
Malayalam
പഴയ സമരരീതികൾ മാറണമെന്ന് ഒമർ ലുലു; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ
പഴയ സമരരീതികൾ മാറണമെന്ന് ഒമർ ലുലു; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ
Published on

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പഴയ സമരരീതികൾ അവസാനിപ്പിക്കണമെന്ന് സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചത്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര രീതിയിലൂടെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് പറയുന്നവർ ആ കാലഘട്ടത്തിൽ വാഹനങ്ങളുടെ എണ്ണവും കുറവാണെന്ന് ഓർക്കണം എന്നും ഒമർ കുറിച്ചു.
ഒമർ ലുലുവിന്റെ വാക്കുകൾ
റോഡ് ഉപരോധിക്കുക എന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പഴയ സമര രീതി മാറ്റണം എന്ന് പറയുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങി തന്നത് വഴി തടയൽ സമരം വരെ ചെയ്തിട്ട് തന്നെയാ എന്ന് മെസ്സ് ഡയലോഗ് അടിക്കുന്ന അണ്ണൻമാർ ഒന്ന് ചിന്തിക്കുക 1947ന് മുൻപേ റോഡിൽ പോകുന്ന വാഹനങ്ങളുടെ എണ്ണവും ഇപ്പോഴത്തെ എണ്ണവും.
അതേസമയം നേരത്തെ ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തിൽ ഇടപെട്ടുണ്ടായ പ്രശ്നത്തിൽ നടൻ ജോജു ജോർജിന് പിന്തുണയുമായി ഒമർ ലുലു രംഗത്തെത്തിയിരുന്നു. ‘ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡിൽ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്.ഞാൻ അവസാന ഹർത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവർത്തിക്കുന്നു “ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുൻപിൽ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ?”, എന്നായിരുന്നു ഒമർ ലുലു കുറിച്ചത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...