
Social Media
അമ്മൂമ്മയായി…സൗഭാഗ്യയ്ക്ക് പെണ്‍കുട്ടി, സന്തോഷം അറിയിച്ച് താരാ കല്യാണ്‍
അമ്മൂമ്മയായി…സൗഭാഗ്യയ്ക്ക് പെണ്‍കുട്ടി, സന്തോഷം അറിയിച്ച് താരാ കല്യാണ്‍

മകൾ അമ്മയായ സാന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ താര കല്യാൺ. പെൺ കുഞ്ഞാണ് ജനിച്ചതെന്ന് താര ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഒരു അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത താരം പങ്കുവച്ചത്.
ചിത്രത്തിന് താഴെ ആശംസകളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ് അർജുൻ ആണ് സന്തോഷവാർത്ത പങ്കുവെച്ച ആദ്യം എത്തിയത്.
ഈയടുത്ത് നിറവയറില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതതരിപ്പിച്ച് കൊണ്ട് ആരാധകരെ ഒന്നടങ്കം സൗഭാഗ്യ അത്ഭുതപ്പെടുത്തിയിരുന്നു. ഗര്‍ഭകാലത്തിന്റെ ആറാം മാസം എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ ഡാന്‍സ് വീഡിയോ പങ്കുവെച്ചത്.
മുഴുമണ്ഡലത്തില്‍ ഇരുന്ന് കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ചലിപ്പിച്ചുള്ള ക്ലാസിക്കല്‍ ഡാന്‍സായിരുന്നു നടി കാഴ്ച വെച്ചത്. മാത്രമല്ല ഡാന്‍സ് ചെയ്യുന്നതിനെ കുറിച്ചും മറ്റുള്ള വിശേഷങ്ങളും നീണ്ടൊരു കുറിപ്പായി പങ്കുവെക്കുകയും ചെയ്തിരുന്നു
കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം.
നായികയായി സിനിമയിൽ തിളങ്ങിയില്ലെങ്കിലും നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്ജ്ജുന് ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...