
News
പിന്‍വാതില്‍ തല്ലിപ്പൊളിച്ച് വീട്ടില്‍ കടന്നു! നടി ശ്രീകലയുടെ വീട്ടിൽ നടന്നത്! നടുങ്ങി സീരിയൽ ലോകം
പിന്‍വാതില്‍ തല്ലിപ്പൊളിച്ച് വീട്ടില്‍ കടന്നു! നടി ശ്രീകലയുടെ വീട്ടിൽ നടന്നത്! നടുങ്ങി സീരിയൽ ലോകം

നടി ശ്രീകല ശശിധരൻ എന്ന പേരിനേക്കാളും എന്റെ മാനസപുത്രിയിലെ സോഫിയ എന്ന പേരിലൂടെയാണ് ഇന്നും ശ്രീകല അറിയപ്പെടുന്നത്. അത്രയും ആഴത്തിൽ ആണ് സോഫിയയെ മലയാളക്കര ഏറ്റടുത്തത്.
ഒരു കാലത്ത് സ്ക്രീനിൽ സോഫിയ കരഞ്ഞാൽ പ്രേക്ഷകരും ഒപ്പം കരയും എന്ന സ്ഥിതി ആയിരുന്നു. സോഫിയുടെ സന്തോഷം പ്രേക്ഷകർക്കും ആഹ്ളാദമായിരുന്നു. അഭിനയത്തിൽ സജീവം അല്ലെങ്കിലും ഇന്നും സോഫിയ കേരളക്കരയുടെ മാനസപുത്രിയാണ്.
ശ്രീകലയുടെ വീട്ടിൽ നിന്നും ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം നടന്നിരിക്കുകയാണ്.
കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന് സ്വര്‍ണം മോഷണം പോയിട്ടുണ്ട്. പട്ടാപ്പകല്‍ പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്. ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എന്‍ജീയറുമായ വിപിനും മകനുമൊത്ത് യുകെയില്‍ ആയിരുന്നു ശ്രീകല കഴിഞ്ഞിരുന്നു. എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് ഇവര്‍ നാട്ടിലെത്തിയിരുന്നു. എന്നാല്‍, മോഷണം നടക്കുന്ന സമയം ഇവര്‍ നാട്ടിലുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...