മൈക്കിൾ ജാക്സനെ പിതാവ് ജോ ജാക്സന് രാസപദാര്‍ത്ഥ സഹായത്തോടെ വന്ധ്യംകരിച്ചിരുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ !!
ലോക സംഗീത പ്രേമികളെ സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു മൈക്കിൾ ജാക്സന്റെ മരണം. മൈക്കിൾ ജാക്സൺ മരിച്ച് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് കുടുംബ ഡോക്ടർ. മൈക്കിള്‍ ജാക്സനെ പിതാവ് ജോ ജാക്സന് രാസപദാര്‍ത്ഥ സഹായത്തോടെ വന്ധ്യംകരിച്ചിരുന്നതായി ഡോക്ടര്‍ കോണ്‍റാഡ് മുറെയാണ് പറഞ്ഞത്.. മൈക്കിള്‍ ജാക്സന്റെ ഡോക്ടറായിരുന്ന മുറെ 2009ല്‍ ജാക്സന്റെ മരണത്തിന് പിന്നാലെ 2 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ദ ബ്ലാസ്റ്റ് പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
89 വയസായിരുന്ന ജോ കഴിഞ്ഞ മാസമാണ് മരിച്ചത്. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട അച്ഛന് എന്നാണ് ജോയെ കുറിച്ച് മുറെ പറഞ്ഞത്. പിതാവിന്റെ കൈകളില്‍ ബന്ധിതനായ മൈക്കിള്‍ ജാക്സന് ഒരുപാട് അനുഭവിച്ച വ്യക്തിയാണെന്നും മുറെ പറഞ്ഞു. അദ്ദേഹം ചെയ്ത പാപങ്ങളൊക്കെ നരകത്തില്‍ വെച്ച് പൊറുക്കപ്പെടട്ടേയെന്നും മുറെ വ്യക്തമാക്കി.
മൈക്കിള്‍ ജാക്സന്റെ സ്വതസിദ്ധമായ ശബ്ദം നഷ്ടമാവാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ക്രൂരനായ ആ മനുഷ്യന് മരിച്ചതില്‍ ഒരിറ്റ് കണ്ണീര് പോലും ഞാന്‍ പൊഴിക്കില്ല, മുറെ പറഞ്ഞു.
കൂടുതൽ വായിക്കാൻ >>>
controversial statement by family doctor about michael jackson
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...