Connect with us

ഋഷി സൂര്യ വിവാഹം നടത്താൻ പ്രാണിയമ്മ തീരുമാനിക്കുന്നു, പിന്നിൽ എസ് പി സൂരജിനെ ഉൾപ്പെടുത്തി പുത്തൻ പദ്ധതി ; ടീച്ചറിനെ തേടി ജഗൻ ; നെഞ്ചിടിപ്പോടെ സൂര്യയും ഋഷിയും ;കൂടെവിടെ പുത്തൻ എപ്പിസോഡ് !

Malayalam

ഋഷി സൂര്യ വിവാഹം നടത്താൻ പ്രാണിയമ്മ തീരുമാനിക്കുന്നു, പിന്നിൽ എസ് പി സൂരജിനെ ഉൾപ്പെടുത്തി പുത്തൻ പദ്ധതി ; ടീച്ചറിനെ തേടി ജഗൻ ; നെഞ്ചിടിപ്പോടെ സൂര്യയും ഋഷിയും ;കൂടെവിടെ പുത്തൻ എപ്പിസോഡ് !

ഋഷി സൂര്യ വിവാഹം നടത്താൻ പ്രാണിയമ്മ തീരുമാനിക്കുന്നു, പിന്നിൽ എസ് പി സൂരജിനെ ഉൾപ്പെടുത്തി പുത്തൻ പദ്ധതി ; ടീച്ചറിനെ തേടി ജഗൻ ; നെഞ്ചിടിപ്പോടെ സൂര്യയും ഋഷിയും ;കൂടെവിടെ പുത്തൻ എപ്പിസോഡ് !

മലയാളികൾ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പര അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയം തുറന്നു പറഞ്ഞതുമുതൽ വളരെ രസകരമായ സംഭവങ്ങളാണ് കഥയിൽ ഉണ്ടാകുന്നത്. രാത്രി ഋഷിയും സൂര്യയും തറവാട്ടിലേക്ക് എത്തിയപ്പോൾ നമ്പ്യാർ അങ്കിൾ അവിടെ നിൽക്കുന്നു. നമ്പ്യാർ അങ്കിൾ ഇതുവരെ പോയില്ലായിരുന്നോ? എന്ന് അങ്കിളിനെ കണ്ടപാടെ ഋഷി ചോദിച്ചു.

അപ്പോൾ നമ്പ്യാർ അങ്കിൾ ഋഷിയും സൂര്യയും വരാനായിട്ട് വൈറ്റ് ചെയ്യുകയായിരുന്നു.
എന്തുപറ്റി… എന്തെങ്കിലും പ്രശ്നം ഉണ്ടോ ? എന്ന് ഋഷി തിരക്കുന്നുണ്ട്. എന്നാൽ, ഒന്നുമില്ല എന്ന് നമ്പ്യാർ അങ്കിൾ പറഞ്ഞു. പക്ഷെ എന്തോ ഉണ്ടന്ന് മനസിലാക്കി സൂര്യ അങ്കിളിനോട് എന്താണെങ്കിലും പറയ് എന്ന് പറഞ്ഞ് നിർബന്ധിച്ചു. അപ്പോൾ കുറച്ചു മുന്നേ അമ്മു വിളിച്ചിരുന്നു. എന്ന് അങ്കിൾ പറഞ്ഞു

അത് കേട്ടപ്പോൾ തന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നാണ് സൂര്യ ചോദിച്ചത്. അങ്ങനെ അങ്കിൾ കാര്യം തിരക്കി. “അമ്മുവിൻറെ ഭർത്താവിന് ഒരു സഹോദരി ഉണ്ട് ആള് ഒരൽപം പ്രശ്നക്കാരിയാണ്. അമ്മു ആ കുടുംബത്തിൽ നിന്നും പിണങ്ങിപ്പിരിഞ്ഞ് പോരാൻ തന്നെ കാരണം ആ സ്ത്രീയാണ്. അങ്ങനെ ഒരു മൂശേട്ട സ്വഭാവമാണ് അവരുടേത്. അവർ ഇന്ന് അമ്മുവിനെ കാണാൻ ചെന്നത്രെ. അത് കേട്ടപ്പോൾ ഒരു പോലെ ഋഷിയും സൂര്യയും ആകെ ടെൻഷൻ ആയി….

എന്നിട്ട്” എന്ന് സൂര്യ വെപ്രാളത്തോടെ ചോദിക്കുന്നുണ്ട്. അപ്പോഴും എന്നിട്ടെന്താ.? അവർ വഴക്കിന് ചെന്നു … അമ്മുവിൻറെ മോൻ കുട്ടനെ തട്ടിയെടുക്കാൻ അമ്മു ശ്രമിക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്. നൊന്ത് പെട്ട കുഞ്ഞിനെ അമ്മുവിൻറെ കൈയിൽ നിന്നും തട്ടിപ്പറിച്ചത് അവരാ… അതിന്റെ പേരിൽ ആ പാവം കുടിച്ച കണ്ണീരിന് കണക്കില്ല… എന്നിട്ടും ആ സ്ത്രീ പിന്നെയും എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത് എന്നെനിക്കറിയില്ല… അമ്മുവിൻറെ സ്ഥാനത്ത് വേറെ ആര് ആയിരുന്നാലും ഇങ്ങനെ ഒന്നും അല്ല സംഭവിക്കുക… എല്ലാം വിട്ടുകൊടുത്തിട്ടും എല്ലാവരും കൂടി ആ പാവത്തിനെ…..

അപ്പോൾ ഋഷി…. ” ടീച്ചർ വേറെ എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചു,”നിങ്ങളെ അന്വേഷിച്ചു, പുറത്തു പോയിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ തിരിച്ചു അങ്ങോട്ട് വിളിക്കണ്ട ഇങ്ങോട്ട് വിളിച്ചോളാം എന്ന് പറഞ്ഞു. ഇനിയിപ്പോൾ പുറത്തൊന്നും പോകുന്നില്ലല്ലോ നിങ്ങൾ ? ” ഇല്ല എന്ന് ഋഷി പറഞ്ഞു….

അപ്പോൾ അമ്മു ഇനിയും വിളിക്കാൻ സാധ്യതയുണ്ട്… എന്നും പറഞ്ഞ് അങ്കിൾ പോയി. സൂര്യ അപ്പോൾ റാണിയമ്മ എല്ലാം അറിഞ്ഞിട്ടാണോ എന്ന് സംശയിക്കുന്നുണ്ട്… നമ്മളെ മാറ്റി നിർത്തിയിരിക്കുന്നത് ടീച്ചർ ആണെന്ന് അറിഞ്ഞു കാണും എന്നിങ്ങനെ ഋഷിയോടും സൂര്യ പറഞ്ഞു. പിന്നെ അവർ ടീച്ചറുടെ കാളിനായി കാത്തുനിന്നു.. പിന്നെ ആര്യയും ശേഖരനും കൂടി മോഹനന്റെ കാര്യം ഓർത്ത് ടെൻഷൻ ആകുന്നുണ്ട്. നിയമപരമായി ആ ബന്ധം വേർപെടുത്തിയിട്ടില്ലല്ലോ…. എന്നാൽ ഇന്ന് നമ്മുടെ നിയമം വഴി വിവാഹ ജീവിതത്തിനിടയിൽ മറ്റൊരു ബന്ധത്തിന് സാധുതയൊക്കെയുണ്ട്…

വിവാഹേതര ലൈംഗികബന്ധം ഒരു ക്രിമിനല്‍ക്കുറ്റമായിരുന്നു. എന്നാൽ, ഇന്നങ്ങനെ അല്ല… ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 158 വര്‍ഷം പഴക്കമുള്ള 497-ാം വകുപ്പ് “വിവാഹേതര ലൈംഗികബന്ധം അതായത് അവിഹിതം അത് ഒരു ക്രിമിനല്‍ക്കുറ്റമാണ് എന്നത് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2018 സെപ്റ്റംബര് 27നാണ് റദ്ദാക്കി. ഈ വകുപ്പ് ഭാര്യയെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഉപഭോഗവസ്തുവായാണ് കണക്കാക്കുന്നതെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 497 റദ്ദാക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല ഭാര്യയെന്നത് ഉപഭോഗവസ്തുവുമല്ല എന്നതായിരുന്നു വിധിയുടെ ആത്മാവ് . ഇവിടെ ആര്യ മോഹനൻ ബന്ധത്തിലെ പ്രശ്നം അതായിരുന്നല്ലോ. ആ കഥ ഓർത്തുനോക്കിയാൽ ഇപ്പോൾ ആര്യ ശേഖരൻ ബന്ധത്തിന് നിയമത്തിലും പ്രശ്നമില്ല ജീവിതത്തിലും പ്രശ്നമില്ല…

പൂർണ്ണമായ കൂടെവിടെ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top