വിവാഹ ജീവിതം മുന്നോട്ട് പോയിരുന്നെങ്കില്‍ ഈ തീരുമാനമെടുക്കില്ലായിരുന്നു; ഇനിയുള്ള ആ സ്വപ്നത്തെ കുറിച്ച് അമൃതയുടെ വെളിപ്പെടുത്തൽ ഒടുവിൽ അതും പുറത്തായി.. എല്ലാം തുറന്ന് പറയുന്നു
വിവാഹ ജീവിതം മുന്നോട്ട് പോയിരുന്നെങ്കില്‍ ഈ തീരുമാനമെടുക്കില്ലായിരുന്നു; ഇനിയുള്ള ആ സ്വപ്നത്തെ കുറിച്ച് അമൃതയുടെ വെളിപ്പെടുത്തൽ ഒടുവിൽ അതും പുറത്തായി.. എല്ലാം തുറന്ന് പറയുന്നു
വിവാഹ ജീവിതം മുന്നോട്ട് പോയിരുന്നെങ്കില്‍ ഈ തീരുമാനമെടുക്കില്ലായിരുന്നു; ഇനിയുള്ള ആ സ്വപ്നത്തെ കുറിച്ച് അമൃതയുടെ വെളിപ്പെടുത്തൽ ഒടുവിൽ അതും പുറത്തായി.. എല്ലാം തുറന്ന് പറയുന്നു
ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷ് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങനെ തിരക്കിൻറെ ലോകത്താണ് ഇപ്പോൾ . ഒടുവിൽ ബിഗ് ബോസ്സ് മലയാളം സീസണ് 2ലും അമൃത മത്സരിക്കാൻ എത്തിയിരുന്നു. അനിയത്തി അഭിരാമിക്കൊപ്പം ആണ് അമൃത ബിഗ് ബോസില്‍ എത്തിയത്. താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്
അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാല അടുത്തിടെയായിരുന്നു രണ്ടാമത് വിവാഹിതനായത്. ഇതിന് പിന്നാലെ ഇരുവരുടെയും ദാമ്പത്യ ജീവിതം വാർത്തകളിൽ വീണ്ടും നിറഞ്ഞത്. അമൃത-ബാല ബന്ധത്തില്‍ ഒരു മകള്‍ പിറന്നിരുന്നു. പാപ്പു എന്ന് വിളിയ്ക്കുന്ന അവന്തിക അമൃതയ്ക്കൊപ്പമാണ്. അമ്മയെ പോലെ പാട്ട് പാടിയും കുറുമ്പുകളുമൊക്കെയായി പാപ്പു സോഷ്യല്‍ മീഡിയിയലും സജീവമാണ്
ഗായികയില്‍ നിന്നും അഭിനേത്രിയാവാനുള്ള തയ്യാറെടുപ്പിലാണ് അമൃത സുരേഷിപ്പോള്‍. മുന്‍പൊരു അഭിമുഖത്തില്‍ അഭിനയത്തെ കുറിച്ച് താന്‍ ചെറിയൊരു പഠനം നടത്തിയതിനെ കുറിച്ച് നടി സൂചിപ്പിച്ചിരുന്നു. മുന്‍പ് അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അഭിനയിക്കാന്‍ ആഗ്രഹം വന്നതെന്നാണ് അമൃത പറഞ്ഞത്. ഏത് സിനിമയിലേക്കാണ് അമൃതയുടെ അരങ്ങേറ്റമെന്ന് അറിയില്ലെങ്കിലും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ താനിപ്പോള്‍ സിംഗിള്‍ പാരന്റാണെന്ന് പറയുകയാണ് അമൃത സുരേഷ്. മാതാപിതാക്കള്‍ ഉള്ള മക്കള്‍ക്ക് ലഭിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും മകള്‍ പാപ്പുവിനും ലഭിക്കണം. വളരെ ആക്ടീവായ മകള്‍ക്കൊപ്പം അച്ഛന്റെയും അമ്മയുടെയും റോള്‍ ഒരുപോലെ താന്‍ ചെയ്യുകയാണെന്നാണ് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമൃത പറയുന്നത്
വിവാഹ ജീവിതത്തില്‍ മുന്നോട്ട് പോക്ക് സാധ്യമായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കുകയില്ലായിരുന്നെന്നാണ് അമൃത പറയുന്നത്. യാതൊരു സാധ്യതയും ഇല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകാന്‍ ശ്രമിക്കുന്നത്. എന്റെ മകള്‍ പാപ്പുവിന് അച്ഛന്റെ കടമകളും ഞാന്‍ നിര്‍വഹിക്കണം. അച്ഛന് എന്ന് പറയുമ്പോള്‍ മകള്‍ക്ക് ശക്തമായ സംരക്ഷണവും അമ്മ എന്നാല്‍ പരിപൂര്‍ണമായ സ്നേഹവുമാണ്. അത് അത്ര എളുപ്പമല്ലെങ്കിലും എനിക്കതേ ചെയ്തേ പറ്റൂ. കാരണം ഞാനൊരു അമ്മയാണ്. മകള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്.
ഒരു കുട്ടിയെ സംബന്ധിച്ച് അച്ഛനും അമ്മയും തുല്യ പ്രധാന്യമുള്ളവരാണ്. അതിന് കാരണം അച്ഛന് ചെയ്യുന്നതും അമ്മ ചെയ്യുന്നതുമായ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. സിംഗിള്‍ പാരന്റിങ്ങിലാണെങ്കില്‍ കുട്ടികള്‍ക്ക് ഒന്നും നിഷേധിക്കാന്‍ പാടില്ല. മാതാപിതാക്കൡ നിന്നും കുട്ടിയ്ക്ക് കിട്ടേണ്ടത് എന്തൊക്കെയാണോ അതൊക്കെ സിംഗിള്‍ പാരന്റ് വീഴ്ച വരുത്താതെ ചെയ്യണമെന്നാണ് അമൃത പറയുന്നത്.
മകള്‍ പാപ്പു എപ്പോഴും ഭയങ്കര ആക്ടീവാണ്. അവള്‍ക്ക് കംഫര്‍ട്ടബിള്‍ ആണെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആണ് ഞാന്‍ ശീലിപ്പിക്കുന്നത്. എപ്പോഴായാലും എവിടെ ആണെങ്കിലും യാതൊരു സമ്മര്‍ദ്ദത്തിനും കീഴ്പ്പെട്ട് ഒന്നും ചെയ്യരുതെന്നാണ് ഞാന്‍ പറയാറുള്ളത്. ശരിയും തെറ്റും മനസിലാക്കി എടുത്ത് നേര്‍വഴിയിലൂടെ നടത്തുമ്പോള്‍ പൊതുബോധം ഉള്‍കൊണ്ട് അവള് ശരികള്‍ തിരഞ്ഞെടുക്കും. മറ്റുള്ളവര്‍ ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് അങ്ങനെ ആകണമെന്നില്ല. അവരുടെ ചിന്തകളും വികാരങ്ങളും അവര്‍ക്ക് മാത്രമല്ലേ അറിയൂ. അതുകൊണ്ട് എന്ത് കാര്യമായാലും അവള്‍ക്ക് കംഫര്‍ട്ട് ആണെങ്കില്‍ മാത്രം ചെയ്യട്ടേ. പാപ്പു ഓരോ കാര്യത്തിലും അങ്ങനെയാണ്. അവള്‍ക്ക് ഇഷ്ടമില്ലാത്തത് ഉണ്ടെങ്കില്‍ എന്നോട് പറയും. അപ്പോള്‍ തന്നെ ആ സാഹചര്യത്തില്‍ നിന്നും ഞാനവളെ മാറ്റും. അതിന് ശേഷമാണ് കാര്യം അന്വേഷിക്കുക. അവള്‍ക്ക് നോ പറയാന്‍ തോന്നുമ്പോള്‍ അത് പറയണം. അങ്ങനൊരു സ്വതന്ത്ര്യം ഞാന്‍ കൊടുത്തിട്ടുണ്ട്. അത് എല്ലാ കുട്ടികള്‍ക്കും വേണമെന്നാണ് എനിക്ക് പറയാനുള്ളതെന്നും അമൃത സൂചിപ്പിച്ചു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...