
Social Media
ശരീരഭാരം കുറച്ചു; അതീവ സുന്ദരിയായി താരം… വര്‍ക്കൗട്ട് അനുഭവം പങ്കുവച്ച് താരം
ശരീരഭാരം കുറച്ചു; അതീവ സുന്ദരിയായി താരം… വര്‍ക്കൗട്ട് അനുഭവം പങ്കുവച്ച് താരം

പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ്
ഗൗരി കൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. പുതിയ പരമ്പരയുടെ വിശേഷവും താരം അടുത്തിടെ പങ്കുവച്ചിരുന്നു. സീ കേരളത്തിലെ കയ്യെത്തും ദൂരത്തിലെ മിനിസ്റ്റര്‍ ഗായത്രി ദേവിയായി ഇനി സ്ക്രീനിലുണ്ടാകും എന്ന സന്തോഷ വാര്‍ത്തയാണ് ഗൗരി പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ തന്റെ വെയ്റ്റ് ലോസ് ജേർണി വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
“ആദ്യം വീഡിയോയിൽ നോക്കിയായിരുന്നു വർക്കൌട്ട് ചെയ്തിരുന്നത്. എന്നാൽ ശരീര വേദന തുടങ്ങിയപ്പോഴാണ് ഡോക്ടറെ കണ്ടത്. അത് നിർത്താനായിരുന്നു ഡോക്ടർ പറഞ്ഞത്. ഞാൻ ചെയ്തിരുന്നത് ശരിയായിരുന്നില്ല എന്ന് അപ്പോഴാണ് മനസിലായത്. പിന്നീട് പേഴ്സണൽ ട്രെയിനറുടെ സഹായത്തിലാണ് കാര്യങ്ങൾ ചെയ്യുന്നത്. കഴിയുന്ന ദിവസങ്ങളിലൊക്കെ അര മണിക്കൂർ നടക്കും. ഓരോ ദിവസവും ഓരോ ബോഡി പാർട്ടിനുള്ള വർക്കൌട്ട് ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ശരീരത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. മൈഗ്രെയിൻ ഉള്ള ആളായിരുന്നു ഞാൻ ഇപ്പോൾ അത് വരുന്നേയില്ല. രണ്ടാഴ്ചകൊണ്ട് എനിക്ക് മാറ്റം കണ്ടുതുടങ്ങിയിരുന്നു. നടുവേദനയുണ്ടായിരുന്നു. അതും കുറവ് വന്നു തുടങ്ങി. പതുക്കെ ഡ്രസൊക്കെ ലൂസാവാൻ തുടങ്ങി. കൃത്യമായ ഒറു ഡയറ്റ് പ്ലാനുമുണ്ടായിരുന്നു. ഒരു ഷോയിൽ ഫിസിക്കൽ ടാസ്ക് ചെയ്തപ്പോൾ, മാറ്റം എനിക്ക് മനസിലായത്. അന്ന് ട്രെയിനർ ഷാനുവിനോട് നന്ദി പറഞ്ഞു”, എന്നാണ് ഗൗരി കുറിച്ചത്.
വിവിധ വർക്കൌട്ടുകളുടെ വീഡിയോ സഹിതമാണ് ഗൗരി തന്റെ അനുഭവം വിവരിക്കുന്നത്. കൃത്യമായ ട്രെയിനിങ്ങിലൂടെ ചെയ്യുന്ന വർക്കൌട്ട് വളരെ എഫക്ടീവാണെന്ന് താരം പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ആരോഗ്യ പരിപാലനത്തിന് ശ്രദ്ധ കൊടുക്കേണ്ടതിന്റെ ആവശ്യകതയും താരം വിവരിക്കുന്നു
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...