
News
സുശാന്തിന്റെ മരണം; അമേരിക്കയുടെ സഹായം തേടി സിബിഐ, അന്വേഷണം പുതിയ വഴിത്തിരിവിലേയ്ക്ക്…?
സുശാന്തിന്റെ മരണം; അമേരിക്കയുടെ സഹായം തേടി സിബിഐ, അന്വേഷണം പുതിയ വഴിത്തിരിവിലേയ്ക്ക്…?

നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ ഇ-മെയിലില്‍നിന്നും സമൂഹിക മാധ്യമ അക്കൗണ്ടുകളില്‍നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ കണ്ടെത്തുന്നതിന് യു.എസിന്റെ സഹായം തേടി സിബിഐ. ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും ആസ്ഥാനം കാലിഫോര്‍ണിയയിലായതുകൊണ്ടാണ് സുശാന്തിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന സിബിഐ വിവരങ്ങള്‍ക്കായി അമേരിക്കയുടെ നിയമസഹായം തേടിയത്.
സുശാന്ത് മരിച്ച് ഒന്നരവര്‍ഷമായെങ്കിലും സംഭവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുകള്‍ നടത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. ദൃക്സാക്ഷി മൊഴികളും സാഹചര്യത്തെളിവുകളും വിരല്‍ചൂണ്ടുന്നത് ആത്മഹത്യയിലേക്കാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയ എയിംസിലെ വിദഗ്ധരും ഇതേ നിഗമനത്തിലാണ്.
ആത്മഹത്യയ്ക്കു പ്രേരണയായി എന്തെങ്കിലും ഉണ്ടായിരുന്നോയെന്നറിയാനാണ് സമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളും ഇ-മെയില്‍ സന്ദേശങ്ങളും പരിശോധിക്കുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
സമൂഹിക മാധ്യമ അക്കൗണ്ടുകളില്‍നിന്ന് സുശാന്ത് ഒഴിവാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കാനായാല്‍ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനാകുമെന്നാണ് സി.ബി.ഐ.യുടെ പ്രതീക്ഷ. അക്കൗണ്ടില്‍നിന്ന് ഒഴിവാക്കിയ വിവരങ്ങള്‍ സാധാരണഗതിയില്‍ ഗൂഗിളും ഫെയ്സ്ബുക്കും അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കില്ല. അതിനാല്‍, അമേരിക്കയുമായുള്ള നിയമസഹായ ഉടമ്പടി (എം.എല്‍.എ.ടി.) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ നല്‍കിയതെന്ന് സി.ബി.ഐ. അറിയിച്ചു.
ബാന്ദ്രയിലെ വീട്ടില്‍ 2020 ജൂണ്‍ 14നാണ് സുശാന്തിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും മുംബൈ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്. കൊലപാതക സാധ്യത സി.ബി.ഐ. തള്ളിയിട്ടില്ലെങ്കിലും യുവനടനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...