
Malayalam Breaking News
സജിൻ എന്ന് പേരുള്ള മലയാളത്തിന്റെ മെഗാ സ്റ്റാറിനെ അറിയാമോ ? ലാൽ ജോസ് ചോദിക്കുന്നു …
സജിൻ എന്ന് പേരുള്ള മലയാളത്തിന്റെ മെഗാ സ്റ്റാറിനെ അറിയാമോ ? ലാൽ ജോസ് ചോദിക്കുന്നു …
Published on

By
സജിൻ എന്ന് പേരുള്ള മലയാളത്തിന്റെ മെഗാ സ്റ്റാറിനെ അറിയാമോ ? ലാൽ ജോസ് ചോദിക്കുന്നു …
ഒരു മനുഷ്യന്റെ ഐഡന്റിറ്റിയാണ് അയാളുടെ പേര്.ഒരേ പേരിൽ ഒരുപാട് പേരുണ്ടാകുമ്പോൾ അത് ആളുകളിൽ തിരിച്ചറിയപ്പെടാൻ ബുദ്ധിമുട്ടുണ്ടാക്കും . ചില പോരെങ്കിൽ അത് .മാറ്റുന്നവരുമുണ്ട് . സിനിമ ലോകത്താണ് പേര് മാറ്റം കൂടുതലും. അങ്ങനെ പെരുമാറ്റിയ ആളാണ് മമ്മൂട്ടി. നായിക നായകൻ എന്ന പരിപാടിയിൽ ലാൽ ജോസാണ് മമ്മൂട്ടിയുടെ പേര് മാറ്റാതെ കുറിച്ച് പറയുന്നത്.പറഞ്ഞത് .
‘മമ്മൂക്ക വന്ന സമയത്ത് മമ്മൂട്ടി എന്ന പേര് ശരിയല്ല എന്നു പറഞ്ഞ് വിശ്വംഭരൻ സാറിന്റെ സ്ഫോടനം എന്ന സിനിമയിൽ ‘സജിൻ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സജിൻ എന്നതിന്റെ ബ്രാക്കറ്റിൽ മമ്മൂട്ടി എന്നെഴുതി. പക്ഷേ ആളുകൾ അദ്ദേഹത്തെ മമ്മൂട്ടി എന്നു തന്നെ വിളിച്ചു. ഇപ്പോ മമ്മൂട്ടി എന്നുള്ളത് അതിമനോഹരമായ പേരായി മാറി..’
പേരിലും ഭാഗ്യമുണ്ടെന്നാണ് ലാൽ ജോസ് വിശ്വസിക്കുന്നത്. ലാൽജോസ് എന്ന പേര് തനിക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്. ഈ പേരുള്ള ഒരാളേയുള്ളൂ. ലാൽ ജോസ് എന്ന പേരു പറഞ്ഞാൽ ആളുകളറിയും. അസിസ്റ്റൻറ് ആയിരുന്ന സമയത്ത് കമലിന്റെ അസിസ്റ്റൻറ് ആയ ലാൽജോസ് എന്നു പറഞ്ഞാല് എല്ലാവർക്കും മനസിലാകും. എന്റെ പേര് വല്ല ഷാജി എന്നോ മറ്റോ ആയിരുന്നെങ്കിൽ ഒരായിരം ഷാജിമാരുണ്ടാകും. നടിമാരാണ് കൂടുതലായും പേരുമാറ്റം നടത്താറുള്ളതെന്നും ലാൽ ജോസ് പറഞ്ഞു.
കൂടുതൽ വായിക്കാൻ >>>
മമ്മൂക്കയുടെ ശരീര സൗന്ദര്യത്തിനു പിന്നിൽ അദ്ദേഹത്തിന്റെ സാക്രിഫൈസ്ആണ് – ദിലീപ്
lal jose about mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...