Connect with us

ഒരുപാട് പേരുടെ കരണം അടിച്ച്‌ പിടിച്ചിരുത്തി, പുതിയ ഒരു ചിന്തയും. സമത്വബോധവും പഠിപ്പിച്ചു തന്‍റെ ലൈംഗീക താത്പര്യങ്ങള്‍ തുറന്ന് പറയുമ്പോൾ… ഇതൊക്കെ അറിയാലെ എന്ന് മടുപ്പോടെ പറയുന്ന അവന്‍റെ മുഖം ഞാന്‍ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭര്‍ത്താക്കന്‍മാരുടേതായിരുന്നു; ജസ്ലയുടെ കുറിപ്പ് വൈറൽ

Malayalam

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് പിന്നാലെ അമ്പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സിനിമയ്ക്കും മികച്ച തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജിയോ ബേബിക്ക് മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡാണ് ഈ സിനിമ സമ്മാനിച്ചത്

നിരവധി പേരാണ് സംവിധായകന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വരുന്നത്. ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയും ജിയോ ബേബിക്ക് ആശംസകളും നന്ദിയും അറിയിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമയെന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിച്ചതാണെന്ന് ജസ്ല മാടശ്ശേരി വ്യക്തമാക്കുന്നു.

സിനിമയുടെ ഓരോ ഫ്രൈമും കഥാപാത്രങ്ങളുടെ നോട്ടവും പോലും രാഷ്ട്രീയം പറയുന്ന സിനിമ ഹൃദയത്തിലാണ് ഉള്ളതെന്ന് ജസ്ല വ്യക്തമാക്കുന്നു. ഒരുപാട് പേരുടെ കരണം അടിച്ച്‌ പിടിച്ചിരുത്തി,പുതിയ ഒരു ചിന്തയും സമത്വബോധവും പഠിപ്പിച്ചതിന് ഒരുപാട് നന്ദി ഉണ്ടെന്ന് ജസ്ല തന്റെ ഫേസ്‌ബുക്കില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ്ണ രൂപം

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമയെന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിച്ചതാണ്.ഒരു സിനിമകൊണ്ട് സമൂഹത്തില്‍ 10 ആളെങ്കിലും മാറിചിന്തിച്ചിട്ടുണ്ടെങ്കില്‍ അതാണ് വിജയം. അഭിനന്ദനങ്ങള്‍. സിനിമയുടെ രാഷ്ട്രീയം എന്ന് പറയാറുണ്ട്. എന്നാല്‍ സിനിമയുടെ ഓരോ ഫ്രൈമും. കഥാപാത്രങ്ങളുടെ നോട്ടവും പോലും രാഷ്ട്രീയം പറയുന്ന സിനിമ ഹൃദയത്തിലാണ്. ജിയോ ബേബി, നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു.
ഒരുപാട് പേരുടെ കരണം അടിച്ച്‌ പിടിച്ചിരുത്തി, പുതിയ ഒരു ചിന്തയും. സമത്വബോധവും പഠിപ്പിച്ചതിന്. അമ്മക്കെന്താ ജോലി? പണിയൊന്നൂല്ല. വീട്ടമ്മയാണ് എന്ന് പറഞ്ഞ് തള്ളിയുരുന്ന തലമുറയോട്. അമ്മയുടെ ജോലിയുടെ നോവും തീയും കാട്ടിക്കൊടുത്തതിന്. ഒരുപെണ്ണ്. തന്‍റെ ലൈംഗീക താത്പര്യങ്ങള്‍ തുറന്ന് പറയുമ്ബോ. ഇതൊക്കെ അറിയാലെ. എന്ന് മടുപ്പോടെ പറയുന്ന അവന്‍റെ മുഖം ഞാന്‍ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭര്‍ത്താക്കന്‍മാരുടേതായിരുന്നു’, ജസ്ല കുറിച്ചു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top