
Malayalam
“സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കാൻ തോന്നുന്നവർ”; പുത്തൻ ചിത്രവുമായി അശ്വതി ശ്രീകാന്ത്
“സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കാൻ തോന്നുന്നവർ”; പുത്തൻ ചിത്രവുമായി അശ്വതി ശ്രീകാന്ത്
Published on

മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സ്വതസിദ്ധമായ ശൈലിയിലൂടെ വളരെ പെട്ടെന്നു തന്നെ അശ്വതി പ്രേക്ഷകരുടെ മനസ് കീഴടങ്ങി. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി അടുത്തിടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.
അടുത്തിടെയായിരുന്നു രണ്ടാമത്തെ മകൾ അശ്വതിയുടെയും ശ്രീകാന്തിന്റെയും ജീവിതത്തിലേക്ക് എത്തിയത്. മകളുടെ വിശേഷങ്ങളും മറ്റു കുടുംബ വിശേഷങ്ങളും എല്ലാം അശ്വതി സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കിടാറുണ്ട്. ചക്കപ്പഴത്തിലെ മികച്ച അഭിനയത്തിന് സംസ്ഥാന അവാർഡും അശ്വതി നേടിയിരുന്നു. കഴിഞ്ഞദിവസം അവാർഡ് വാങ്ങിയതിന്റെ ചിത്രവും അശ്വതി പങ്കുവച്ചിരുന്നു.
നിന്നെ കുറിച്ചോർത്ത് അഭിമാനം എന്നാണ് ശ്രീകാന്ത് സോഷ്യൽ മീഡിയ വഴി കുറിച്ചത്. അതിനടിയിലാണ് അശ്വതി പങ്കുവച്ച ഒരു ചിത്രം ശ്രദ്ധ പിടിച്ചു പറ്റുന്നത്.
“സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കാൻ തോന്നുന്ന എന്റെ ജീവിതത്തിലെ ചുരുക്കം ചിലരിൽ ഒരാളാണ് ദാ ഇടതു വശത്തു നിൽക്കുന്നത് ദാമോദര കൃഷ്ണൻ. കൂടെ നമ്മടെ ചക്കര രേഖേച്ചിയും മിത്രക്കുട്ടിയും, എന്നും അശ്വതി പങ്കിട്ട പോസ്റ്റിലൂടെ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പുരസ്കാരം ലഭിച്ചതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു. സന്തോഷം നിറഞ്ഞ ദിനങ്ങളിലേക്ക് ഒരുകാര്യം കൂടി, ഇത് സന്തോഷത്തിന്റെ അധിക ഡോസാണെന്നായിരുന്നു താരം കുറിച്ചത്. തന്നെ പിന്തുണച്ച പ്രേക്ഷകരോടും ചക്കപ്പഴം കുടുംബത്തോടും നന്ദി പറയുന്നു. ചേട്ടത്തിക്കൊപ്പമായി പുരസ്കാരം സ്വന്തമാക്കിയ സുമയ്ക്കുള്ള ആശംസയും അശ്വതി കുറിച്ചിട്ടുണ്ട്. ക്ഷണനേരം കൊണ്ടായിരുന്നു അശ്വതിയുടെ കുറിപ്പ് വൈറലായി മാറിയത്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...