
Malayalam Breaking News
അവഞ്ചേഴ്സ് ആരാധകര്‍ക്ക് നിരാശ; കൊതിപ്പിച്ചു കടന്നു കളഞ്ഞ് ഡിസ്നി
അവഞ്ചേഴ്സ് ആരാധകര്‍ക്ക് നിരാശ; കൊതിപ്പിച്ചു കടന്നു കളഞ്ഞ് ഡിസ്നി
Published on

അവഞ്ചേഴ്സ് ആരാധകര്‍ക്ക് നിരാശ; കൊതിപ്പിച്ചു കടന്നു കളഞ്ഞ് ഡിസ്നി
കൊതിപ്പിച്ച് കടന്നു കളഞ്ഞ് ഡിസ്നി. ലോകമെട്ടാകെയുള്ള അവഞ്ചേഴ്സ് ആരാധകര്‍ കാത്തിരുന്ന ദിവസമായിരുന്നു ആഗസ്ററ് 14. ആഗസ്റ്റ് 14നാണ് ‘ഇന്‍ഫിനിറ്റി വാര്’ന്റെ ഡോള്‍ബി വിഷന്‍ ഫീച്ചറോടു കൂടിയ ബ്ലൂറേ ഡിസ്ക് റിലീസ് ചെയ്യുമെന്ന് ഡിസ്നി അറിയിച്ചിരുന്നത്. കൂടാതെ തിയേറ്ററില്‍ ഇല്ലാതിരുന്ന 41 മിനിറ്റ് ദൈര്‍ഖ്യമുള്ള വിഷ്വല്‍സും 4k ഡോള്‍ബി അറ്റ്മോസ് ഫീച്ചറും ഉണ്ടായിരിക്കുമെന്നും അണിയറക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഡോള്‍ബി വിഷന്‍ ടെക്നോളജി ഉണ്ടാവില്ലെന്നും പകരം സ്റ്റാന്‍ഡേര്‍ഡ് HDR10 ഫോര്‍മാറ്റിലാകും ചിത്രം വരുന്നതെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍പ് തോര്രക്നറോക് എന്ന ചിത്രവും HDR10 ഫോര്‍മാറ്റിലാണ് ഡിസ്നി റിലീസ് ചെയ്തിരുന്നത്.
കൂടാതെ ഡിസ്നി നേരത്തെ പറഞ്ഞിരുന്നത് പോലെ Imax സപ്പോര്‍ട്ട് ഉള്ള 2.39:1 ഫോര്‍മാറ്റിലല്ല ഡിസ്ക് എത്തുന്നത്. നേരത്തെ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാണ് തിയേറ്ററില്‍ ലഭിച്ചത്. ഇന്ത്യയില്‍ ഒരു വിദേശസിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനുമായാണ് ചിത്രം മുന്നേറിയത്.
കൂടുതല്‍ വായിക്കുവാന്‍-
സൂര്യ 37 നിൽ മോഹൻലാലിനെ കൂടാതെ ആര്യയും..
Avengers Infinity War set to frustrate Avengers fans
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...