
News
വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ സന്തോഷ വാര്‍ത്തയുമായി സാമന്ത അക്കിനേനി
വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ സന്തോഷ വാര്‍ത്തയുമായി സാമന്ത അക്കിനേനി
Published on

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത അക്കിനേനി. കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ വിവാഹമോചന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം പിന്നാലെ സാമന്ത നായികയാകുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
ശന്തരുബന്‍ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശന്തരുബന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഡ്രീം വാര്യര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. യാ മായ ചേസവേയെന്ന ചിത്രം തെലുങ്കില്‍ വന്‍ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്ക്ക് തിരക്കേറി.
മനം, അഞ്ചാന്, കത്തി, തെരി, ജനത ഗാരേജ്, മേഴ്സല്, മജിലി, നീതാനെ എന്‍ പൊന്‍വസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എന്‍ഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്. സാമന്ത നായികയായിട്ട് നാല്‍പ്പത്തിലധികം ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...