Connect with us

അവഞ്ചേഴ്‌സ് പോയി കണ്ടിട്ട് കഥ പ്രചരിപ്പിച്ചു ;തുടർന്ന് യുവാവിന് സംഭവിച്ചത് എന്താണ് ?- അത് തന്നെ ആണ് സംഭവിക്കുക

Hollywood

അവഞ്ചേഴ്‌സ് പോയി കണ്ടിട്ട് കഥ പ്രചരിപ്പിച്ചു ;തുടർന്ന് യുവാവിന് സംഭവിച്ചത് എന്താണ് ?- അത് തന്നെ ആണ് സംഭവിക്കുക

അവഞ്ചേഴ്‌സ് പോയി കണ്ടിട്ട് കഥ പ്രചരിപ്പിച്ചു ;തുടർന്ന് യുവാവിന് സംഭവിച്ചത് എന്താണ് ?- അത് തന്നെ ആണ് സംഭവിക്കുക

ലോകസിനിമ ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം ഈ അടുത്ത കാലത്ത് ഉണ്ടായിരിക്കില്ല.സകല റെക്കോഡും സ്വന്തമാക്കി കൊണ്ട് ചിത്രം മുന്നേറുകയാണ്. ഹോളിവബുഡ് ബോക്സോഫീസിനെ തന്നെ മാറ്റി മറിച്ച അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം.പ്രേക്ഷകര്‍ അത്രയധിക ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ഇപ്പോൾ ലോകസിനിമ ചര്‍ച്ച ചെയ്യുന്നത് അവഞ്ചേഴ്സിനെ കുറിച്ചാണ്.

സര്‍വ്വ ലോകത്തേയും തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയുന്ന താനോസ് എന്ന വില്ലനെ അവഞ്ചേഴ്സ് പടയ്ക്ക് വകവരുത്താന്‍ ആകുമോ എന്ന ആകാംക്ഷ നിറഞ്ഞ ചേദ്യവും പേറിയാണ് ഓരോ ആരാധകനും ചിത്രം കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അവഞ്ചേഴ്സ് ആരാധകര്‍ ഒരാളെ പഞ്ഞിക്കിടുന്നതാണ്.

ഇതിനു ആകാംഷയുടെ കാഠിന്യം ഇത്തിരി കൂടുതൽ

ലോകമെമ്ബാടും ചിത്രം ഹൗസ്ഫുള്ളായി ഓടുകയാണ്. ചിത്രം റിലീസ് ചെയ്യാന്‍ അഞ്ച് ദിവസം മുന്‍പ് തന്നെ ടിക്കറ്റുകള്‍ വിറ്റു പോയിരുന്നു. കിട്ടാത്തവര്‍ ടിക്കറ്റിനായി കാടുത്ത കാത്തിരിപ്പിലാണ്. അവഞ്ചേഴ്സ് സിരീസിലെ അവസാനം ഭാഗം കൂടിയായതു കൊണ്ട് ആകാംക്ഷയ്ക്ക് ഇത്തിരി കാഠിന്യം കൂടുതലാണ്. റസ്സോ സഹോദരങ്ങളെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് ബോക്സോഫീസ് തിരുത്തി കുറിച്ച്‌ അവഞ്ചേഴ്സ് ജൈത്രയാത്ര തുടരുകയാണ്.

അത് തന്നെയാണ് സംഭവിക്കുക

ലോകനന്മയ്ക്ക് വേണ്ടി താനോസിനെ നേരിടാനായി അവസാനകളിയ്ക്ക് ഒരുങ്ങുകയാണ് അവഞ്ചേഴ്സ് പട . ലോകത്തെ വകവരുത്താനായി ഭൂമിയിലെത്തുന്ന തനോസ് എന്ന വില്ലനെ എതിരിടാന്‍ ഇവര്‍ക്കാകുമോ? ഇവരുടെ പോരാട്ടം എങ്ങനെയായിരിക്കും ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളുമായിട്ടാണ് പ്രേക്ഷകര്‍ ചിത്രം കാണാനായി തിയേറ്ററുകളില്‍ എത്തുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരിട്ട് കണ്ട് തന്നെ അറിയണം. ഇതൊക്കെ ഒരാള്‍ വിളിച്ചും പറഞ്ഞാല്‍ എന്താണ് സംഭവിക്കുക…

അവസാനം പഞ്ഞിക്കിടുക തന്നെ ചെയ്തു

സിനിമ കണ്ടതിനു ശേഷം ചില വിരുതന്‍മാര്‍ ഇതിന്റെ സസ്പെന്‍സും കഥയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടേയും ഓണ്‍ലൈന്‍ മീഡിയകളിലൂടേയും പരസ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. അവഞ്ചേഴ്സ് ചിത്രം കാണാനായി കാത്തു നില്‍ക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ ക്ലൈമാക്സും സസ്പെന്‍സും വിളിച്ചു കൂവിയ ഒരു വിരുതന് സംഭവിച്ചത്… ഹോങ്ങ്കോങ്ങിലുള്ള ഒരാളാണ് ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തിയ്ക്ക് മുതിര്‍ന്നത്. ടിക്കറ്റിനായി നിന്നവരോട് പലവെട്ടം സിനിമയുടെ നിര്‍ണ്ണായകമായ സംഭവങ്ങള്‍ വിളിച്ചു കൂവി. ആദ്യമൊക്കെ ആരാധകർ ക്ഷമിച്ചു. എന്നാല്‍ വീണ്ടും ഇത് ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ അക്രമാസക്തരാകുകയായിരുന്നു. ഇയാളെ അവഞ്ചേഴ്സ് ആരാധകര്‍ പഞ്ഞിക്കിട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

വൻ പ്രേക്ഷക സ്വീകാര്യത

കേരളത്തില്‍ ഏപ്രില്‍ 26 നാണ് ചിത്രം പ്രദര്‍ശനത്തിനായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ടിക്കറ്റിന്റെ ലഭ്യതയുടെ കാര്യത്തില്‍ കേരളത്തിലെ അവസ്ഥയ്ക്കും ഒരു മാറ്റവുമില്ല. ആദ്യം ദിനം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റൊഴിഞ്ഞിരുന്നു. അവഞ്ചേഴ്സ് സീരിസിലെ മറ്റ് സീസണുകള്‍ക്ക് ലഭിച്ച അതേ പ്രേക്ഷക സ്വീകാര്യത തന്നെയാണ് അവസാന സീരീസിനും ലഭിക്കുന്നത്.

ഉത്തരം ഇതിൽ ഉണ്ട്
പ്രേക്ഷകരെ ഒരു അല്പം പോലും നിരാശപ്പെടുത്താതെയാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം എത്തുന്നത്.
തനോസ് ജീവജാലങ്ങളെ ഒരു ഞൊടി ഇടയിൽ വകവരുത്തുന്നതും പകുതിയോളം ജീവാജാലങ്ങള്‍ നശിച്ചു പോകുന്നതോടെയാണ് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറ്‍ അവസാനിക്കുന്നത്. . അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ തുടര്‍ച്ചയായിട്ടാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ആരംഭിക്കുന്നത്. ഇനി എന്ത് സംഭവിക്കും? താനോസിനെ വകവരുത്താന്‍ അവഞ്ചേഴ്സ് പടക്കാവുമോ എന്ന ആകാംക്ഷ പ്രേക്ഷകരിലേയ്ക്ക് വിതറി കൊണ്ടാണ് ഇന്‍ഫിനിറ്റ് വിടവാങ്ങിയത്.ഇതിന്റെ ഉത്തരമാണ് അവഞ്ചേഴ്‌സ് ഏൻഡ് ഗെയിമിൽ പറയുന്നത് .

man who published avengers end game story and the after effects he got from avengers fans

More in Hollywood

Trending

Recent

To Top