
Malayalam
ശ്വേത മേനോന് ഇനി മുതല്‍ ആ ഹിറ്റ് സീരിയലിന്റെ ഭാഗം.., പുതിയ സന്തോഷത്തില്‍ ആശംസകള്‍ പങ്കുവെച്ച് ആരാധകര്‍
ശ്വേത മേനോന് ഇനി മുതല്‍ ആ ഹിറ്റ് സീരിയലിന്റെ ഭാഗം.., പുതിയ സന്തോഷത്തില്‍ ആശംസകള്‍ പങ്കുവെച്ച് ആരാധകര്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ബിഗ്സ്ക്രീനില്‍ എത്തിയ താരം കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് അഭിനയ ജീവിതത്തിലെ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയത്.
തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും ശ്വേത മേനോന് മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളും ശ്വേതയാണ്. ഇടക്കാലത്ത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും നടി പങ്കെടുത്തിരുന്നു. വളരെ കുറച്ച് ദിവസത്തിനുള്ളില്‍ മത്സരത്തില്‍ നിന്നും പുറത്ത് വന്നെങ്കിലും അവിടെ നിന്നത് സത്യസന്ധമായിട്ടാണെന്നും നടി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ശ്വേതയുടെ ജീവിതത്തില്‍ പുതിയ സന്തോഷം എത്തിയിരിക്കുകയാണ്. നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി ശ്വേത പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സീരിയലുകളുടെ ഭാഗമായിരുന്നില്ല. ഇപ്പോള്‍ സീരിയലിലേക്കും ശ്വേത മേനോന് എത്തുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മെഗാസീരിയല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലാണ് ശ്വേതയും ഇനി മുതല്‍ ഭാഗമാകാന്‍ പോകുന്നത്. ശ്വേതയും സീരിയലിന്റെ ഭാഗമാകുന്നുവെന്ന് അറിയിച്ച് പുതിയ പ്രമോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്.
എന്നാല്‍ ശ്വേതയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ശ്വേതയുടെ കഥാപാത്രത്തിന്റെ വരവോടെ സീരിയലില്‍ പുതിയൊരു വഴിത്തിരിവ് സംഭവിക്കാന്‍ പോവുകയാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. മാളവിക വെയ്ല്‍സ് കേന്ദ്രകഥാപാത്രമായ സീരിയലാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ്. അറുന്നൂറിന് മുകളില്‍ എപ്പിസോഡുകള്‍ ഇതുവരെ സംപ്രേഷണം ചെയ്ത് കഴിഞ്ഞു. 2019 മാര്‍ച്ചിലാണ് സീരിയലിന്റെ സംപ്രേഷണം ആരംഭിച്ചത്. നടി രേഖ സതീഷാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്നത്.
നാട്ടിന്‍പുറത്തുകാരിയായ അഞ്ജന എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയല്‍ പറയുന്നത്. ഒരു തേയില കമ്പനിയില്‍ ജോലി തേടി അഞ്ജനയെത്തുന്നതും ശേഷം സാഹചര്യം മൂലം കമ്പനി ഉടമയുടെ മകനം വിവാഹം ചെയ്യേണ്ടി വരുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ പ്രമേയം. മാളവിക വെയില്‍സ് കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായത് അമ്മുവിന്റെ അമ്മ, പൊന്നമ്പിളി എന്നീ സീരിയലുകളിലൂടെയാണ്. ഷാലു മേനോന്, യുവ കൃഷ്ണ, ഷോബി തിലകന് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ശ്വേത മേനോന് കൂടി സീരിയലിന്റെ ഭാഗമാകുന്നതോടെ കഥാഗതിയിലുണ്ടാകാന് പോകുന്ന മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സീരിയലിന്റെ ആരാധകര്‍.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ബിഗ്ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചും എത്തിയിരുന്നു. തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും ശ്വേത മേനോന് മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളും ശ്വേതയാണ്. ഇടക്കാലത്ത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും നടി പങ്കെടുത്തിരുന്നു. വളരെ കുറച്ച് ദിവസത്തിനുള്ളില്‍ മത്സരത്തില്‍ നിന്നും പുറത്ത് വന്നെങ്കിലും അവിടെ നിന്നത് സത്യസന്ധമായിട്ടാണെന്ന് പറയുകാണ് നടിയിപ്പോള്‍.
ബിഗ് ബോസില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ആ ഷോ പ്രത്യേകമായൊരു അനുഭവം തന്നെ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന മുപ്പത്തിയഞ്ച് ദിവസവും ശ്വേത മേനോന് എന്ന യഥാര്‍ഥ വ്യക്തിത്വത്തെയാണ് പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. ശ്വേത മേനോന് ബിഗ് ബോസ് ഷോ യില്‍ കൂടുതല്‍ ദിവസങ്ങള്‍ നില്ക്കാന് ആയില്ല എന്നതിനെ പറ്റിയുള്ള ട്രോളുകളൊക്കെ ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഒരു കലാകാരി എന്ന നിലയില്‍ ട്രോളുകള്‍ ആസ്വദിക്കാനാണ് എനിക്കിഷ്ടം.
ഞാനവിടെ നിന്ന 35 ദിവസങ്ങള്‍ക്ക് എനിക്ക് നല്ല പേയ്മെന്റ് കിട്ടിയിട്ടുണ്ട്. അതില്‍ എന്താണ് മറച്ച് വെക്കാനുള്ളത്. സന്തോഷത്തോട് കൂടി ഞാന്‍ അവിടെ നിന്നും വിട പറഞ്ഞു. കിട്ടിയ പണം പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിച്ചു. കുറേ യാത്രകള്‍ ചെയ്തു. പക്ഷേ പിന്നീട് ഞാനൊരു കാര്യം പഠിച്ചത് പണം ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നതാണ്. ബിഗ് ബോസില്‍ ഉണ്ടായിരുന്ന എല്ലാവരുമായിട്ടും ഇപ്പോഴും സൗഹൃദമുണ്ട്. ബിഗ് ബോസിന് മുന്‍പും ഞാന്‍ രഞ്ജിനി ഹരിദാസുമായി ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.
എന്നാല്‍ രഞ്ജിനിയെ കൂടുതല്‍ അടുത്ത് അറിയുന്നത് ബിഗ് ബോസിലൂടെയായിരുന്നു. കൂട്ടത്തില്‍ കൂടുതല്‍ മനസ് തുറന്നിരുന്നത് രഞ്ജിനിയുമായിട്ടാണ്. ഇപ്പോഴും രഞ്ജിനിയുമായുള്ള സൗഹൃദത്തിന് ഒരു മാറ്റവും വന്നിട്ടില്ല. പ്രേക്ഷകര്‍ക്ക് എന്നെ നന്നായിട്ടറിയാം. എന്റെ വ്യക്തിത്വത്തില്‍ സാരമായ മാറ്റം വരുത്താന്‍ ബിഗ് ബോസ് എന്നൊരു ഷോയ്ക്ക് സാധിക്കുമായിരുന്നില്ല. ആ ഷോ യ്ക്ക് മുന്‍പും ശേഷവും ഒന്നും സംഭവിച്ചിട്ടില്ലെന്നും ശ്വേത മേനോന് പറയുന്നു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...