Malayalam
മേക്കപ്പില്ലാതെയും എന്ത് സുന്ദരിയാണ് ; കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ പരിചയപ്പെടുത്തി ശ്രിയ ശരൺ!
മേക്കപ്പില്ലാതെയും എന്ത് സുന്ദരിയാണ് ; കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ പരിചയപ്പെടുത്തി ശ്രിയ ശരൺ!
മലയാളി നായികയല്ലെങ്കിലും മലയാളികൾ ഏറെ ഇഷ്ട്ടപ്പെടുന്ന അന്യ ഭാഷാ നായികമാരിൽ ഏറെ പ്രശസ്തയാണ് ശ്രിയ ശരൺ. തമിഴ്, തെലുങ്ക്, ഹിന്ദികളിലാണ് കൂടുതലും അഭിനയിച്ചതെങ്കിലും ശ്രിയ ശരൺ മറ്റ് മലയാളി നായികമാരെ പോലെ തന്നെ മലയാളത്തിലും ശ്രദ്ധ നേടിയിട്ടുണ്ട് . മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും ശ്രദ്ധേയ അഭിനയമാണ് ശ്രിയ കാഴ്ച വച്ചത്.
ഭർത്താവ് ആൻഡ്രേയ് കൊഷ്ചീവിനൊപ്പം ബാഴ്സലോണയിലാണ് ശ്രിയ ഇപ്പോൾ താമസിക്കുന്നത് . ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018ലാണ് ശ്രിയ റഷ്യക്കാരനായ ആൻഡ്രേയ് കൊഷ്ചീവിനെ വിവാഹം ചെയ്തത്. വിവാഹ ജീവിതത്തിൽ സ്വകാര്യത ഇഷ്ടപ്പെടുന്ന ശ്രിയ മാധ്യമശ്രദ്ധയിൽനിന്നും അകന്നു കഴിയുകയാണ്.
ഇപ്പോഴിതാ, ഒരു യാത്രയ്ക്കിടെ തന്റെ കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് ശ്രിയ. മേക്കപ്പില്ലാത്ത ചിത്രങ്ങൾ എന്നാണ് ശ്രിയ ചിത്രങ്ങൾക്ക് അടിക്കുറുപ്പായി നൽകിയിരിക്കുന്നത്.
വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ‘ആർആർആർ’ സിനിമയിൽ അതിഥി താരമായെത്തുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങി വൻതാരനിര തന്നെയുള്ള ചിത്രമാണിത്.
2001 ല്‍ ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം.
about shriya saran