സ്വന്തം മക്കള്‍ക്ക്, അമ്മയ്ക്ക് കരള്‍ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകള്‍ക്ക് പറയാനുള്ളത് ഇതാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
സ്വന്തം മക്കള്‍ക്ക്, അമ്മയ്ക്ക് കരള്‍ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകള്‍ക്ക് പറയാനുള്ളത് ഇതാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
സ്വന്തം മക്കള്‍ക്ക്, അമ്മയ്ക്ക് കരള്‍ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകള്‍ക്ക് പറയാനുള്ളത് ഇതാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതാണ് കെപിഎസി ലളിത. വ്യത്യസ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്സ്ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായി സ്ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. മിനിസ്ക്രീനില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
നാലു പതിറ്റാണ്ടോളമായി സിനിമാ മേഖലയിലെ സജീവ സാന്നിധ്യമായ കെപിഎസി ലളിതയ്ക്ക് ഇത്രകാലമത്രയും കൊണ്ട് സമ്പാദിച്ച പണം മതിയാകില്ലേ ചികിത്സയ്ക്ക് എന്നായിരുന്നു പൊതുവായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന് രംഗത്തെത്തുകയും ചെയ്തിരുന്നു. കെപിഎസി ലളിതയുടെ ചികിത്സചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ കെപിഎസി ലളിതയുടെ മകള്‍ ശ്രീക്കുട്ടി ഭരതന്റെ ഒരു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
സ്വന്തം മക്കള്‍ക്ക്, അമ്മയ്ക്ക് കരള്‍ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകള്‍ക്ക് പറയാനുള്ളത് എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. മക്കളുടെ കരള്‍ അമ്മയുടെ രക്തഗ്രൂപ്പുമായി ചേരാത്തതാണ് മക്കള്‍ക്ക് കരള്‍ ദാനത്തിന് സാധിക്കാത്തത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. എന്റെ അമ്മ ശ്രീമതി കെ.പി.എ.സി ലളിത ലിവര്‍ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. അടിയന്തിരമായി കരള്‍ മാറ്റിവച്ചാല്‍ മാത്രമേ അമ്മയുടെ ജീവന് രക്ഷിക്കാന്‍ സാധിക്കൂ.
അമ്മയുടെ രക്തഗ്രൂപ്പ് O+ve ആണ്. O+ve ഉള്ള ആരോഗ്യമുള്ള 20-50 വയസിനു ഇടക്ക് പ്രായമുള്ളവര്‍ക്ക് അമ്മയെ രക്ഷിക്കാന്‍ കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാന്‍ സാധിക്കും. പ്രമേഹരോഗവും മറ്റു മാരകരോഗങ്ങള്‍ ഇല്ലാത്തവരും മദ്യപിക്കാത്തവരും ആയിരിക്കണം ദാതാവ്. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ. ജീവിച്ചിരിക്കുന്നവരില്‍ നിന്ന് കരളിന്റെ ഒരു ചെറിയ ഭാഗം മാത്രമേ മാറ്റിവയ്ക്കാന്‍ എടുക്കൂ.
ജീവിച്ചിരിക്കുന്നവരില്‍ കരളിന് പുനരുജ്ജീവന ശേഷിയുണ്ട്, കരള്‍ ദാതാക്കളുടെ കാര്യത്തിലും, ഒരു ചെറിയ ഭാഗം പുറത്തെടുത്ത ശേഷം കരള്‍ പൂര്‍ണ്ണമായും വീണ്ടും വളരും. സഹജീവിയോടുള്ള കരുണ ഓര്‍ത്ത് എന്റെ അമ്മക്ക് കരലിന്റെ ഒരു ഭാഗം ദാനം തന്ന് സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. ദയവായി ബന്ധപ്പെടണമെന്ന് പറഞ്ഞ് ശ്രീക്കുട്ടി ഒറു മൊബൈല്‍ നമ്പരും നല്‍കിയിട്ടുണ്ട്. കരള്‍ പകുത്ത് കൊടുത്ത് രക്ഷിക്കാന്‍ മനസ്ഥിതി ഉള്ളവര്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും കഴിയാവുന്നവര്‍ ഈ പോസ്റ്റ് പങ്കുവെക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേര് കുറിപ്പ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ആദ്യം. വിദഗ്ധ ചികിത്സയുടെ ഭാഗമായാണ് ഇപ്പോള്‍ എറണാകുളത്തേക്ക് മാറ്റിയത്.
വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് നടി. കരള്‍ മാറ്റിവെയ്ക്കുകയാണ് പരിഹാരമെന്നും. നേരത്തേതിനേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യ നിലയിലേയ്ക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
‘ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ… എന്നാണ് ഇടവേള ബാബു പറഞ്ഞത്.
കുറച്ച് കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്സണാണ് നടി
കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി മഞ്ജു പിള്ള പങ്കുവെച്ച ചിത്രങ്ങള്‍ കണ്ടപ്പോള്‍ കെപിഎസി ലളിതയ്ക്ക് എന്ത് പറ്റി എന്ന് നിരവധി പേര് ചോദിച്ചിരുന്നു. അമ്മ തിരിച്ചു വന്നേ എന്ന് പറഞ്ഞ് മഞ്ജു പിള്ള പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു ഇത്. തങ്ങളുടെ പ്രിയപ്പെട്ട ലളിതാമ്മയെ കണ്ട ആരാധകര്‍ എല്ലാവരും ചോദിക്കുന്നത് ചേച്ചിയ്ക്ക് വയ്യേ.. എന്ത് പറ്റി.. അസുഖമാണോ.. ക്ഷീണിച്ചല്ലോ എന്നെല്ലാമായിരുന്നു, ഈ ചിത്രം കാണുമ്പോള്‍ തന്നെ സങ്കടം തോന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം, മേക്കപ്പിടാതെ ചില താരങ്ങള്‍ ഒക്കെ ഇങ്ങനെയാണെന്നും വയസായില്ലേ എന്നൊക്കെ പറഞ്ഞും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്ത് തന്നെ ആയാലും മഞ്ജു പിള്ളയ്ക്കൊപ്പമുള്ള ചിത്രത്തില്‍ കെപിഎസി ലളിതയ്ക്ക് ഒരു ക്ഷീണം അനുഭവപ്പെടുന്നുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...