ബോക്സ് ഓഫീസ് കൊള്ളയടിച്ചത് ലാലേട്ടനോ മമ്മൂക്കയോ അല്ല … അത് അവഞ്ചേഴ്‌സ് ആണ്!
ബോക്സ് ഓഫീസ് കൊള്ളയടിച്ചവരെ പിടികൂടി. അത് ലാലേട്ടനോ മമ്മൂക്കയോ അല്ല കൊള്ളയടിച്ചത് അവഞ്ചേഴ്‌സ് ആണ്. സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍ തുടങ്ങി സൂപ്പര്‍ ഹീറോസിന്റെ സിനിമകളെല്ലാം ഇവിടെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ലോകം മുഴുവന്‍ ത്രസിപ്പിക്കാനെത്തിയ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ റിലീസ് ദിനം മുതല്‍ കിടിലന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്.
പല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയിലും കേരളത്തിലും സിനിമ ഉണ്ടാക്കിയ തരംഗം തുടരുകയാണ്. കേരളത്തില്‍ നിന്നും സിനിമ വലിയൊരു കൊള്ളയടി നടത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അവഞ്ചേഴ്‌സ് സീരിയസിലേക്ക് എത്തിയ ഏറ്റവും പുതിയ സിനിമയായിരുന്നു അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. കോമിക്‌സ് പരിചയപ്പെടുത്തിയ അറുപധിലധികം സൂപ്പര്‍ ഹീറോസിനെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സിനിമ അന്തോണി റൂസോ, ജോ റൂസോ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഏപ്രില്‍ 25 നായിരുന്നു റിലീസ് ചെയ്ത് ലോകം മുഴുവവന്‍ കീഴടക്കിയ സിനിമ ഏപ്രില്‍ 27 നായിരുന്നു ഇന്ത്യയിലേക്ക് എത്തിയത്. ആദ്യ പ്രദര്‍ശനം മുതല്‍ ഇന്ന് വരെയുള്ള പ്രദര്‍ശനത്തിനും നിറഞ്ഞ സദസാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ആദ്യ പ്രദര്‍ശനം മുതല്‍ ഇന്ന് വരെയുള്ള പ്രദര്‍ശനത്തിനും നിറഞ്ഞ സദസാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്‍ഫിനിറ്റി വാര്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കിടിലന്‍ യുദ്ധ കഥ തന്നെയാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ പറയുന്നത്. 2000 തിയറ്ററുകളായിരുന്നു റിലീസ് ദിവസം ഇന്ത്യയില്‍ സിനിമയ്ക്ക് കിട്ടിയത്. ത്രിഡി സിനിമ ആണെന്നതും, ഐമാക്‌സ് മുതലായ തിയറ്ററുകളില്‍ ടിക്കറ്റിന്റെ വില കൂട്ടിയതും കളക്ഷനില്‍ കുതിപ്പ് ഉണ്ടാകാന്‍ കാരണമായതോടെ കോടികള്‍ വാരിക്കൂട്ടുകയായിരുന്നു. ഡിസ്‌നി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 40 കോടിയായിരുന്നു സിനിമയ്ക്ക് റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നും ലഭിച്ചിരുന്നത്. കേരളത്തിനെ കൊള്ളയടിച്ചു.
ഏപ്രില്‍ 27 ന് മമ്മൂട്ടിയുടെ അങ്കിള്‍ അടക്കം മറ്റ് സിനിമകള്‍ റിലീസ് ചെയ്തിരുന്നെങ്കിലും അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഉണ്ടാക്കിയ ഓളം ഒരു സിനിമയ്ക്കും ലഭിച്ചിരുന്നില്ല. സിനിമയെ കുറിച്ചോ താരങ്ങളെ കുറിച്ചോ വലിയ ധാരണ ഇല്ലെങ്കിലും കേരളത്തില്‍ അവഞ്ചേഴ്‌സ് കളിക്കുന്ന തിയറ്ററുകള്‍ ഹൗസ് ഫുള്ളായിരുന്നു. അഞ്ച് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 45 ലക്ഷത്തിന് മുകളിലായിരുന്നു സിനിമ നേടിയത്. 7 ദിവസം കൊണ്ട് 62.12 ലക്ഷവും. ഇത് മാത്രമല്ല സിനിമയുടെ പേരില്‍ റെക്കോര്‍ഡുകള്‍ വേറെയുമുണ്ട്. ഒരു കോടിയിലേക്ക് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിനൊപ്പം തിയറ്ററുകളിലേക്ക് എത്തിയ മലയാള സിനിമകളുടെ പ്രദര്‍ശനം അവസാനിച്ച നിലയിലേക്ക് എത്തിയിരിക്കുകയാണ്.
എന്നാല്‍ വെറും പന്ത്രണ്ട് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടിയോളം രൂപയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 12-ാമത്തെ ദിവസം 5.29 ലക്ഷം നേടിയതോടെ 93.2 ലക്ഷത്തിലെത്തിയിരിക്കുകയാണ്. ഒരു കോടിയിലേക്ക് കുറഞ്ഞ ദൂരമുള്ള സിനിമ പതിനഞ്ച് ദിവസം എത്തുന്നതിന് മുന്‍പ് തന്നെ അതും മറി കടന്നിരിക്കുകയാണ്. ഇത്രയും വേഗം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടുന്ന സിനിമ എന്ന റെക്കോര്‍ഡും അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ലോക റെക്കോര്‍ഡുകള്‍.. ലോക സിനിമയെ തന്നെ അത്ഭുതപ്പെടുന്ന പ്രകടനം കാഴ്ചവെച്ച സിനിമ ഇതുവരെയുണ്ടായിരുന്ന പല റെക്കോര്‍ഡുകളും മറി കടന്നിരുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ച യുഎസില്‍ നിന്നും 338.4 ദശലക്ഷം ഡോളറായിരുന്നു സിനിമ നേടിയത്. അന്തരാഷ്ട്രതലത്തില്‍ 566.7 ഡോളറാണ് ആദ്യ ആഴ്ച കൊണ്ട് തന്നെ നേടിയിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ 6450 കോടി രൂപ (ഒരു ബില്ല്യന്‍ യുഎസ് ഡോളര്‍) ഇന്‍ഫിനിറ്റി വാര്‍ നേടിയിരിക്കുകയാണ്. 6450 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും നേടുന്ന 33ാമത്തെ സിനിമ എന്ന പ്രത്യേകത കൂടി ഇന്‍ഫിനിറ്റി വാര്‍ സ്വന്തമാക്കി.