
News
ഒരു വര്‍ഷത്തോളം എല്ലാരില്‍ നിന്നും മറച്ചുവെച്ചു, തങ്ങളുടെ ജീവിതത്തില്‍ ഒരു മാലാഖയുണ്ടായ സന്തോഷം പങ്കുവെച്ച് ശ്രിയ ശരണ്‍
ഒരു വര്‍ഷത്തോളം എല്ലാരില്‍ നിന്നും മറച്ചുവെച്ചു, തങ്ങളുടെ ജീവിതത്തില്‍ ഒരു മാലാഖയുണ്ടായ സന്തോഷം പങ്കുവെച്ച് ശ്രിയ ശരണ്‍

നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രിയ ശരണ്‍. ഇപ്പോഴിതാ അമ്മയായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവച്ചാണ് ഈ വാര്‍ത്ത താരം ആരാധകരെ അറിയിച്ചത്. രാധ എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും ഇപ്പോള്‍ ഒമ്പത് മാസം പ്രായമായെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ശ്രിയ പറയുന്നു.
കഴിഞ്ഞ വര്‍ഷം കോവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റൈനിടെയാണ് ശ്രിയ അമ്മയാകുന്നത്. ഇക്കാര്യം ഒരു വര്‍ഷത്തോളമായി ആരാധകരില്‍ നിന്നും മറച്ചു വച്ചിരിക്കുകയായിരുന്നു ഇരുവരും. 2020-ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് ശ്രിയ കുറിക്കുന്നു.
”ഏറെ ഭ്രാന്തമാണെങ്കിലും ഏറ്റവും മനോഹരമായ ക്വാറന്റൈനായിരുന്നു 2020ല്‍ ഞങ്ങളുടേത്. ലോകം മുഴുവന്‍ ഒരു പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്നു പോയപ്പോള്‍ ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറി, സാഹസികതയും ആവേശവും പഠനവും നിറഞ്ഞ ഒരു ലോകമായി. ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാലാഖയുണ്ടായി. അതില്‍ ഞങ്ങള്‍ ദൈവത്തോട് വളരെ നന്ദിയുള്ളവരാണ്” എന്നാണ് ശ്രിയ കുറിച്ചിരിക്കുന്നത്.
2018ല്‍ ആയിരുന്നു ശ്രിയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ബാര്‍സിലോനയിലായിരുന്നു ഇവരുടെ താമസം. വീണ്ടും സിനിമയില്‍ സജീവമായതോടെ ഷൂട്ടിംഗിനായി മുംബൈയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ശ്രിയയും കുടുംബവും.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...