ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. മറ്റേത് പരമ്പരയേക്കാളും യുവാക്കളുടെ മനസ് കവര്‍ന്ന പരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവരാണ്. സാന്ത്വനത്തിലൂടെ ജനപ്രീയമായി മാറിയ ജോഡിയാണ് ശിവനും അഞ്ജലിയും. ആരാധകര്‍ സ്നേഹത്തോടെ ശിവാഞ്ജലി എന്നാണ് ഇവരെ വിളിക്കുന്നത്.
തുടക്കത്തിലെ അടിയും വഴക്കുമൊക്കെ മറന്ന് പരസ്പരം സ്നേഹിച്ചു തുടങ്ങിയിരിക്കുകയാണ് പരമ്പരയില്‍ ശിവനും അഞ്ജുവും. എന്നാല്‍ ഇതുവരേയും ഇരുവരും പരസ്പരം മനസിലുള്ള സ്നേഹം തുറന്നു പറഞ്ഞിട്ടില്ല. ഓരോ ദിവസവും സ്നേഹവും പരിഭവങ്ങളുമായാണ് സ്നാത്വാനം വീട് കടന്നു പോകുന്നത്. അതിനാൽ തന്നെ, ആരാധകരുടെ മനസ്സിൽ വേഗം പ്രത്യേക സ്ഥാനമാണുള്ളത്. വ്യത്യസ്തമായ ഇന്നത്തെ എപ്പിസോഡ് എങ്ങനെയാണ് നോക്കാം…
” ശിവേട്ടൻ എങ്ങനെയാണ് തെറ്റുകാരൻ ആകുന്നത്… എന്റെ സ്വർണ്ണം കൊണ്ട് ആർക്കോ കൊടുത്തു എന്ന് പറഞ്ഞു, എല്ലാവരും കൂടി ശിവേട്ടനെ കുറ്റപ്പെടുത്തി ഇല്ലേ… എന്റെ ആ സ്വർണ്ണം കൊണ്ടു വിറ്റ പണം മുഴുവൻ എന്റെ അച്ഛന്റെ കൈയ്യിലാ കൊടുത്തത്…. ശിവേട്ടൻ അറിയാതെ ആ പണവും കൊണ്ട്, അപ്പുവിന്റെ ഡാഡിയെ കാണാൻ എന്റെ അച്ഛൻ പോയിരുന്നു, പക്ഷേ, പണം മുഴുവനായി കൊണ്ടുപോയില്ല എന്ന് പറഞ്ഞു, അവിടെനിന്നും അപ്പുവിനെ ഡാഡി എന്റെ അച്ഛനെ കുത്തിനു പിടിച്ച് വലിച്ചിഴച്ചു പുറത്തുകൊണ്ടുവന്നു ഇറക്കി വിട്ടു. എന്റെ അച്ഛനോട് ഇങ്ങനെ ചെയ്തപ്പോൾ ശിവേട്ടന് സഹിച്ചില്ല അതുകൊണ്ടാ അങ്ങനെ ചെയ്തു പോയത്, അല്ലാതെ ഒന്നും മനപ്പൂർവ്വമല്ല… “” അഞ്ചു ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ സാന്ത്വനം വീട്ടിലെ എല്ലാവരും അന്തം വിട്ടു നിൽക്കുകയായിരുന്നു.
ദേവി അപ്പോൾ പറയുന്നുണ്ട്,
” ഞാൻ ബാലേട്ട നോട് പറഞ്ഞതല്ലേ, ശിവൻ വരട്ടെ…. എന്നിട്ട് അവനോട് എല്ലാം ചോദിച്ചിട്ട് മാത്രം, തല്ലാൻ നിന്നാൽ മതി എന്ന്…. ഇപ്പൊ കണ്ടില്ലേ… ” ദേവി ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ, ബാലന് ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു…
നല്ല വിഷമത്തിൽ അഞ്ചു വീണ്ടും പറയുന്നുണ്ട്, ” അപ്പു വിന്റെ ഡാഡിക്ക് പണം മുഴുവനായിട്ട് കൊടുക്കാൻ, ശിവേട്ടന്റെ പേരിലാണ്, ലോണെടുത്ത് ബാക്കി തുകയും കൂടി കൊടുത്തത്… കുറച്ചുനാൾ കൊണ്ട്, അതിന്റെ പിറകെ ആയിരുന്നു…. ശിവേട്ടൻ, ആ തിരക്കിൽ നടന്നപ്പോഴാണ് ബാലേട്ടൻ ശിവേട്ടനെ കടയിൽനിന്നൊക്കെ ഇറക്കിവിട്ടത്, അല്ലാതെ നിങ്ങൾ ആരും കരുതുന്നതുപോലെ ശിവേട്ടൻ ഒരു ഗുണ്ടായിസത്തിനും പോയിട്ടില്ല, ശിവേട്ടൻറെ അമ്മായിഅച്ഛൻ മാത്രമല്ലല്ലോ എന്റെ അച്ഛൻ, അമ്മാമ്മ കൂടിയല്ലേ…. അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങനെയായി പോയി…. ആരായാലും ഇങ്ങനെയല്ലേ ചെയ്യൂ ബാലേട്ടാ…. ” അഞ്ചു ഇങ്ങനെയൊക്കെ വീണ്ടും പറഞ്ഞപ്പോൾ, ബാലന് ഒന്നും മിണ്ടാൻ കഴിയാതെ, തലകുനിച്ചു നിൽക്കുകയായിരുന്നു.
സാന്ത്വനം വീട്ടിലെ ആരും ഒന്നും മിണ്ടുന്നില്ല, കാരണം… ശിവനെ കുറ്റം പറയാൻ ആർക്കും കഴിയില്ല. ശിവൻ ആണെങ്കിൽ കരഞ്ഞുകൊണ്ട്, അപ്പുവിനെ അടുത്തുവന്ന് ക്ഷമ ചോദിക്കുന്നുണ്ട്…
” അപ്പു ഏട്ടത്തി അപ്പോഴത്തെ ദേഷ്യത്തിലാ ഞാൻ അങ്ങനെയൊക്കെ ചെയ്തത്, ഏട്ടത്തി എന്നോട് ക്ഷമിക്കണം. ” എന്നൊക്കെ പറയുമ്പോൾ അപ്പുവിന് ഒന്നും പറയാൻ പറ്റുന്നില്ല, അപ്പു നിന്ന് കരയുകയാണ്.
ആരും ഒന്നും മിണ്ടുന്നില്ല, ശിവൻ പിന്നെ അകത്തേക്ക് കയറിപ്പോയി…. അഞ്ചും പുറകെ പോയി…. ബാലൻ ആണെങ്കിൽ, ആകെ തകർന്ന ഒരു നിൽപ്പായിരുന്നു…. കരഞ്ഞുകൊണ്ട് അകത്തുകയറി പോയ, അപ്പു കട്ടിലിൽ പോയി കിടന്നു ഒരേ കരച്ചിലാ….
ഈ സമയം, അപ്പു വിന്റെ അമ്മ അംബിക ഫോൺ വിളിക്കുന്നുണ്ട്. കരഞ്ഞുകൊണ്ട് ആയാലും അപ്പു കോൾ എടുക്കുകയാണ്.
” ഹലോ മോളെ… നീ വീട്ടിൽ എത്തിയോ എന്ന് അറിയാനാ ഞാൻ വിളിച്ചത്?? “
അപ്പു ചെറിയൊരു ദേഷ്യത്തിൽ മറുപടി കൊടുക്കുവാണ്.
” ആ… ഞാൻ വീടെത്തി…
അപ്പുവിന്റെ സംസാരത്തിൽ, എന്തോ മാറ്റമുണ്ടെന്ന് തോന്നിയ…. അംബിക ചോദിക്കുവാണ്.
” എന്താ മോളെ എന്താ പറ്റിയത്… നീയെന്താ വല്ലാണ്ട് സംസാരിക്കുന്നത്?? അപ്പു അമ്മയോട്, കൂടുതൽ കാര്യങ്ങൾ തുടന്ന് ചോദിക്കുമോ… ഇത് സാന്ത്വനം വീട്ടിൽ മറ്റൊരു പ്രശ്നത്തിന് വഴിവെക്കുമോ എന്നറിയാൻ വീഡിയോ പൂർണമായും കാണൂ:
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....