എനിക്കാണെങ്കില്‍ ആ രംഗം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു .. ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോവുകയായിരുന്നു; അനുശ്രീയുടെ വാക്കുകൾ വീണ്ടും വൈറൽ
എനിക്കാണെങ്കില്‍ ആ രംഗം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു .. ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോവുകയായിരുന്നു; അനുശ്രീയുടെ വാക്കുകൾ വീണ്ടും വൈറൽ
എനിക്കാണെങ്കില്‍ ആ രംഗം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു .. ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോവുകയായിരുന്നു; അനുശ്രീയുടെ വാക്കുകൾ വീണ്ടും വൈറൽ
മലയാളത്തിലെ നടിമാരില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയിട്ടുള്ള താരമാണ് അനുശ്രീ. 2012 മുതൽ സിനിമാലോകത്ത് താരമായ അനുശ്രീ മിനി സ്ക്രീനിൽ നിരവധി റിയാലിറ്റി ഷോകളുടെ ജഡ്ജായും ശ്രദ്ധേയമായിട്ടുണ്ട് . നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച നടി നിരന്തരം ഫോട്ടോഷൂട്ട് ചിത്രങ്ങളും കൂട്ടുകാരുമൊത്തുള്ള വീഡിയോകളും മറ്റുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
റൊമാന്‍സിന്റെ കാര്യത്തില്‍ ഒരു വിറയല്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഒരു അഭിമുഖത്തിലാണ് അനുശ്രീ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞത്
‘ആദ്യചിത്രം ഡയമണ്ട് നെക്ലസ് ചെയ്യുമ്പോള്‍ അതിലൊരു ചുംബനരംഗത്തില്‍ അഭിനയിക്കേണ്ടി വന്നു. ഫഹദ് ആ സമയത്തൊക്കെ അത്തരം രംഗങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന ആളായിരുന്നു. എനിക്കാണെങ്കില്‍ നല്ല ബുദ്ധിമുട്ടും ഉണ്ടായിരുന്നു ആ രംഗം ചെയ്യാന്‍. ഇങ്ങനെയൊക്കെ ചെയ്ത് നാട്ടിലേക്ക് തിരിച്ചു പോവണല്ലോ എന്ന് ആലോചിക്കുമ്പോള്‍….
ആ രംഗം ചിത്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ ചുംബിക്കാന്‍ ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോവുകയായിരുന്നു. ഇത് കണ്ട് ലാല്‍ജോസ് സാര്‍ അനു നീ എന്താണ് കാണിക്കുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഇത്തരം രംഗങ്ങളില്‍ കൃത്യമായ എക്സ്പ്രഷന്‍ ഒന്നും എനിക്ക് വരാറില്ല. ഇപ്പോള്‍ അത് കുറച്ചൊക്കെ മാറി എങ്കിലും ചെറുതായിട്ട് റൊമാന്റ്സ് ചെയ്യാന്‍ പറയുമ്പോള്‍ ഒരു വിറയലാണ്’ അനുശ്രീ പറയുന്നു.
ഇപ്പോൾ മോഹന്‍ലാല്‍ നായകനാകുന്ന ട്വല്‍ത് മാന്റെ ഷൂട്ടിംഗിനു ശേഷം ഇപ്പോള്‍ ‘താര’ യില്‍ അഭിനയിച്ചു വരികയാണ് അനുശ്രീ. അനുശ്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് താര. ദേശ്വിന്‍ പ്രേം ആണ് സിനിമയുടെ സംവിധായകന്. സമീര്‍ മൂവീസ് ബാനറില്‍ അന്റോണിയോ മോഷന്‍ പിക്ചേഴ്സിന്റേയും ഡൗണ്‍ ടൗണ്‍ പ്രൊഡക്ഷന്‍സിന്റേയും സഹകരണത്തോടെ സമര് പിഎം ആണ് ചിത്രം നിര്‍മിക്കുന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...