
News
സ്റ്റൈലിഷ് ലുക്കിലെത്തി ഭാഗ്യരാജ്; ലോക്ക് ഡൗണ്‍ കഴിഞ്ഞതിന് ശേഷമുള്ള ലുക്ക് ഇതാണെന്ന് ഭാര്യ
സ്റ്റൈലിഷ് ലുക്കിലെത്തി ഭാഗ്യരാജ്; ലോക്ക് ഡൗണ്‍ കഴിഞ്ഞതിന് ശേഷമുള്ള ലുക്ക് ഇതാണെന്ന് ഭാര്യ

നടനായും സംവിധായകനായും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഭാഗ്യരാജ്. ഇപ്പോഴിതാ ഭാഗ്യരാജിന്റെ വേറിട്ട ലുക്കിലുള്ള ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ഭാഗ്യരാജിന്റെ സ്റ്റൈലന്‍ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് ഭാര്യയും നടിയുമായ പൂര്‍ണിമ ഭാഗ്യരാജാണ്.
ലോക്ക് ഡൗണ്‍ കഴിഞ്ഞതിന് ശേഷമുള്ള ലുക്ക് എന്നാണ് പൂര്‍ണിമ ഭാഗ്യരാജ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഭാഗ്യരാജിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 16 വയതിനിലെ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയക്ടറും അതിഥി താരവുമായാണ് 1977ല്‍ ഭാഗ്യരാജ് ആദ്യമായി വെള്ളിത്തിരിയുടെ ഭാഗമാകുന്നത്.
തുടര്‍ന്നിങ്ങോട്ട് ഭാഗ്യരാജ് തമിഴ് ചിത്രങ്ങളില്‍ ഡയറക്ടറായും നടനായും ഒരുപോലെ മികവ് കാട്ടുകയും ചെയ്തു. പുതിയ വാര്‍പുഗള്‍ എന്ന ചിത്രത്തിലൂടെ 1979ല്‍ ആണ് ഭാഗ്യരാജ് ആദ്യമായി നായകനാകുന്നത്.
അതേവര്‍ഷത്തെ തന്നെ തമിഴ് ചിത്രമായ സുവരില്ലാതെ ചിത്രങ്ങള്‍ ഡയറക്ട് ചെയ്തു. എംജിആര്‍ മക്കള്‍ മുന്നേറ്റ കഴഗം എന്ന രാഷ്ട്രീയ പാര്‍ട്ടി ഭാഗ്യരാജ് രൂപീകരിച്ചെങ്കിലും മികവ് കാട്ടാനായില്ല. ഭാഗ്യരാജിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം പൊന്മകള് വന്താലാണ്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....