തന്നെ പലരും കോപ്പി സുന്ദര്‍ എന്ന് വിളിക്കുന്നതൊക്കെ കണ്ടാലേ കുഴപ്പമുള്ളു. കാണാതെ ഇരുന്നാല്‍ മതിയെന്ന് സംഗീത സംവിധായകന് ഗോപി സുന്ദര്‍.
എന്നെ എല്ലാവരും അങ്ങനെ വിളിക്കുന്നുണ്ട്. ഇനി എന്ത് ചെയ്യുമെന്ന് ചിന്തിക്കാതെ ഇരിക്കണം. കാരണം ഞാനിത് തുടങ്ങിയിട്ട് കുറേ കാലമായി. ഇരുപത്തിയഞ്ച് വര്‍ഷമായി ഇതേ ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇതെന്നെ ബാധിക്കില്ല. ഞാന്‍ പെട്ടെന്ന് പൊട്ടി മുളച്ച് വന്നതാണെങ്കില്‍ അയ്യോ എന്ന് പറഞ്ഞ് തലയും കുത്തി വീഴും. ആളുകള്‍ എന്ത് പറയുമെന്ന് ഒട്ടും ആലോചിക്കാത്ത ആളാണ് ഞാന്‍. ഞാനിവിടെ വന്നത് ഒറ്റക്കാണെന്നേ ചിന്തിക്കാറുള്ളു.
ഇവിടുന്ന് പോകുമ്പോഴും ഒറ്റയ്ക്ക് ആയിരിക്കും. നിങ്ങളാരും എനിക്ക് കമ്പനി തരില്ല. അതുപോലെ എല്ലാവരും അങ്ങ് വിചാരിച്ചാല്‍ മതി. പത്ത് പേര് എന്നെ അങ്ങനെ പറഞ്ഞത് കൊണ്ട് തളരുന്ന ആളല്ല. അങ്ങനെ ആയിരുന്നെങ്കില്‍ എപ്പോഴെ തളര്‍ന്ന് കിടന്നേനെ. എഴുപത്തിയഞ്ചോ എണ്‍പതോ സിനിമകളില്‍ അസിസ്റ്റന്റ് ആയതിന് ശേഷമാണ് ഞാന്‍ സ്വന്തമായെന്ന് ചെയ്യുന്നത്.
ആ സിനിമകള്‍ക്ക് വേണ്ടി പതിനാല് വര്‍ഷത്തോളം വര്‍ക്ക് ചെയ്തു. അത്രയും വര്‍ഷങ്ങള്‍ ഒരോ മൂലയിലും മാറി മാറി നിന്നാണ് ഞാന്‍ വന്നത്. അത്രയും താഴെ നിന്നും അടി കിട്ടി വന്നയാളാണ് ഞാന്‍. അതോണ്ട് ഇതൊന്നുമൊരു അടിയല്ല. എന്നെ സംബന്ധിച്ച് ഇതൊരു പുഷ്പം പോലെയാണ്. ഈ ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും ഗോപി സുന്ദര്‍ പറയുന്നു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....