കടന്നുപോയ പോലെ തോന്നി എന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതുപിന്നെ അങ്ങനെയല്ലേ വരൂ… അലീനയും ജിദേന്ദ്രനും തമ്മിൽ കൊമ്പുകോർക്കുന്ന രംഗം കാണാൻ ആയിരുന്നല്ലോ എല്ലാവരും ഒരുപോലെ കാത്തിരുന്നത്.
പിന്നങ്ങോട്ടുള്ളതെല്ലാം കൺക്ലൂഷൻ ആയിരുന്നു. പക്ഷെ ഇന്നത്തെ ദിവസം ഏവരും ഉറ്റുനോക്കുന്നത് അമ്പാടിയുടെ തീരുമാനത്തിനായിട്ടാണ്. മാരനെ പോലെ ഒരു സുഹൃത്ത് പറയുന്നത് കേട്ട് ഒറ്റ മെസേജിൽ അവസാനിപ്പിക്കാൻ സാധിക്കുന്നതാണോ അമ്പാടിയ്ക്ക് അലീന ടീച്ചറോടുള്ള പ്രണയം.
“ആടി ഉലയാൻ അപ്പപ്പോൾ കാണുമ്പോൾ ആണിനും പെണ്ണിനും തോന്നുന്ന ആകർശണമല്ല ഇവരുടെ പ്രണയം… അത് അനുപമ മോൾക്ക് മനസ്സിലാവാൻ പോവുന്നതെ ഉള്ളു.. എന്ന് ഒരു എപ്പിസോഡ് പ്രോമോ വന്നപ്പോൾ പ്രേക്ഷകരെ അമ്മയറിയാതെ ടീം കേൾപ്പിച്ചതാണ്. അതുകൊണ്ടുതന്നെ അങ്ങനെ ആടിയുലയുന്നതല്ല അമ്പാടി അലീന ബന്ധം. എങ്കിലും അമ്പാടി എടുത്തുചാടി അങ്ങനെ ഒരു മെസേജ് അയക്കരുത് എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്.
“എന്നെ ഇത്രയും വിശ്വാസം ഇല്ലാത്ത ഒരാൾക്കൊപ്പം ഇനി മുന്നോട്ട് പോകാൻ പ്രയാസമാണ്. ഞാൻ ഇനി വിളിക്കില്ല. ഇങ്ങോട്ടും വിളിക്കണ്ട…. ഈ റിലേഷൻഷിപ്പ് ഇവിടെ അവസാനിക്കുന്നു ” ടൈപ്പ് ചെയ്യാൻ പോലും പ്രയാസം തോന്നാതെ അമ്പാടി അത് ചെയ്തതിൽ നല്ല വേദനതോന്നി… ആശുപത്രി കിടക്കയിൽ നിന്നും അലീന ടീച്ചർ ആ മെസേജ് കാണാൻ ഇടയായാൽ എങ്ങനെയാകും പ്രതികരിക്കുക എന്നത് ചെറിയ കാര്യമല്ല …
ഏതായാലും ഇന്ന് അതിനൊരു ഉത്തരം കിട്ടുന്നുണ്ട്…
അതുപോലെ അമ്മയറിയാതെ മഹാ എപ്പിസോഡിനെ കുറിച്ച് പ്രേക്ഷകർ വലിയ അഭിപ്രായങ്ങളാണ് പറഞ്ഞിരിക്കുന്നത്. വില്ലനെയും ആരും മാറ്റിനിർത്തിയിട്ടില്ല. അലീനയുടെ അഭിനയം അടിപൊളിയായിരുന്നു. കുത്തു കൊണ്ടപ്പോഴും ഗജനിയെ വെടി വെക്കാൻ വന്ന ആ വരവും മാസ്സ് ആയിരുന്നു. പക്ഷെ Dubbing ഒരു power വന്നില്ല. ഗജനി ഒരു psycho വില്ലൻ ആണെന്ന് വീണ്ടും തെളിയിച്ചു. എന്താ acting .ആ ആറ്റിറ്റ്യൂടുംഫൈറ്റും ചിരിയും ഒക്കെ പക്കാ സൈക്കോ തന്നെ.
ഗിരിയും ഗജനിയും ഒരാൾ ആണ് ചെയ്തത് എന്ന് ആലോചിക്കുമ്പോൾ അത്ഭുതം ആണ് . എന്തായാലും ഗജനി മരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവനെ ഇടയ്ക്ക് ഇടയ്ക്ക് കാണിക്കണം. അല്ലാതെ കിട്ടിയ ഗ്യാപ്പിൽ വിനീതിനെയും ഫാമിലിയെയും കൊണ്ട് വരരുത് . പഴയ അമ്മയറിയാതെയെ തിരികെ കൊണ്ട് വന്നതിൽ ഗജനിയുടെ പങ്ക് വലുതാണ്. ഡോക്ടർ റീനയുടെയും കുഞ്ഞിന്റെയും acting എടുത്ത് പറയേണ്ടത് ആണ്. ദയ നിസ്സഹായത ദേഷ്യം സങ്കടം ഒക്കെ ആ മുഖത്ത് നന്നായി വന്നു .ലാലി മോളുടെ അഭിനയവും അടിപൊളിയായിരുന്നു . ബെഡിൽ ഉറങ്ങുന്നത് കണ്ടപ്പോ സങ്കടായി .ഗജനിയും ആ കുഞ്ഞും തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്.. എല്ലാത്തിനും അവസാനമായി അമ്പാടി അലീന ബന്ധം എന്താകും എന്ന ആകാംക്ഷയും നിറയുകയാണ്. ഇങ്ങനെ പ്രേക്ഷക പ്രതികരണം വലുതാണ്. ഏതായാലും ഇന്ന് അമ്പാടി അലീനയുടെ അവസ്ഥ അറിയുമോ എന്നതാണ് കാണേണ്ടത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...