Actress
സീരിയൽ അഭിനയത്തിന്റെ പേരിൽ അബോഷൻ ചെയ്യേണ്ട ആവശ്യമുണ്ടോ? അഭിനയ രംഗത്ത് അഭിമുഖീകരിക്കേണ്ടി വന്നതിനെ കുറിച്ച് മാനസപുത്രി ശ്രീകല
സീരിയൽ അഭിനയത്തിന്റെ പേരിൽ അബോഷൻ ചെയ്യേണ്ട ആവശ്യമുണ്ടോ? അഭിനയ രംഗത്ത് അഭിമുഖീകരിക്കേണ്ടി വന്നതിനെ കുറിച്ച് മാനസപുത്രി ശ്രീകല
മാനസപുത്രി എന്ന ഒരൊറ്റ സീരിയൽ മതി ശ്രീകലയെ മലയാളികൾക്ക് ഓർമ്മിക്കാൻ.സോഫി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മുഴുവൻ സ്നേഹവും ശ്രീകലക്ക് ലഭിച്ചു.ഇപ്പോൾ ശ്രീകല പങ്കുവെച്ചൊരു കുടുംബ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. കണ്ണൂർ സ്വദേശിയായ ശ്രീകല ബന്ധു കൂടിയായ വിപിനെയാണ് വിവാഹം ചെയ്തത്. രണ്ട് കുഞ്ഞുങ്ങളും ശ്രീകലയ്ക്കുണ്ട്. കുടുംബ ചിത്രം വളരെ വിരളമായി മാത്രമെ ശ്രീകല പങ്കിടാറുള്ളു.അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ കുടുംബ ചിത്രം വളരെ വേഗത്തിൽ ആരാധകർക്കിടയിൽ വൈറലായി. പതിവുപോലെ സാരിയിൽ സിംപിൾ ലുക്കിലാണ് ശ്രീകല ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിപിംൾ ലുക്കിലുള്ള ശ്രീകലയുടെ നാച്വറൽ ബ്യൂട്ടിക്ക് തന്നെയാണ് ആരാധകർ ഏറെയും.
മകൻ പിറന്ന് വളരെ നാളുകൾക്ക് ശേഷം അടുത്തിടെയാണ് ഒരു പെൺകുഞ്ഞ് കൂടി ശ്രീകലയ്ക്ക് പിറന്നത്.ആദ്യത്തെ കുഞ്ഞിനെ വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചൊരു സമയം ശ്രീകലയ്ക്കുണ്ടായിരുന്നു. അതും സീരിയൽ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രം. എന്നാൽ ഒരു ഡോക്ടറുടെ ഇടപെടൽ കൊണ്ട് മാത്രമാണ് കുഞ്ഞിനെ അബോർഷൻ ചെയ്യാമെന്ന തീരുമാനത്തിൽ നിന്നും ശ്രീകലയെ പിന്തിരിപ്പിച്ചത്.ഒരു സംവിധായകൻ തന്നെ ബ്രെയിൻ വാഷ് ചെയ്തതുകൊണ്ടാണ് ഭർത്താവിന് അതൃപ്തി ഉണ്ടായിട്ടും ആദ്യത്തെ കുഞ്ഞിനെ അബോർഷൻ ചെയ്ത് കളയാൻ താൻ തീരുമാനിച്ചതെന്നും അടുത്തിടെ ശ്രീകല സീരിയൽ അനുഭവങ്ങൾ വെളിപ്പെടുത്തി സംസാരിക്കവെ പറഞ്ഞു. ‘കുങ്കുമപ്പൂവിന്റെ തമിഴില്‍ അഭിനയിച്ചിരുന്നു. റത്തീനയായിരുന്നു തമിഴ് എനിക്ക് മലയാളത്തില്‍ എഴുതിത്തന്നത്.’
‘പുള്ളിക്കാരിയിലൂടെയായാണ് ഞാന്‍ തമിഴ് പഠിച്ചത്. ആ സീരിയല്‍ ചെയ്യുന്ന സമയത്തായിരുന്നു എന്റെ വിവാഹം. രണ്ട്, മൂന്ന് മാസം കഴിഞ്ഞ് ആ ക്യാരക്ടറും പ്രഗ്നന്റാവുന്നതാണ്. ഞാന്‍ കുറച്ചൂടെ നേരത്തായയത് കൊണ്ട് എനിക്ക് ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു. നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അത്.”പ്രഗ്നന്റാണെന്നറിഞ്ഞ ശേഷം ഇതിപ്പോള്‍ വേണോയെന്ന് ആലോചിക്കൂ. നീ നല്ല ടോപ്പില്‍ നില്‍ക്കുകയാണ് അതൊക്കെ നോക്കൂയെന്ന് പറഞ്ഞ് അവരെന്നെ ബ്രയ്ന്‍വാഷ് ചെയ്തിരുന്നു. അബോര്‍ഷനെക്കുറിച്ചായിരുന്നു അവരെന്നോട് സൂചിപ്പിച്ചത്. ഇതേക്കുറിച്ച് വിപിനേട്ടനോട് ചോദിച്ചപ്പോള്‍ ആദ്യം ഒന്നും മിണ്ടിയില്ല.’
‘നീ നിന്റെ ഇഷ്ടം പോലെ ചെയ്‌തോ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ അബോര്‍ഷനായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയിരുന്നു. കരിയര്‍ പോവുകയല്ലേ ഇനി വര്‍ക്ക് കിട്ടിയില്ലെങ്കിലോ എന്നൊക്കെയായിരുന്നു ആലോചിച്ചത്. ആദ്യമായിട്ടുണ്ടായ കുഞ്ഞല്ലേ ഞാനെന്തിന് അതിനെ കളയണമെന്ന ചിന്തയുമുണ്ട്. എന്തായാലും ഡോക്ടറെ കാണാമെന്ന് കരുതിയാണ് പോയത്.’
‘ഇതൊന്നും ആദ്യമേ നോക്കിയില്ലേ… ഇതൊന്നും ശ്രദ്ധിക്കാതെയാണോ എന്നൊക്കെ ചോദിച്ച് ഡോക്ടര്‍ എന്നെ ഫയര്‍ ചെയ്തു. ഇതുകഴിഞ്ഞ് കുട്ടികളുണ്ടായില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് തീരാദുഖമായിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഡോക്ടറുടെ വാക്ക് കേട്ടാണ് ഞാന്‍ അബോര്‍ഷന്‍ തീരുമാനം മാറ്റിയത്.’
‘കുഞ്ഞ് വേണമെന്ന തീരുമാനവുമായി പോവുകയായിരുന്നു ഞാന്‍. എന്റെ ക്യാരക്ടറിലേക്ക് വേറെ ഒരാളെ സീരിയല്‍ പ്രവര്‍ത്തകര്‍ പിന്നീട് തെരഞ്ഞെടുത്തുവെന്നാണ്’, അനുഭവം പങ്കുവെച്ച് അന്ന് ശ്രീകല പറഞ്ഞത്. നടിയുടെ പുത്തൻ കുടുംബചിത്രം പുറത്ത് വന്നതോടെ സോഫിയെ കുടുംബസമേതം കണ്ട സന്തോഷത്തിലാണ് ആരാധകർ.
