ഓരോ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴും സന്തോഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ്, ഇനി വരാനിരിക്കുന്ന സിനിമകളായിരുന്നു ശരിക്കും സച്ചിയുടെ ഇഷ്ടത്തില്‍ സച്ചി ചെയ്യാനിരുന്ന സിനിമകള്‍, എന്നാല്‍…; തുറന്ന് പറഞ്ഞ് സച്ചിയുടെ ഭാര്യ

മലയാളികള്‍ക്കെന്നും ഓര്‍ത്തിരിക്കാനുള്ള മികച്ച ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച് മണ്മറഞ്ഞ സംവിധായകനാണ് സച്ചി. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇത്തവണ നേടിയതും സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ അയ്യപ്പനും കോശിയുമായിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും എന്നാല്‍ തിരക്കഥയ്ക്ക് ലഭിക്കാതിരുന്നില് വിഷമമുണ്ടെന്നും പറയുകയാണ് സച്ചിയുടെ ഭാര്യ സിജി. ശക്തമായ തിരക്കഥയായിരുന്നു. പെര്‍ഫക്ഷനുള്ള തിരക്കഥയായിരുന്നു അതെന്നും സച്ചിയുടെ തിരക്കഥകളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയായിരുന്നു അയ്യപ്പനും കോശിയുമെന്നും സിജി പറഞ്ഞു.
ഓരോ അവാര്‍ഡ് സംഭവിക്കുമ്പോഴും കുടുംബത്തിന് അതൊരു വെള്ളിടിതന്നെയാണ്. പുള്ളി ഇല്ലല്ലോ ഇത് കാണാനും സന്തോഷിക്കാനും. അതുകൊണ്ട് ഓരോ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴും സന്തോഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ചേട്ടനായാലും സഹോദരിയായാലും ഞാനായാലും എല്ലാവര്‍ക്കുമത് കണ്ണീരോടെ മാത്രമല്ലേ കാണാന്‍ കഴിയുകയുള്ളൂ, എന്നും സിജി പറയുന്നു.
ജനങ്ങള്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞെന്നും ഇനി എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിനുള്ള അവസരം ദൈവം നല്‍കിയില്ല. ഇനി വരാനിരിക്കുന്ന സിനിമകളായിരുന്നു ശരിക്കും സച്ചിയുടെ ഇഷ്ടത്തില്‍ സച്ചി ചെയ്യാനിരുന്ന സിനിമകള്‍. ആ ഓരോ സിനിമകളും അയ്യപ്പനും കോശിയേക്കാളും ഗംഭീരമാകുമായിരുന്നു, സിജി പറഞ്ഞു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....