ഭര്‍ത്താവിന്റെ ആ സ്വഭാവം കാണുമ്പോൾ ദേഷ്യം വരുമെന്ന് പൂർണിമ; പരിഹാരം ഉണ്ടാക്കാമെന്ന് വാക്ക് നല്‍കി ഭാഗ്യരാജും
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രിയാണ് പൂർണിമ ജയറാം. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന 1981 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രം ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് ചുവടുവെച്ചത്. ഇതേ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ആളാണ് നടൻ മോഹൻലാലും. പൂർണിമക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു
ഇപ്പോള്‍ സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമാണ് നടി. നടന്‍ ഭാഗ്യരാജുമായിട്ടുള്ള വിവാഹത്തോടെ പൂര്‍ണിമ ഭാഗ്യരാജ് എന്ന പേരിലേക്ക് മാറുകയും ചെയ്തു. ഏറ്റവും പുതിയതായി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി പൂര്‍ണിമ എത്തിയിരുന്നു. ഒപ്പം രസകരമായ ചോദ്യവുമായി ഭര്‍ത്താവ് ഭാഗ്യരാജും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് നടി നല്‍കിയ മറുപടി ഇങ്ങനെ .
ഭര്‍ത്താവില്‍ ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ കാര്യമെന്താണെന്നാണ് ഭാഗ്യരാജ് ഭാര്യയായ പൂര്‍ണിമയോട് ചോദിക്കുന്നത്. ‘സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കുന്നതാണ് ഭര്‍ത്താവില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള കാര്യം. തുടക്കം മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അതിപ്പോഴും അങ്ങനെ തന്നെ ഉണ്ടെന്നാണ് പൂര്‍ണിമ പറയുന്നത്. പിന്നെ ഭര്‍ത്താവില്‍ ഇഷ്ടമില്ലാത്ത കാര്യം ഞാനെന്തെങ്കിലും പറയുമ്പോള്‍ അത് കേള്‍ക്കുന്നില്ല എന്നതാണ്. ഞാന്‍ പറയുന്നതൊന്നും പെട്ടെന്ന് ഒന്നും അദ്ദേഹം കേള്‍ക്കില്ല. എല്ലാ ദിവസവും അങ്ങനെയാണ്.
എന്ത് കാര്യമാണെങ്കിലും ആദ്യം പറഞ്ഞാല്‍ കേള്‍ക്കില്ല. പിന്നെ ഒരു നാലഞ്ച് പ്രാവിശ്യം പറഞ്ഞാല്‍ മാത്രമേ അദ്ദേഹമത് കേള്‍ക്കുകയുള്ളുവെന്ന് പൂര്‍ണിമ പറയുന്നു. ഇങ്ങനെയുള്ള ഭര്‍ത്താവിന്റെ സ്വഭാവമാണ് തനിക്കേറ്റവും ദേഷ്യം തോന്നാറുള്ളതെന്നാണ്’, പൂര്‍ണിമയുടെ അഭിപ്രായം.
അതേ സമയം പൂര്‍ണിമ ഇത് പറഞ്ഞതിന് പിന്നാലെ വീണ്ടും ഭാഗ്യരാജ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ അടുത്ത് നിന്ന് നിനക്ക് ഇഷ്ടമുള്ള കാര്യത്തിന് നന്ദി. എന്നെ കൊണ്ട് കഷ്ടമാണന്ന പറഞ്ഞ കാര്യത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കാമെന്നും നടന്‍ പറയുന്നു.
ഇതേ അഭിമുഖത്തില്‍ ചില താരങ്ങളുടെ ഫോട്ടോസ് കാണിക്കുകയും അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ പറയുകയും ചെയ്തിരുന്നു. ഞാന്‍ ആദ്യമായി അഭിനയിച്ച തെലുങ്ക് സിനിമയിലെ നായകന്‍ ചിരഞ്ജീവി ആയിരുന്നുവെന്നാണ് നടന്റെ ഫോട്ടോ കണ്ടപ്പോള്‍ പൂര്‍ണിമ പറഞ്ഞത്. അക്കാലത്തും അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നു. പിന്നെ ഇടയ്ക്കിടെ ഞങ്ങള്‍ കാണാറുണ്ട്. എണ്‍പതുകളിലെ റീയൂണിയനില്‍ പുള്ളിയും വരും. അന്നുള്ളത് പോലെ ഇന്നും അത്രയും സ്വീറ്റ് ആയിട്ടുള്ള മനുഷ്യനാണ് ചിരഞ്ജീവി.ഖുശ്ബു എന്റെ വളരെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ നാലഞ്ച് പേരുണ്ട് ഇതുപോലെ സുഹൃത്തുക്കളായി ഇരിക്കാറുണ്ട്. എപ്പോള്‍ വിളിച്ചാലും കിട്ടുന്ന ഫ്രണ്ടാണ്. എനിക്ക് ഈ സാരി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞാല്‍ അന്നേരം തന്നെ എനിക്ക് അയച്ച് തരും. ഖുശ്ബു അത്രയ്ക്കും പാവമാണെന്ന് പൂര്‍ണിമ പറയുന്നു.
ഊമക്കുയില്‍ സിനിമയില്‍ ശാലിനി ചെറിയൊരു റോള്‍ ചെയ്തിരുന്നു. മാമാട്ടിക്കുട്ടിയമ്മയ്ക്ക് വേണ്ടി ഒരു കുട്ടിയെ നോക്കുന്നുണ്ടായിരുന്നു. അന്നേരം ഞാനാണ് ശാലിനിയുടെ കാര്യം പറയുകയും അവളുടെ പിതാവിനെ അവിടേക്ക് പറഞ്ഞ് വിടുകയും ചെയ്തത്. അങ്ങനെയാണ് ആ സിനിമയിലേക്ക് ശാലിനി തിരഞ്ഞടുക്കപ്പെടുന്നത്. അതിന് ശേഷം ഒരുപാട് സിനിമകള്‍ അവള്‍ക്ക് ലഭിച്ചു. ശാലിനിയുമായി കോണ്‍ടാക്ട് ഒന്നുമില്ല. ഇടയ്ക്ക് കാണാറുണ്ടെന്ന് നടി പറഞ്ഞു.
